19 Feb 2012

പപ്പൻചള്ള നാളികേരോത്പാദകസംഘം


എൻ. വി. രാജശേഖരൻ


പ്രസിഡന്റ്‌, പപ്പൻചള്ള നാളികേരോത്പാദകസംഘം

പാലക്കാട്‌ ജില്ല പ്രധാനമായും ഒരു ഗ്രാമീണജില്ലയാണ്‌. പാലക്കാട്‌
ജില്ലയിലെ ചിറ്റൂർ താലൂക്കിലെ മുതലമട, സംസ്ഥാനത്തെ ?മാംഗോസിറ്റി?
എന്നാണ്‌ അറിയപ്പെടുന്നത്‌. ഇവിടെയാണ്‌ സംസ്ഥാനത്ത്‌ ഏറ്റവുമധികം
മാങ്ങയുടെ വിളവെടുപ്പ്‌ നടക്കുന്നത്‌, മാത്രമല്ല, വൻതോതിൽ മാങ്ങ
കയറ്റുമതി ചെയ്യുന്നതും. ഭാരതപ്പുഴയുടേയും ചാലക്കുടി പ്പുഴയുടേയും
ചെറുതും വലുതുമായ നിരവധി കൈവഴികളാൽ അനുഗൃഹീതമാണ്‌ മുതലമട. അനവധി
അണക്കെട്ടുകൾ ഈ നദികളിൽ കെട്ടിയിട്ടുണ്ട്‌. പറമ്പിക്കുളം അണയാണ്‌ ഇവയിൽ
ഏറ്റവും വലുത്‌, 2001 ലെ സേൻസസ്‌ അനുസരിച്ച്‌ 34167 ആണ്‌ ഇവിടുത്തെ
ജനസംഖ്യ.


മുതലമട പഞ്ചായത്തിലെ മൂന്ന്‌ വാർഡുകളിലായി വ്യാപിച്ച്‌ കിടക്കുന്ന ഒരു
ചെറുപ്രദേശമാണ്‌ പപ്പൻചള്ള. പ്രകൃതിദത്ത അതിരുകളാൽ മറ്റ്‌ പ്രദേശങ്ങളിൽ
നിന്നും ഇത്‌ വേർതിരിക്കപ്പെട്ടിരിക്കുന്നു. ജനങ്ങളുടെ പ്രധാനതൊഴിൽ
കൃഷിയാണ്‌. പരമ്പരാഗതമായി അവർ നെൽകൃഷിയും നിലക്കടലകൃഷിയുമാണ്‌
ചെയ്തിരുന്നത്‌.  തൊഴിലാളികളുടെ ദൗർലഭ്യത്തിനും ഉയർന്ന
കൃഷിച്ചെലവിനുമൊപ്പം വരുമാനത്തിലുണ്ടായ കുറവും കാരണം അവർ തെങ്ങ്‌
കൃഷിയിലേക്കും മാവ്‌ കൃഷിയിലേക്കും തിരിഞ്ഞു. ഏറെക്കുറെ എല്ലാവരും കൃഷിയെ
ആശ്രയിച്ചാണ്‌ ജീവിക്കുന്നത്‌. വിരലിലെണ്ണാവുന്നവർ മാത്രമേ മറ്റ്‌
തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളൂ.


ഇവിടുത്തെ ഒരു തെങ്ങിനുള്ള ശരാശരി നാളികേരോത്പാദനം സംസ്ഥാനത്തെ ശരാശരി
ഉത്​‍്പാദനത്തേക്കാൾ കൂടുതലാണ്‌. പക്ഷേ; കച്ചവടക്കാരുടെ വൻ ചൂഷണം കാരണം
അവർക്ക്‌ ന്യായവില ലഭിക്കുന്നില്ല. ഇതിന്‌ പ്രധാനകാരണം സർക്കാർ
പ്രഖ്യാപിക്കുന്ന താങ്ങുവിലയ്ക്ക്‌ കൊപ്ര സംഭരിക്കുവാൻ ഏജൻസികൾ
ഇല്ലാത്തത്താണ്‌. ഭൂരിപക്ഷം തോട്ടങ്ങളിലും ശാസ്ത്രീയ രീതിയിലുള്ള
കൃഷിയല്ല അവലംബിക്കുന്നത്‌. നെൽവയലുകളിലെ വരമ്പുകളിലാണ്‌ ആദ്യം തെങ്ങ്‌
നട്ടുപിടിപ്പിച്ചതു. പിന്നീട്‌ ഇടസ്ഥലങ്ങൾ നികത്താൻ തുടങ്ങി. കർഷകർ
ആരുംതന്നെ മണ്ണ്‌ പരിശോധന നടത്തുകയോ മണ്ണിന്റെ ആവശ്യകതക്കനുസരിച്ച്‌
ആവശ്യമായ വളം നൽകുകയോ ചെയ്യുന്നില്ല. ഭൂരിപക്ഷം തോട്ടങ്ങളിലും
ജലലഭ്യതയ്ക്കനുസരിച്ചാണ്‌ ജലസേചനം നടത്തുന്നത്‌.  എല്ലാവരും പ്രാദേശിക
കച്ചവടക്കാർക്ക്‌ അവർ പറയുന്ന വിലയ്ക്ക്‌ ഉൽപന്നങ്ങൾ വിൽക്കുകയാണ്‌
ചെയ്യുന്നത്‌. വില നിശ്ചയിക്കുന്നതിൽ കർഷകന്‌ യാതൊരു പങ്കുമില്ല. തെങ്ങിൽ
കയറുന്നതിന്‌ ആളെ ലഭിക്കാത്തതിനാൽ തേങ്ങയിടുന്നതിനും കർഷകർ
കച്ചവടക്കാരെത്തന്നെ ആശ്രയിക്കുന്നു.


ഉൽപന്നങ്ങൾക്ക്‌ ആദായകരമായ വില എങ്ങനെ നേടുവാൻ
സാധിക്കുമെന്നതിനെക്കുറിച്ചാണ്‌ ഇപ്പോൾ ഏവരും ചിന്തിക്കുന്നത്‌.
നാളികേരോൽപന്ന വൈവിധ്യവത്ക്കരണ ത്തെക്കുറിച്ച്‌ കർഷകരാരും തന്നെ
ബോധവാന്മാരല്ല. തേങ്ങയും കൊപ്രയും മാത്രമാണ്‌ ഏവർക്കും പരിചിതം. നൂതന
ഉൽപന്നങ്ങളെക്കുറിച്ചുള്ള അറിവ്‌ കമ്മിയാണ്‌. ഇവ ഉത്‍്പാടിപ്പിക്കുന്നതെങ്ങനെയാണെന്നും ഉത്പാദനം എപ്രകാരംവർദ്ധിപ്പിക്കാമെന്നും കൃഷിച്ചെലവ്‌ എങ്ങനെ കുറയ്ക്കാമെന്നുമാണ്‌ കർഷകർ ആലോചിക്കുന്നത്‌. ഇത്തരുണത്തിലാണ്‌ നാളികേര വികസന ബോർഡിന്റെ
ഉദ്യമങ്ങളെക്കുറിച്ചും നാളികേരോത്പാദകസംഘങ്ങൾ (സിപിഎസ്‌)
പ്രോത്സാഹിപ്പിക്കുന്നതിൽ മൈത്രിയുടെ പങ്കിനെക്കുറിച്ചും അറിയാനിടയായത്‌.
മൈത്രിയുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ ഒക്ടോബർ 30-​‍ാം തീയതി കർഷകരുടെ ഒരു
യോഗം വിളിച്ചുകൂട്ടുകയും പപ്പൻചള്ള നാളികേരോത്പാദക സംഘം എന്നപേരിൽ ഒരു
സി.പി.എസ്‌ സ്ഥാപിക്കുന്നതിന്‌ തീരുമാനിക്കുകയും ചെയ്തു. ശ്രീ. എൻ. പി.
രാജശേഖരനെ പ്രസിഡന്റായും, കൂടാതെ ഒരു വൈസ്‌ പ്രസിഡന്റിനേയും അഞ്ച്‌
കമ്മറ്റിയംഗങ്ങളേയും തെരഞ്ഞെടുത്തു.  സംഘം ഇക്കഴിഞ്ഞ നവംബർ 23-​‍ാം തീയതി
രജിസ്റ്റർ ചെയ്തു.

രജിസ്ട്രേഷനുശേഷം സംഘം പ്രസിഡന്റ്‌ മൈത്രിയുടെ ഒരു പരിശീലനപരിപാടിയിൽ
ഒക്ടോബർ 24,25,26 തീയതികളിൽ പങ്കെടുത്തു. സംഘം പ്രവർത്തിക്കേണ്ട വിധവും
ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലകളും സംബന്ധിച്ച്‌ മനസ്സിലാക്കുവാൻ
പരിശീലനം സഹായകമായി. പിന്നീട്‌, സംഘം നിരവധി യോഗങ്ങൾ സംഘടിപ്പിക്കുകയും
മൈത്രിയുടെ പ്രതിനിധികൾ യോഗങ്ങളിൽ പങ്കെടുത്ത്‌ പരിപാടികൾ ആസൂത്രണം
ചെയ്യുന്നതിൽ മാർഗ്ഗദർശനം നൽകുകയും ചെയ്തു. ഇതിനിടയ്ക്ക്‌ നാളികേര വികസന
ബോർഡിൽ സംഘം രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ നൽകി.  2012ൽ സത്വര
ശ്രദ്ധപതിപ്പിക്കേണ്ട പ്രവർത്തനങ്ങൾ യോഗം തീരുമാനിച്ചു:
*       അംഗങ്ങളിൽ നിന്നും ജനുവരി മുതൽ കരിക്ക്‌ സംഭരിക്കുക.
*       കൊപ്ര ഡ്രയർ സ്ഥാപിക്കുന്നതിന്‌ ബോർഡിൽ അപേക്ഷ സമർപ്പിക്കുക.
*       ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ ഉത്​‍്പാടിപ്പിക്കുന്നതിന്‌ ഒന്നോ രണ്ടോ
നഴ്സറികൾ തുടങ്ങുക.
*       എല്ലാ അംഗങ്ങളുടേയും കൃഷിയിടത്തിലെ മണ്ണ്‌ പരിശോധന നടത്തുക. ആദ്യ
പരിശോധന മാർച്ച്‌ 31 ന്‌ മുമ്പ്‌ പൂർത്തിയാക്കുക.
മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സംഘത്തിലെ അംഗങ്ങളുടെ
കൃഷിഭൂമിയുടേയും ജലസേചന രീതികളുടേയും വിളവെടുപ്പിന്റേയും
വളപ്രയോഗത്തിന്റേയും മറ്റും വിശദമായ സർവ്വേ സംഘടിപ്പിച്ചുകഴിഞ്ഞു.
സർവ്വേയുടെ അടിസ്ഥാനത്തിൽ ദിനംപ്രതി 750 കരിക്ക്‌ വെട്ടിയിറക്കി
ബൂത്തുകൾക്ക്‌ വിതരണം ചെയ്യാൻ സാധിക്കുമെന്ന്‌ കണ്ടെത്തി. മൈത്രിയുടെ
സഹായത്തോടെ സ്ഥലങ്ങൾ കണ്ടെത്തി ഭാവി പരിപാടികൾ കൈക്കൊള്ളേണ്ടതുണ്ട്‌.
ബോർഡിന്റെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരീശിലനം നേടിയവരെയാണ്‌
കരിക്കിടുന്നതി നായി മൈത്രി ഏർപ്പാട്‌ ചെയ്യുന്നത്‌. നിരക്കുകൾ കർഷകരും
ചങ്ങാതികളുമായി ചർച്ച ചെയ്ത്‌ തീരുമാനിക്കുന്നതാണ്‌.
 ഇത്‌  നടപ്പാക്കിയശേഷം ആഗസ്റ്റോടെ കൊപ്ര ഡ്രയറിന്റെ പ്രവർത്തനങ്ങൾ
ആരംഭിക്കാമെന്ന്‌ കരുതുന്നു. ബോർഡിന്റെ അനുമതി ലഭിച്ചശേഷം ആവശ്യമായ
പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.  മണ്ണ്‌
പരിശോധനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആദ്യം തെരഞ്ഞെടുക്കപ്പെട്ട
തോട്ടങ്ങളിലും പിന്നീട്‌ കർഷകരെല്ലാം സാമ്പിൾ ശേഖരിക്കുന്നതിൽ പ്രാവീണ്യം
നേടിയശേഷം എല്ലാകൃഷിയിടങ്ങളിലും നടത്താനാണുദ്ദേശിക്കുന്നത്‌. മൈത്രിയിൽ
നിന്ന്‌ കൃത്രിമപരാഗണം നടത്തുന്നതിൽ വിദഗ്ദ്ധോപദേശം നേടിയതിനുശേഷം
നഴ്സറികൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങുന്നതാണ്‌. കാര്യങ്ങൾ
ഇതേ നിലയിൽ പുരോഗമിക്കുകയാണെങ്കിൽ കഠിനപ്രയത്നത്താലും
അർപ്പണമനോഭാവത്താലും ലക്ഷ്യപ്രാപ്തി നേടാൻ കഴിയുമെന്ന്‌
ഞങ്ങൾക്കുറപ്പുണ്ട്‌. മേൽപ്പറഞ്ഞ വസ്തുതകളെല്ലാം യാഥാർത്ഥ്യമായാൽ
ഞങ്ങളുടെ അംഗങ്ങൾക്ക്‌ നാണാത്തരത്തിൽ പ്രയോജനം ലഭിക്കും. അവർക്ക്‌
ആദായകരമായ വില ലഭിക്കുകയും ചൂഷക കച്ചവടക്കാരിൽ നിന്ന്‌ മോചനം ലഭിക്കുകയും
ശാസ്ത്രീയ കൃഷി രീതികളും വളപ്രയോഗവും ജലസേചനവും അവലംബിച്ച്‌ കൃഷിച്ചെലവ്‌
കുറയ്ക്കുകയും ചെയ്യാൻ സാധിക്കും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...