18 Feb 2012

ആഗ്രഹം

ബിൻസി പൂവത്തുമൂല

ഒരുമയിൽപ്പീലിപോൽ
നീയെന്റെ ഹൃദയമാം
തന്ത്രിയിൽ ശ്രുതിമീട്ടി
ഒരായിരം സ്വപ്നങ്ങൾ
കോറിയിട്ടു നിൽപുനീ...
നിന്നിൽ നിന്ന്‌ എന്നെ അകറ്റുവാൻ
കഴിയില്ലെന്നറിഞ്ഞിട്ടും
എന്നിൽ നിന്ന്‌ അകലുവാൻ
ശ്രമിപ്പൂ നീ നിത്യവും
ഒരു പുലരിനിലാവുപോലെ!
നിന്നെ കണികണ്ടുണരാൻ
നിത്യവും കൊതിപ്പൂഞ്ഞാൻ
നിൻവരവിനായ്‌
ഞാനീനിലവിളക്കിന്റെ
നിറദീപംപോലെ!
നിന്നെ നോക്കി നിൽപ്പൂ
ഞാനീവിടെ നിന്നെ കാത്തിരിപ്പൂ
നിനക്കുമാത്രമായ്‌
എന്നിലെ അവസാനശ്വാസംവരെ!
മരണം ആരിലുംഎപ്പോഴും
ദുഃഖങ്ങൾ ഉണർത്താം
എന്നാൽ ഇന്നിവിടെ!
മരണത്തെമറന്നുകൊണ്ടൊരുജീവിതം!
സ്വപ്നം കാണാൻ
കഴിയില്ല, നിശ്ചയം
എവിടെയും എപ്പോഴും
മരണംനമ്മളിൽ
ഒരുനിഴലായ്പിൻതുടരുന്നുവോ?
ജനനമെന്നത്‌ സത്യമെന്നാൽ
മരണമെന്നത്‌ നിത്യസത്യം!
ഒരു നിധിയായ്‌ കിട്ടിയ
ഈ ജന്മം!
എന്തിനിനാം
ഇണങ്ങിയും പിണങ്ങിയും
കലഹിച്ചുകഴിച്ചുകൂട്ടുന്നു
നമ്മൾ ഈ ജന്മത്തെ
ആവോളം ആസ്വദിച്ച്‌ ജീവിച്ചുകൂടെ.
ഈ മനോഹരജന്മത്തെ
ആർക്കും ആരിലും നിന്നും
എപ്പോഴും ഒളിച്ചോടാം
എന്നാൽ മരണമെന്ന
സത്യത്തിൽ നിന്ന്‌
ആർക്കും ഒളിച്ചോടാൻ കഴിയില്ല.
അതാണ്‌ മരണം
നമ്മെ ഓർമ്മിപ്പിക്കുന്ന
നിത്യസത്യം!


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...