Skip to main content

നമുക്കാദരിക്കാം നേട്ടങ്ങൾ കൊയ്യുന്ന കേരകർഷകരെ


ടി. കെ. ജോസ്‌,ഐ.എ.എസ്.
ചെയർമാൻ,നാളികെര വികസന ബോർഡ്, കൊച്ചി

പ്രിയപ്പെട്ട കേര കർഷകരെ,
മികച്ച കേരകർഷകരുടെ വിജയഗാഥകളാണ്‌ ഈ ലക്കം മാസികയുടെ പ്രതിപാദ്യവിഷയം.
കേരളത്തിലെ ലക്ഷക്കണക്കിന്‌ കേരകർഷകർക്കിടയിൽ അറിയപ്പെടാതെ
മറഞ്ഞിരിക്കുന്ന, എന്നാൽ കേരകൃഷിയിൽ തങ്ങളുടെ പ്രതിഭ തെളിയിച്ച, നൂതനവും
ക്രിയാത്മകവുമായ പ്രവർത്തനങ്ങൾ വഴി നേട്ടം കൊയ്ത എത്രയോ കർഷകരാണ്‌
നമുക്കുള്ളത്‌. പക്ഷേ പലപ്പോഴും കേരകൃഷിയിൽ നേട്ടം കൊയ്തവരെ, വർഷത്തി
ലൊരിക്കലോ, അവാർഡുവേളകളിലോ കർഷക ദിനങ്ങളിലോ മാത്രമാണ്‌ നാം
അനുസ്മരിക്കുന്നതും അവരെ വേദിയിലെത്തിക്കുന്നതും. എന്തുകൊണ്ട്‌ ഓരോ
ജില്ലയിലേയും മികച്ച നൂറു കർഷകരുടെ ഒരു ഡയറക്ടറി തയ്യാറാക്കി അവരുടെ
അനുഭവപാഠങ്ങൾ കർഷക കേരളത്തിനു മുമ്പിൽ അവതരിപ്പിക്കുന്നതിനു
ശ്രമിച്ചുകൂടാ? ഒരു നൂറിൽ നിന്ന്‌ പല നൂറുകളിലേക്കും ആയിരങ്ങളി ലേക്കും
ഇവരുടെ സംഖ്യ വളരില്ലേ? ആയിരം മികച്ച കേരകർഷകരെ കേരളത്തിലെ 10
ജില്ലകളിലെങ്കിലും കണ്ടെത്താൻ നമുക്കു കഴിയില്ലേ? ഇത്തരത്തിലുള്ള
ഒരന്വേഷണത്തിന്റെ ആദ്യ പടിയായി മാത്രം ഈ ലക്കം മാസികയെ
കരുതണമെന്നഭ്യർത്ഥിക്കുന്നു.

ആയിരം നാളികേരോത്പാദക സംഘങ്ങളും അയ്യായിരം തെങ്ങിന്റെ ചങ്ങാതിമാരും വഴി
കണ്ടെത്തുന്ന കർഷക പ്രതിഭകളുടെ വിവരങ്ങൾ നാളികേര വികസന ബോർഡിന്റെ വെബ്‌
സൈറ്റിൽ തീർച്ചയായും ചിത്രങ്ങൾ സഹിതം സ്ഥാനം പിടിക്കും. അവരിലെ തന്നെ
വ്യത്യസ്ഥവും ഏറ്റവും അനുകരണീയവുമായ മാതൃകകളെ പുസ്തക രൂപത്തിലാക്കി
കർഷകർക്കു മുമ്പിൽ, കൈരളിക്കു മുമ്പിൽ അവതരിപ്പിച്ചോലോ? മറ്റു രംഗങ്ങളിൽ
പ്രതിഭ തെളിയിക്കുന്നവരെപ്പറ്റി മാധ്യമങ്ങളിൽ വാർത്തകളും ചിത്രങ്ങളും
സ്ഥാനം പിടിക്കാറുണ്ട്‌. പലരെപ്പറ്റിയും ബെസ്റ്റ്‌ സെല്ലർ പുസ്തകങ്ങൾ
വരെയുണ്ട്‌. ?ഒറ്റ വയ്ക്കോൽ വിപ്ലവവും? സുഭാഷ്‌ പലേക്കറും മറ്റും
പുസ്തകങ്ങൾ വഴി പ്രസിദ്ധരുമാണ്‌. പക്ഷേ, മികച്ച കേര കർഷകരെ
പരിചയപ്പെടുത്തുന്ന പുസ്തകങ്ങളെപ്പറ്റി ചിന്തിക്കേണ്ട സമയം
അതിക്രമിച്ചിരിക്കുന്നു. നമ്മുടെ കേരകർഷകരുടെയും, തെങ്ങിന്റെ
ചങ്ങാതിമാരുടെയും തിളക്കമാർന്ന കഥകൾ, നോവലോ, കഥയോ പോലെ തന്നെ വിപണിയിലും
ഹിറ്റാവേണ്ടതല്ലേ? ഈ ദിശയിലുള്ള അന്വേഷണത്തിന്റെയും ആദ്യപടിയാണ്‌ ഈ ലക്കം
മാസിക.

ഈ ലക്കത്തിൽ, നാളികേര ബോർഡിലെ സാങ്കേതിക വിദഗ്ദ്ധരാണ്‌ ആദ്യ എഴുത്തുകാർ.
പിന്നീടുള്ള തുടർ ചിത്രങ്ങൾ കർഷകരായ എഴുത്തുകാരിൽ നിന്നും എഴുത്തുകാരായ
കർഷക സ്നേഹികളിൽ നിന്നും, കാർഷിക രംഗത്തു പ്രവർത്തിക്കുന്ന മാധ്യമ
പ്രവർത്തകരിൽ നിന്നും, കൃഷി ഓഫീസർമാരിൽ നിന്നും പ്രതീക്ഷിക്കുന്നുണ്ട്‌.
ഇത്തരം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പ്രസാധകരെയും പ്രതീക്ഷിക്കുന്നു.
കർഷകർക്ക്‌ സ്വന്തമായോ, തങ്ങളുടെ സിപിഎസ്കളിലുള്ള വരുടെയോ, കർഷക കേരള
സമക്ഷം അറിയിക്കേണ്ട മറ്റു കർഷകരുടെയോ വിവരങ്ങൾ ശേഖരിച്ച്‌, ചിത്രങ്ങൾ
സഹിതം നാളികേര വികസന ബോർഡിന്റെ വെബ്‌ സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിന്‌
അവസരം നൽകാം. ഈ ആശയത്തെ സംബന്ധിച്ച്‌ നിങ്ങളുടെ അഭിപ്രായങ്ങളും
നിർദ്ദേശങ്ങളും കൂടി അറിയിക്കണ മെന്നഭ്യർത്ഥിക്കുന്നു.
ഈ മാസിക നിങ്ങളുടെ കൈകളിലെത്തുമ്പോഴേക്കും, കേരളത്തിൽ ആയിരം സിപിഎസ്കൾ
രൂപീകൃത മായിട്ടുണ്ടാവുമെന്ന്‌ പ്രതീക്ഷിക്കുന്നു. അതുപോലെ തന്നെ മുൻ
വാഗ്ദാനമനുസരിച്ച്‌ 5000 തെങ്ങിന്റെ ചങ്ങാതിമാരും പരിശീലനം പൂർത്തിയാക്കി
ഫീൽഡിലിറങ്ങിയിരിക്കും. സിപിഎസ്കൾ വഴി പല ജില്ലകളിലും ഇളനീർ സംഭരണവും
വിൽപനയും ആരംഭിച്ചു കഴിഞ്ഞു; മറ്റു പല സിപിഎസ്‌ കളും അതിനുള്ള
തയ്യാറെടുപ്പിലാണ്‌. വർദ്ധിച്ച തോതിലുള്ള ഇളനീർ വിളവെടുപ്പും, വിൽപനയും
തന്നെയാണ്‌ നാളികേര വിലയിടിവിനെ കാര്യക്ഷമമായി പ്രതിരോധിക്കാനുള്ള
നമ്മുടെ മാർഗ്ഗം. ക്രിയാത്മകവും സർഗ്ഗാത്മകവുമായ പ്രതിരോധങ്ങൾക്കുള്ള
പശ്ചാത്തല മൊരുക്കുന്നതിനുള്ള ഒരു ചെറിയ ചുവടുവെയ്പാണ്‌ സിപിഎസ്കളും
ചങ്ങാതിക്കൂട്ടവും. അവ വഴി, നമ്മുടെ കർഷർക്ക്‌, സ്വന്തം ഉൽപന്നത്തിന്റെ
മേലും, അതിന്റെ വിലയിലും നിലവിലുള്ളതിനേക്കാൾ അൽപം കൂടി
സ്വാധീനമുണ്ടാവുന്നതിനുള്ള ഒരു സാഹചര്യം  സൃഷ്ടിക്കാൻ കഴിയേണ്ടതുണ്ട്‌.

നിരവധി മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഒരേസമയം ഉത്പാദിപ്പിക്കാൻ കഴിയുന്ന
വിളയാണ്‌ നാളികേരം എന്നതിനാൽ, നാളികേരത്തിന്റെ വില നിർണ്ണയത്തിൽ ഇന്നുള്ള
ദുഃസ്വാധീനങ്ങളിൽ പലതിനെയും ഒരു പരിധിവരെ അകറ്റി നിർത്താൻ ചിട്ടയായ
പ്രവർത്തനങ്ങളിലൂടെ കഴിയും എന്ന്‌ കേര കർഷകർ തിരിച്ചറിഞ്ഞു
തുടങ്ങിയിരിക്കുന്നു. ഈ വർഷത്തി ലുണ്ടായിക്കൊണ്ടിരിക്കുന്ന
നാളികേരത്തിന്റെയും, കൊപ്രയുടെയും, വെളിച്ചെണ്ണയുടെയും വിലയിടിവ്‌
കൃത്രിമമാണെന്ന്‌ കർഷകർക്ക്‌ വ്യക്തമായിക്കഴിഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ
വെളിച്ചെണ്ണയ്ക്കോ, കൊപ്രയ്ക്കോ, നാളികേരത്തിനോ അടുത്ത കാലത്ത്‌
വിലയിടിവുണ്ടായിട്ടില്ല. പ്രധാനപ്പെട്ട നാളികേരോത്പാദക രാജ്യങ്ങളായ,
ഫിലിപ്പീൻസ്‌, ഇന്തോനേഷ്യ, ശ്രീലങ്ക, തായ്‌ലണ്ട്‌, മലേഷ്യ തുടങ്ങിയ
രാജ്യങ്ങളിലൊന്നുംതന്നെ വിലയിടിവില്ല. ഫിലിപ്പീൻസിലും ശ്രീലങ്കയിലും
ഉത്പാദനം വളരെക്കുറഞ്ഞിരിക്കുന്നു. ഇന്തോനേഷ്യയിൽ നാളികേര ത്തിൽ നിന്ന്‌
വെളിച്ചെണ്ണയല്ല മറ്റുൽപന്നങ്ങളാണ്‌ കൂടുതൽ ഉത്പാദിപ്പിക്കുന്നതും
കയറ്റുമതി ചെയ്യുന്നതും. ശ്രീലങ്ക നാളികേര കയറ്റുമതി
നിരോധിച്ചിരിക്കുകയാണ്‌. ബ്രസീലിൽ നിന്ന്‌ ആവശ്യത്തിന്‌ കരിക്കും
കരിക്കുൽപന്നങ്ങളും ലഭ്യമല്ലാത്തതിനാൽ, അമേരിക്ക തുടങ്ങിയ ഇറക്കുമതി
രാജ്യങ്ങൾ ഫിലിപ്പീൻസ്‌, തായ്‌ലണ്ട്‌, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന്‌
കൂടുതൽ കരിക്കുൽപന്നങ്ങളും,  സംസ്ക്കരിച്ച മറ്റു നാളികേരോൽ പന്നങ്ങളും
വാങ്ങുകയാണ്‌. ഏറ്റവും അടുത്തത്തായി, അമേരിക്ക ഉറ്റു നോക്കുന്നത്‌
ഇന്ത്യയിൽ നിന്നുള്ള ഇളനീർ ഉൽപന്നങ്ങളിലേക്കാണ്‌. പച്ച നാളികേരമുൾപ്പെടെ
നാളികേരോൽപന്നങ്ങളുടെ കയറ്റുമതി 2011 ഡിസംബർ വരെയുള്ള ഒൻപതു
മാസക്കാലയളവിൽ മുൻ വർഷത്തെയപേക്ഷിച്ച്‌ അൻപതു ശതമാനത്തിനടുത്ത്‌
വർദ്ധിച്ചതായാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. കേരളത്തിൽ ആകെ
നാളികേരോത്പാദനം കുറഞ്ഞിരിക്കുകയാണ്‌. തമിഴ്‌നാട്ടിലും ഉത്പാദന വർദ്ധനവ്‌
റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെങ്ങും,
കൊപ്രയും, വെളിച്ചെണ്ണയും തമിഴ്‌നാട്ടിലും കേരളത്തിലുമെന്നപോലെ
ഉത്പാദിപ്പിക്കു ന്നില്ല. വടക്കേയിന്ത്യയിൽ നാളികേരത്തിന്‌ 20 രൂപയ്ക്ക്‌
മുകളിലാണ്‌ വില. ഉത്തരേന്ത്യയിൽ പല ക്ഷേത്ര പരിസരങ്ങളിലും 30 രൂപക്കു
മുകളിലാണ്‌ നാളികേരം വിൽപന നടത്തുന്നത്‌! അപ്പോൾ എവിടെയാണ്‌
വിലയിടിവിനാധാരമായ കാരണങ്ങൾ? സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന
തത്വങ്ങൾ അനുസരിച്ച്‌ നാളികേരത്തിന്റെ വിലയിടിയാൻ ന്യായമായ ഒരു കാരണവും
കാണാനില്ല എന്നതാണ്‌ വാസ്തവം! എങ്കിലും ഏതൊക്കെയോ അദൃശ്യകരങ്ങൾ
വെളിച്ചെണ്ണയേയും, കൊപ്രയേയും, നാളികേരത്തെയും, ഗ്രഹണത്തിന്റെ
നിഴലിലാക്കുന്നു. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി ഉണർന്നെഴുന്നേറ്റ്‌ കർമ്മ
നിരതരാവുക എന്നതു മാത്രമാണ്‌ നമ്മുടെ മുമ്പിലുള്ള മാർഗ്ഗം.


ഉത്പാദക സംഘങ്ങളിലൂടെ, താങ്ങുവിലയുടെ പ്രയോജനം കേര കർഷർക്ക്‌
ലഭ്യമാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ്‌ നാളികേര ബോർഡ്‌. ആദ്യമായി
സിപിഎസ്കൾ വഴി അംഗങ്ങളുടെ നാളികേരം സംഭരിക്കുന്നതിനും, കൊപ്രയാക്കി
മാറ്റി, സംഭരണ വിലയുടെ പ്രയോജനം നേടുന്നതിനും, നമുക്ക്‌ കൂട്ടായി
ശ്രമിക്കാം. സിപിഎസുകൾക്ക്‌ കർഷകരിൽ നിന്ന്‌ നാളികേരം ശേഖരിച്ച്‌
കൊപ്രയാക്കി നേരിട്ട്‌ സംഭരണ ഏജൻസികളിലെത്തിക്കുന്നതിന്‌ അംഗീകാരം നൽകിയ
ഗവണ്‍മന്റ്‌ ഉത്തരവും ഇറങ്ങിക്കഴിഞ്ഞു. മുൻ വർഷങ്ങളിലേതിനേക്കാൾ
കുറെക്കൂടി മെച്ചപ്പെട്ട രീതിയിൽ നാളികേര കർഷകർക്ക്‌ സഹായകരമായി ഈ
വർഷത്തെ സംഭരണം മാറ്റിയെടുക്കുന്നതിന്‌ സിപിഎസ്കൾക്ക്‌ ഒരു സുവർണ്ണാവസരം
കൈവന്നിരിക്കുകയാണ്‌. ഫലപ്രദമായി ഈ അവസരം നമുക്കു വിനിയോഗിക്കാൻ കഴിയണം.
അതിനുള്ള കൂട്ടായ പ്രവർത്തനമാണിന്നാവശ്യം. ആയിരം സിപിഎസ്സുകളും 5 മെ. ടൺ
വീതം കൊപ്രയുത്പാദിപ്പിച്ച്‌ നൽകിയാൽതന്നെ നാളികേര സംഭരണം
വിജയിപ്പിക്കാനാവും. ഇതായിരിക്കട്ടെ നമ്മുടെ ആദ്യലക്ഷ്യം.
അടുത്ത സീസണിലെങ്കിലും, വേനൽക്കാലത്ത്‌, ഉത്പാദനം ക്രമീകരിക്കാവുന്ന
രീതിയിൽ ഇളനീർ വെട്ടിയെടുക്കുന്നതിനും, വിൽപന നടത്തുന്ന തിനും, അതിന്റെ
സംസ്ക്കരണത്തിനുമുള്ള വിതരണ ശൃംഖല വികസിപ്പിച്ചെടുക്കേണ്ടതുണ്ട്‌.
നമ്മുടെ എഞ്ചിനീയറിംഗ്‌, മാനേജ്‌മന്റ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ
അദ്ധ്യാപകരുടെയും വിദ്യാർത്ഥി കളുടേയും അറിവും കഴിവും അനുഭവങ്ങളും
നമുക്ക്‌ എങ്ങനെ കൂട്ടായി വിനിയോഗിക്കാൻ കഴിയും എന്നുകൂടി പരിശോധി
ക്കേണ്ടതുണ്ട്‌. മാനേജ്‌മന്റ്‌ വൈദഗ്ദ്ധ്യം, വിതരണ ശൃംഖല വികസനത്തിലും
വിപണനത്തിലും, സാമ്പത്തികരംഗത്തും പ്രയോജനപ്പെടുത്തിക്കൊണ്ടു മാത്രമേ
നമുക്ക്‌ നമ്മുടെ സിപിഎസ്കളുടെ ഭാവി പ്രവർത്തനം ചിട്ടയായി മുമ്പോട്ടു
കൊണ്ടു പോകാനാവൂ. ഇത്തരത്തിൽ സിപിഎസ്കളെ കൈപിടിച്ച്‌ സഹായിക്കുന്നതിന്‌,
നാളികേരോത്പാദക സംഘങ്ങളും അവയുടെ ഫെഡറേഷനുകളും ഉത്പാദക കമ്പനികളും
രൂപീകരിക്കുന്നതിനും, അവയ്ക്ക്‌ ഹ്രസ്വ-മധ്യ-ദീർഘകാല ദിശാബോധം നൽകുന്ന
വിഷൻ ബിൽഡിംഗിനും, ബിസിനസ്സ്‌ പ്ലാൻ തയ്യാറാക്കുന്നതിനും, മറ്റും നമ്മുടെ
നാട്ടിലെ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ തീർച്ചയായും കഴിയും. അതിനുളള
ആദ്യ  ചുവടുവയ്പുമായി കേരളത്തിലെ പ്രശസ്തമായ മാനേജ്‌മന്റ്‌ വിദ്യാഭ്യാസ
സ്ഥാപനമായ രാജഗിരി കോളേജ്‌ ഓഫ്‌ ബിസിനസ്സ്‌ സ്റ്റഡീസ്‌ മുമ്പോട്ടു വന്നു
കഴിഞ്ഞു. നൂതനമായ പരിശീലന മാർഗ്ഗങ്ങളും മാനേജ്‌മന്റ്‌ വൈദഗ്ദ്ധ്യവും
സിപിഎസ്കൾക്ക്‌ നൽകുന്നതിന്‌ ആവശ്യമായ പരിശീലന പരിപാടികൾ ഈ മാസം തന്നെ
അവർ ആരംഭിക്കുകയാണ്‌.


കേരളത്തിലെ എല്ലാ ജില്ലകളിലേയും മാനേജ്‌മന്റ്‌ - എഞ്ചിനീയറിംഗ്‌
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണം ഇക്കാര്യങ്ങളിൽ ക്ഷണിക്കുകയാണ്‌.
കർഷകർക്കും സിപിഎസ്കൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വിജയം
വരിക്കുന്നതിനുതകുന്ന ഒരു പാരസ്പരിക ബന്ധമായി ഇതു മാറുമെന്നു പ്രതീക്ഷി
ക്കുകയാണ്‌. ഓരോ ജില്ലയിലേയും ചാർജ്ജ്‌ ഓഫീസർമാർ ഇക്കാര്യത്തിൽ
മുൻകൈയെടുത്ത്‌ ഉചിതമായ പ്രവർത്തന നേതൃത്വം നൽകുന്നതിന്‌
പരിശ്രമിക്കുകയും വേണം. സമ്പട്സമൃദ്ധമായ കാലത്തേക്കാൾ ബുദ്ധിമുട്ടിന്റെ
കാലഘട്ടങ്ങളിലെ വെല്ലുവിളികളാണ്‌ മനുഷ്യർക്കും സംഘടനകൾക്കും തങ്ങളുടെ
കഴിവ്‌ തെളിയിക്കുന്ന തിനുള്ള അവസരങ്ങൾ തരുന്നത്‌. നമുക്കവയെ കൂട്ടായി,
ധീരമായി നേരിടുകയും വിജയിക്കുകയും ചെയ്യാം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…