19 Feb 2012

മറുനാടന്‍ പൈങ്കിളിയിലെ ബ്ലോഗെഴുത്തുകാര്‍

സിബിമോൻ

മറുനാടന്‍ പൈങ്കിളി അഥവാ ഇന്റെര്‍നെറ്റിലെ മലയാളം മഞ്ഞപ്പത്രം. ഇങ്ങനെ പറഞ്ഞാല്‍ ഒറിജിനല്‍  മഞ്ഞപ്പത്രക്കാര്‍ രോഷാകുലരാകും. അത്രക്കുണ്ടല്ലോ മറുനാടന്‍ പൈങ്കിളിയുടെ നിലവാരം. വാര്‍ത്തയുടെ പകര്‍പ്പവകാശ നിയമങ്ങള്‍ കാറ്റില്‍ പറത്തി, എം എസ്‌ എന്‍ യു കെ; എം എസ് എന്‍ അയര്‍ലണ്ട്, എം എസ് എന്‍ ഡോട്ട് കോം  തുടങ്ങിയവയ്ക്ക് പുറമേ ബ്രിട്ടനിലും അയര്‍ലണ്ടിലും  ലഭ്യമായ മഞ്ഞപ്പത്രങ്ങളിലെ ഇക്കിളി  വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വച്ചു തര്‍ജ്ജമ ചെയ്തു, ഇംഗ്ലീഷ് വായിക്കാന്‍ അറിയാത്ത ഞരമ്പ്‌ രോഗികളായ  മലയാളികള്‍ക്ക് മുന്‍പില്‍ എത്തിക്കാന്‍ എന്നും മുന്‍പന്തിയിലുള്ള ഈ പത്രത്തിന്റെ ആരാധകരെ കോപാകുലരാക്കിയിരിക്കുന്നത് അതില്‍ ഈയിടെ കണ്ട ബ്ലോഗെഴുത്തുകാരന്റെ സാന്നിധ്യമാണ്.
ആരാധകര്‍ക്ക് കലി ഇളകാതെയിരിക്കുന്നത് എങ്ങിനെ? തങ്ങള്‍ക്കുള്ള സ്ഥിരം ഇക്കിളി – ക്രൈം ത്രില്ലെര്‍ വിഭവങ്ങള്‍ പ്രതീക്ഷിച്ചു വന്നവര്‍ ബ്ലോഗെഴുത്ത്കാരന്റെ വാര്‍ത്ത വായനക്കിടയില്‍ കരഞ്ഞതിനെപ്പറ്റി എഴുതിയ പോസ്റ്റ്‌ കണ്ടാല്‍ എങ്ങനെ പ്രതികരിക്കാതിരിക്കും  ? നല്ല ഒന്നാം തരം അസഭ്യത്തിനു ബൂലോകത്ത് ഒരു ക്ഷാമവും ഇല്ലെന്നിരിക്കെ, മറുനാടന്‍ പൈന്കിളിയില്‍ പോയി തെറി കേള്ല്കുക എന്നതും ചിലര്‍ ഒരു ആഭരണം ആയി കരുതിയേക്കാം. എന്തായിരുന്നാലും ഈ സംഭവത്തോടെ മറുനാടന്‍ പൈങ്കിളിയുടെ പത്രാധിപര്‍ക്ക് വധ ഭീഷണി വരെ കമ്മന്റിലൂടെ ലഭിച്ചിട്ടുണ്ട്.
പത്രാധിപരുണ്ടോ ഇതുകൊണ്ട് വല്ലതും കുലുങ്ങൂ!!! പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന രീതിയിലാണ് പത്രാധിപരുടെ കാര്യം! അയെര്ലണ്ടില്‍ എവിടെയോ ഇരുന്നു, എം എസ്‌ എന്‍ അരിച്ചുപെറുക്കി, മലയാളം ഇന്റര്‍നെറ്റ് പത്രങ്ങളും വായിച്ചു ,ഇക്കിളി വാര്‍ത്തകള്‍ പടച്ചു വിടുന്നതിനിടയില്‍ ഇതൊക്കെ വായിക്കാന്‍ അങ്ങേരുടെ പട്ടിക്കു പോലും സമയമുണ്ടോ?? പിന്നെ വധ ഭീഷണി മുഴക്കുന്നവര്‍ ആള്‍ ആരാണെന്ന് അറിഞ്ഞാലല്ലേ വധിക്കൂ . പത്രത്തില്‍ മഷിയിട്ടു നോക്കിയാല്‍ പോലും പത്രാധിപരെ കണ്ടെത്താനാവില്ല. സ്വന്തം ലേഖകന്‍ എന്നപേരില്‍ എവിടെയോ ഒരു കമ്പ്യൂട്ടെറിന്റെ മുന്പിലിരുന്നു  മഞ്ഞകണ്ണാടിയിലൂടെ നോക്കി  ഇക്കിളി വാര്‍ത്തകള്‍ തര്‍ജ്ജമ ചെയ്യുന്ന ഈ പത്രാധിപര്‍ ജനവികാരം [ജനത്തിന്റെ ഒരു വികാരം നന്നായി അറിയുന്നുണ്ട്] അറിയുന്നില്ലെങ്കിലും, മഞ്ഞപത്രത്തില്‍ എഴുതുന്ന ബ്ലോഗ്ഗര്‍മാര്‍ അത് അറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു .
അയർലെൻഡിൽ ഒരു മദാമ്മക്ക്‌ രണ്ടു പേര്‍ ചേര്‍ന്ന് ഗര്‍ഭം ഉണ്ടാക്കി എന്ന അത്ഭുത വാര്‍ത്ത ഇരുപതുപേര്‍ ചേര്‍ന്ന് സൃഷ്ടിച്ചു എന്ന് തര്‍ജ്ജമചെയ്യുന്ന പത്രാധിപരും, വായിച്ചു രസിക്കുന്ന ഞരമ്പ്  രോഗികളും നിറഞ്ഞു നില്‍ക്കുന്ന മഞ്ഞപൈങ്കിളി ലോകത്തേക്ക് ബൂലോകത്തെ ആനയിക്കുന്ന സൂപ്പെര്‍ ബ്ലോഗ്ഗെര്മാര്‍, അടുത്ത വര്‍ഷത്തെ സൂപ്പെര്‍ മഞ്ഞബ്ലോഗ്ഗര്‍ എന്ന അവാര്‍ഡിന് മത്സരിക്കാന്‍ തയ്യാറെടുക്കുകയാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു !

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...