18 Mar 2012

ഞാന്‍ എരപ്പാളി


ഡോ.കെ.ജി.ബാലകൃഷ്ണന്‍

എന്‍റെ കുത്തുപാളയില്‍ നിന്‍റെ ഒരു വാളമരി
ചട്ടിയില്‍ ഒരു ചില്ലി
കൂട്ടിയാല്‍ ഒരോട്ടക്കാലണ.
നിനക്ക് വേണ്ടത് എന്‍റെ നെടുവീര്‍പ്പ്,
കത്തിയെരിഞ്ഞ വിനാഴികയുടെ
ചാരപ്പുളിപ്പ്.
നിന്‍റെ അടുക്കളത്തോട്ടത്തിലെ
പച്ചപ്പയറിനു,
(ഇംഗ്ലീഷ് വളത്തിനു മേമ്പൊടി)

എന്‍റെ വലത് ചൂണ്ടാണിവിരലില്‍
നിന്‍റെ അവിശ്വാസം ചാര്‍ത്തുന്ന,
മാഞ്ഞുപോകാത്ത,
കറുത്ത
മഷിക്കുത്ത്.
പകരം നിന്‍റെ നാമധേയത്തിനു
ഒരു കൈ സഹായം
ഞാറ്റുവേലയുടെ വരവ്
കിറുകൃത്യം
മഴയും വെയിലും
പൂവും കായും

എനിക്ക് ചൂടാന്‍ കുട ഫ്രീ, തികച്ചും
ചായുവാന്‍ കുടില്‍ ഫ്രീ, മുക്കാലും
ഉണ്ണുവാന്‍ അരിമണി ഫ്രീ, മുക്കാലേ അരക്കാലും
രാമരാജ്യം.

നിനക്ക്,
ആന, അമ്പാരി,
പട്ടുകുട, ആലവട്ടം, വെഞ്ചാമരം.

നിനക്ക് പള്ളിയുറങ്ങാന്‍ മേട.
പിന്നെ,
വര്‍ണ്ണിക്കാന്‍ കവി
നടപ്പില്‍, കിടപ്പില്‍, ഊണില്‍, ഉറക്കില്‍
സഭയില്‍, കാറില്‍,
ചേംബറില്‍
സംപ്രേക്ഷിക്കാന്‍
ചാനല്‍,
സന്ദര്‍ശിക്കാന്‍ റിയല്‍ ഷോ.
നീയെനിക്ക്
ലാലൂരും വിളപ്പില്‍ശാലയും
തീര്‍ത്ത്

എന്‍റെ നീരൂറ്റി,
കുപ്പിയിലാക്കി,
എന്‍റെ കണ്ണീരിനു
വിലപറഞ്ഞ്.
എന്‍റെ നിഴലില്‍
നിന്‍റെ കൂര്‍ക്കം..

നിന്‍റെ അട്ടഹാസം,
എന്‍റെ നാവ് പിഴുത്.
ആരാണ് നീ
ഞാന്‍
(നിനക്കറിയാം)
ഇരപ്പാളി.
എന്നും!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...