18 Mar 2012

നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകൾ


ബിനോയ്കുമാർ കണ്ടത്തിൽ




“നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം, അതികാലത്ത് എഴുന്നേറ്റു മുന്തിരിതോട്ടങ്ങളില്‍ പോയി മുന്തിരി വള്ളി തളിര്‍ത്തു പൂവിടുകയും, മാതളനാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം, അവിടെ വച്ച് ഞാന്‍ നിനക്കെന്റെ പ്രേമം നല്‍കാം” :- മോഹന്‍ലാല്‍ കഥ പാത്രം പറഞ്ഞ ഈ സംഭാഷണ ശകലം ആയിരിക്കും ഈ തലക്കെട്ട്‌ കാണുമ്പോള്‍ ഭൂരിപക്ഷം പേര്‍ക്കും ഓര്‍മ്മ വരിക.പദ്മരാജന്‍ എന്ന പ്രതിഭയുടെ സ്പര്‍ശം നിറഞ്ഞ സിനിമ. അതുകഴിഞ്ഞ് എപ്പോഴോ “നഗരങ്ങളില്‍ ചെന്ന് രാപാര്‍ക്കാം” എന്നൊരു മലയാള സിനിമ ഇറങ്ങിയതായി ഓര്‍ക്കുന്നു.
ഇവിടെ പറയാന്‍ വന്ന കാര്യം അപ്രത്യക്ഷമാകുന്ന ഗ്രാമങ്ങളെ കുറിച്ചും മുന്തിരി തോപ്പുകളെ കുറിച്ചും ആണ് . ബാഗ്ലൂര്‍ നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ എങ്ങോ എണ്‍പതുകളില്‍ ചിത്രീകരിക്കപെട്ട ഈ ചിത്രം റിലീസ് ആയിട്ട് ഇരുപത്തഞ്ചു വര്‍ഷത്തോളം ആയി. പക്ഷെ നഗരത്തിന്റെ വളര്‍ച്ചയും റിയല്‍ എസ്റ്റേറ്റ്‌ കാരുടെ ഗൂഡ തന്ത്രങ്ങളും കൊണ്ട് മുന്തിരി തോപ്പുകളും ഗ്രാമങ്ങളും ഇല്ലാതായി കൊണ്ടിരിക്കുന്നു.
നഗരത്തിനു വടക്ക് ഭാഗത്തേയ്ക്ക് എയര്‍പോര്‍ട്ട് പറിച്ചു നടപെട്ടപ്പോള്‍ അതിനോടടുത്ത ഗ്രാമങ്ങളും റിയല്‍ എസ്റ്റേറ്റ്‌ ചാര്‍ട്ടിലെ മൂല്യം ഏറിയ സ്ഥലങ്ങള്‍ ആയി. വമ്പന്‍ റിയല്‍ എസ്റ്റേറ്റ്‌ കമ്പനികള്‍ കര്‍ഷകര്‍ക്ക് തുച്ചമായ തുക നല്‍കി ഭൂമി വാങ്ങി ക്കൂട്ടി.മുന്തിരി തോപ്പുകള്‍ നിന്നിടത്തു കോണ്‍ക്രീറ്റ് തോട്ടങ്ങള്‍ വരാന്‍ തുടങ്ങി.
നന്ദി ഗ്രാമത്തിനും മുദ്ധെനഹള്ളി ഗ്രാമത്തിനും ( വിശ്വെശ്വരയ്യ യുടെ ജന്മ സ്ഥലം) മാത്രമല്ല , മറ്റു പല ഗ്രാമങ്ങള്‍ക്കും ഉണ്ട് ഇത് പോലുള്ള കഥകള്‍ പറയാന്‍… ഇന്ന് അതിരാവിലെ എഴുനേറ്റു ഈ പഴയ മുന്തിരി തോപ്പുകളില്‍ വര്‍ക്ക്‌ ഇന്‍ പ്രോഗ്രസ്സ് ന്റെ സ്റ്റാറ്റസ് എടുക്കാന്‍ പോകുന്ന അന്യ സംസ്ഥാന തൊഴിലാളികളും അവരുടെ സൂപ്പര്‍ വൈസര്‍ മാരും ആണ്.
രാജ്യത്തിന്റെ വളര്‍ച്ച നിരക്കിനെയും വികസനത്തെയും കുറിച്ച് വാതോരാതെ പ്രസംഗിച്ചു നടക്കുന്നവര്‍, ഒരു നിമിഷം വര്‍ഷാവര്‍ഷം കുറഞ്ഞു വരുന്ന കൃഷി ഭൂമിയെ കുറിച്ചും കാര്‍ഷീക ഉത്പാദന ക്ഷമതയെ കുറിച്ചും ഒന്ന് പഠിക്കുന്നത് നന്ന്.
വളര്‍ച്ചാ നിരക്ക് സൂചികപോലെ ഓരോ വര്‍ഷവും കൃഷി ഭൂമി ഇന്‍ ടെക്സ് , കാര്‍ഷീക ഉത്പാദന ഇന്‍ ടെക്സ് എന്നിവ കൂടി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്.
സമീപ ഭാവിയില്‍ ഒരു നേരത്തെ ആഹാരത്തിന് വേണ്ട റോ മെറ്റീരിയല്‍ പോലും മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്ക് മതി ചെയ്യേണ്ട ദുരവസ്ഥ യിലേക്കാണ് ഭാരതം പൊയ്ക്കൊണ്ടിരിക്കുന്നത്. വികസിത രാജ്യങ്ങള്‍ കാര്‍ഷീക ഉത്പാദനത്തിനും തുല്യ പരിഗണ നല്‍കുമ്പോള്‍ നാം കൃഷിയെ അവഗണിചു മുന്നേറുന്നതിന്റെ പരിണിത ഫലം ഭയാനകം ആകാതെ വയ്യ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...