ഗള്‍ഫു ജീവിതം

ബിജെകെ

മരുഭൂമിയാണതു മണ്ണ് മണക്കും
മാറാതുള്ളതു കഷ്ടത മാത്രം
മാറുന്നു കണ്ണീര്‍ കണങ്ങളെല്ലാം
ആവിയാല്‍ ആകാശ വീഥിയിലും
ചിലരുണ്ട് ജീവിത സോപാനത്തില്‍
പലരുണ്ട് ജീവിത യാതനയില്‍
യാതനയെല്ലാം മനസ്സില്‍ വെച്ച്
യാത്ര പറയുമ്പോള്‍ കൂട്ടരോട്
വീണ്ടും പറയുന്നു “കാണാം നമുക്ക്”
നാട്ടിലെ വീട്ടിലെ ബന്ധുക്കളോ
ആഹ്ലാദമാര്ഭാടമവിരാമാമായ്
ആര്‍ത്തുല്ലസിച്ചങ്ങിരിക്കുന്നു പോല്‍
തന്മകന്‍ നാട്ടില്‍ വരുന്നോരു മാത്രയില്‍
അച്ഛന് കീശയില്‍ കാശുകൊടുക്കുന്നു
അമ്മയ്ക്ക് വസ്ത്രത്തിന്‍ വിഭവങ്ങളും
പെങ്ങള്‍ക്കും അനിയനും കമ്പ്യുട്ടറും
മൊബൈലും വാച്ചും മതിവരാനായ്
കൂട്ടുകാര്‍ക്കൊപ്പം കറങ്ങിയടിച്ചിട്ടി -
ല്ലാത്ത സ്വപ്നത്തെ ഊട്ടിയുറപ്പിച്ചു
വീടെന്ന സ്വപ്നമാം ലകഷ്യത്തിലേ -
ക്കുള്ളോരു ദ്രവ്യവും കാലിയാക്കീ -
ട്ടല്ലയോ മോഹമേ നിന്നെ പുല്‍കി
പോകുന്നു ഗള്‍ഫെന്ന മരുഭൂമിയില്‍
ഒരു നാളിനവനൊരു ഭര്‍ത്താവായി
അവധിദിനങ്ങളോ കഴിഞ്ഞുപോയി
വീണ്ടും ഗമിക്കും ഗഗനചാരിയായി
വിരഹമാം ദുഃഖം തരുണീമണിക്ക്
നിറയുന്നു നയനങ്ങള്‍ വിങ്ങുന്നു ഹൃദയം
നിറയുന്നു കരളിന്റെ കരളായവള്‍ക്ക്
നിറയാനോ നില്‍കാതവനങ്ങു പോകുന്നു
ഭക്തദന്‍ കഷ്ടതയൊന്നുമേ അറിയാതെ
ഭാര്യയോ കഴിയുന്നു പുതിയ ഗൃഹത്തിലും
ദിവസങ്ങളോരോന്നു കൊഴിയുന്ന നേരത്ത്
ബാങ്കിലെ നിക്ഷേപം കൂടി വരികയും
ആദംബരത്തിന്റെ ജീവിതനൌകയില്‍
ആസ്വാദനത്തിന്റെ ചിറകില്‍ പറക്കുന്നു
അറിയില്ലവള്‍ക്കാത്മ നാഥന്റെ വേദന
ഇല്ലില്ലറിയില്ല കണവന്റെ ജീവിതം
ഇല്ലില്ല തെല്ലും മനതാരിലെങ്ങുമേ
എങ്കിലും ചിലരുണ്ട് ഹൃദയത്തിനുള്ളില്‍
ഭക്തതന്‍ കഷ്ടത കുറയാനായ് പ്രാര്‍ഥിക്കും
ദൈവതം ആശ്രയം എന്നെന്നുമേ

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?