മിനി മാത്യു
പബ്ലിസിറ്റി ഓഫീസർ, നാളികേര വികസന ബോർഡ് (കോ-ഓർഡിനേറ്റർ, തെങ്ങിന്റെ
ചങ്ങാതിക്കൂട്ടം)
ചങ്ങാതിക്കൂട്ടം)
സെപ്തംബർ ലക്കം നാളികേര ജേണലിൽ തെങ്ങിന്റെ ചങ്ങാതിമാരെ തെങ്ങിന്റെ
കൺസൾട്ടന്റുമാരാക്കുമെന്ന് നാളികേര ബോർഡ് ചെയർമാൻ ശ്രീ. ടി. കെ. ജോസ്
ഐഎഏശിന്റെ ആമുഖ ലേഖനം പലരും ഇതിനോടകം വായിച്ചിട്ടുണ്ടാവുമെന്ന്
കരുതട്ടെ; ഫെബ്രുവരി ലക്കം ജേണൽ പ്രസിദ്ധീകരിക്കുമ്പോഴേക്കും കഴിഞ്ഞ
ചിങ്ങം ഒന്നിനാരംഭിച്ച (ആഗസ്റ്റ് 17) തെങ്ങിന്റെ ചങ്ങാതിക്കൂട്ടം
പരിശീലന പരിപാടിയുടെ അവസാന ബാച്ചിലെ ചങ്ങാതിമാരും പരിശീലനത്തിന്
തയ്യാറായിട്ടുണ്ടാകും. അതോടെ ബോർഡിന്റെ സൗജന്യ തെങ്ങുകയറ്റ പരിശീലനം
പൂർത്തിയാക്കുന്ന ചങ്ങാതിമാരുടെ എണ്ണം അയ്യായിരമെത്തി ലക്ഷ്യം
പൂർത്തീകരിക്കും. നാളികേര ബോർഡിന്റെ ചരിത്രത്തിലാദ്യമായി കേവലം 200
ദിവസങ്ങൾക്കുള്ളിൽ 5000 പേർക്ക് തൊഴിൽ സാദ്ധ്യത ഉറപ്പാക്കിയ
പദ്ധതിയാണിത്. ഈ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഒരു തൊഴിൽമേഖലയുടെ തന്നെ
പുനർനവീകരണമാണ് സംഭവിക്കുന്നത്. ഇന്നിപ്പോൾ ചങ്ങാതിമാരിൽ പലരും 25000
രൂപ മുതൽ 30000 രൂപ വരെ വരുമാനം ഉണ്ടാക്കുന്നു.
തൊഴിൽ മേഖലയിലനുഭവപ്പെടുന്ന പതിവു സംഘർഷങ്ങളോ മറ്റ് സമ്മർദ്ദങ്ങളോ
അനുഭവിക്കാതെ സർവ്വ സ്വാതന്ത്ര്യത്തോടും കൂടിയാണ് ചങ്ങാതിമാർ ഈ
വരുമാനമുണ്ടാക്കുന്നത്. ഇതോടൊപ്പം ഇവരിൽ ഭൂരിഭാഗവും കേരവൃക്ഷത്തിന്റെ
കൺസൾട്ടന്റുമാരാകാനുള്ള യോഗ്യതയിലേക്കും കടക്കുന്നു. അതായത് തെങ്ങിന്റെ
ചങ്ങാതിമാർ ആദ്യവർഷം തന്നെ മൂന്ന് ലക്ഷം രൂപയുടെ വരുമാനം
നേടിക്കഴിയുമ്പോൾ അവരെ ?ജൂനിയർ കോക്കനട്ട് കൺസൾട്ടന്റ്? എന്ന
സ്ഥാനപ്പേര് നൽകി ആദരിക്കുന്നതാണ്. അവർ തെങ്ങുകയറുന്ന 50ലധികം
തെങ്ങുകളുള്ള എല്ലാ കർഷകരേയും നാളികേരജേണലിന്റെ വരിക്കാരാക്കുമ്പോൾ
അവർക്ക് ?കോക്കനട്ട് കൺസൾട്ടന്റുമാരായി? സ്ഥാനക്കയറ്റം നേടാം.
ചുട്ടുപൊള്ളുന്ന അറേബ്യൻ മരുഭൂമിയിൽ അറബികൾ ഈന്തപ്പനയ്ക്കും
ഈന്തപ്പഴത്തിനും നൽകുന്ന സംരക്ഷണത്തിന്റേയും പരിചരണത്തിന്റേയും
നാലിലൊന്നു ശ്രദ്ധയും പരിചരണവും തെങ്ങിന് കൊടുത്താലോ? ഇത്തരുണത്തിലാണ്
തെങ്ങിന്റെ ചങ്ങാതിയായ കുട്ടനാട് സ്വദേശി സാബുവിന്റെ വാക്കുകൾ
അന്വർത്ഥമാകുന്നത് ?തെങ്ങിനെ പോറ്റിയാൽ തെങ്ങ് തിരിച്ച് നമ്മളേയും
പോറ്റും.? അതെ, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ കൽപതരുവായ തെങ്ങ്
കേരളീയരെ എത്രയേറെ പോറ്റുന്നു എന്നത് ഏറെ ചിന്തനീയമായ സംഗതിയാണ്.
കൽപവൃക്ഷത്തിന്റെ ഇപ്പോഴത്തെ കാവൽഭടന്മാരാണ് അഥവാ സംരക്ഷകരാണ്
ബോർഡിന്റെ പരിശീലനം നേടി പുറത്തിറങ്ങിയ ഓരോ ?ചങ്ങാതി?യും. കർഷകർക്കൊപ്പം
കേര സമ്പട്‌വ്യവസ്ഥയുടെ ആണിക്കല്ലായി ചങ്ങാതിമാരെയും കാണേണ്ട കാലം
അതിക്രമിച്ചിരിക്കുന്നു. നാളികേരത്തിന്റെ ശുക്രദശ തെളിഞ്ഞു കഴിഞ്ഞു;
അതോടൊപ്പം തെങ്ങിന്റെ ചങ്ങാതിമാരുടേയും. നാളികേരത്തിന്റെ നാടായ കേരളത്തിൽ
ആരംഭിച്ച ചങ്ങാതിമാരുടെ മുന്നേറ്റം ഉപദ്വീപായ ലക്ഷദ്വീപിലേക്കും
എന്തിനേറെ, മഹാരാഷ്ട്രയിലേക്കും വ്യാപിച്ചുകഴിഞ്ഞു. കർണാടകയിലും
തമിഴ്‌നാട്ടിലും പരിശീലനപരിപാടി ഉടൻ ആരംഭിക്കും.
തെങ്ങിന്റെ ചങ്ങാതിമാരുടെ ജില്ല തിരിച്ചുള്ള എണ്ണം ഇപ്രകാരമാണ്.
എറണാകുളം 569, കാസർഗോഡ് 200, കണ്ണൂർ 487, മലപ്പുറം 395, പാലക്കാട് 400,
തൃശ്ശൂർ 503, ആലപ്പുഴ 284, ഇടുക്കി 98, കോട്ടയം 105, പത്തനംതിട്ട 100,
കൊല്ലം 405, തിരുവനന്തപുരം 519.
ചങ്ങാതിമാരുടെ വിജയമന്ത്രങ്ങൾ
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള വിവിധകേന്ദ്രങ്ങളിലായി പരിശീലനം
പൂർത്തിയാക്കിയ ചങ്ങാതിമാരുടെ ഈ രംഗത്തെ കുറഞ്ഞ കാലയളവിനുള്ളിലെ
അനുഭവവിവരണങ്ങൾ നമുക്കൊന്ന് പരിശോധിക്കാം
.
എറണാകുളം ജില്ലയിലെ ചൂണ്ടിയാണ് കുമാരന്റെ സ്ഥലം. റിഫൈനറിയിൽ വെൽഡിംഗ്
തൊഴിലാളിയായിരുന്നു. ബോർഡിന്റെ ചങ്ങാതിക്കൂട്ടം പരിശീലനപരിപാടിയുടെ
കറുകുറ്റി ബാച്ചിൽ നിന്നും 6 ദിവസത്തെ പരിശീലനം നേടി. ?റിഫൈനറിയിൽ
ചുട്ടുപൊള്ളുന്ന വെയിലത്ത് പണിയെടുത്താൽ ലഭിയ്ക്കുന്നത് 350 രൂപ.
ഇപ്പോൾ ബോർഡിൽ നിന്ന് ലഭിച്ച യന്ത്രമുപയോഗിച്ച് ഒരു ദിവസം 40-50
തെങ്ങ് വരെ കയറുന്നു. ദിവസ വരുമാനം 800-1000 രൂപ.? ഇപ്പോൾ ചെയ്യുന്നത്
തെങ്ങുമായി ബന്ധപ്പെട്ട തൊഴിൽ മാത്രം. ജോലിയിൽ ഏറെ സ്വാതന്ത്ര്യവും
സന്തോഷവും അനുഭവിക്കുന്നതായി കുമാരൻ സാക്ഷ്യപ്പെടുത്തുന്നു. ബോർഡ്
നിശ്ചയിച്ചിട്ടുള്ള കൂലിയേക്കാൾ ഏറെ എന്ന് പറയാനാവില്ലെങ്കിലും
നാട്ടുനടപ്പുള്ള കൂലിയിൽ 5 രൂപ കുറച്ചാണ് തെങ്ങ് കയറുന്നത്. മണ്ട
വൃത്തിയാക്കി മരുന്നൊഴിച്ച് തേങ്ങയിടുന്നതിന് തെങ്ങോന്നിന് 40 രൂപ
വേതനം ലഭിക്കുന്നു. കുല വെട്ടിയിറക്കുന്നതിനും 40 രൂപ ലഭിക്കുന്നു.
ബോർഡ് ചെയർമാൻ ശ്രീ. ടി.കെ. ജോസ് സാർ ചെയ്തത് ഒരു മഹാപുണ്യമാണ്.
നാട്ടിൻപുറങ്ങളിൽ തൊഴിലില്ലാതെ നാടിന് ഭാരമായി കഴിഞ്ഞ പലരേയും അദ്ദേഹം
നാടിന് ഉപകാരികളാക്കി മാറ്റി. ഇതോടൊപ്പം വർഷങ്ങൾക്കപ്പുറം
തൊഴിലില്ലാത്ത കുടുംബനാഥന്മാരുള്ള വീടുകളിൽ പട്ടിണിയും
പരിവട്ടവുമായിക്കഴിഞ്ഞ വീട്ടമ്മമാരെ കുടുംബശ്രീ എന്ന പ്രസ്ഥാനത്തിലൂടെ
കുടുംബത്തിന് താങ്ങും തണലുമാകാൻ പ്രാപ്തരാക്കിയതിനേയും കുമാരൻ
കൃതാർത്ഥതയോടെ അനുസ്മരിച്ചു. ഗ്രാമങ്ങളിലെ സാധാരണജനങ്ങളുടെ മനസ്സ്
കണ്ടറിഞ്ഞാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. കുമാരൻ കൂട്ടിച്ചേർത്തു,
കുമാരന് എല്ലാദിവസവും ബുക്കിംഗാണ്. പ്രദേശത്തുള്ള ക്ഷേത്രങ്ങൾ,
പള്ളികൾ, ശ്രീനാരായണപുരം എഞ്ചിനീയറിംഗ് കോളേജ് തുടങ്ങി വിസ്തൃതിയേറിയ
തെങ്ങിൻ തോപ്പുകളിൽ സംഘം ചേർന്ന് വിളവെടുപ്പും മറ്റ് പരിപാലനമുറകളും
നടത്തുന്നു. ചൂണ്ടി പ്രദേശത്തുള്ള വീട്ടുകാരും സ്ഥിരമായി കുമാരനെ ബുക്ക്
ചെയ്തിരിക്കുകയാണ്. സംഘത്തിലുള്ള വരെല്ലാം ചേർന്ന് ഒരു ഗ്രൂപ്പ്
അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. എല്ലാ ശനിയാഴ്ചയും പത്ത് പേരടങ്ങുന്ന
സംഘം 100 രൂപ നിക്ഷേപിക്കും. ഒരു തുകയായിക്കഴിയുമ്പോൾ തെങ്ങുമായി
ബന്ധപ്പെട്ട കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യം.ചങ്ങാതിയായതോടെ
സാമൂഹ്യപ്രതിബദ്ധതയും കാഴ്ചപ്പാടുകളും ഏറെ വർദ്ധിച്ചുവത്രേ.
കൊല്ലം ജില്ലയിലെ ശിവരഞ്ജിത്തിന് പ്രായം 28. ഫിസിക്സ് ബിരുദധാരി.
?വെള്ളക്കോളർ ജോലിയേക്കാളും സംതൃപ്തി ഇതാണ്,? ശിവരഞ്ജിത്തിന്റെ കമന്റ്.
പെയിന്റർമാർ, കൽപണിക്കാർ തുടങ്ങി ബിരുദധാരികൾ വരെയുണ്ട്
ശിവരഞ്ജിത്തിന്റെ സഹചങ്ങാതിമാരായി. ?തൊഴിലിന് വേണ്ടത്ര
സ്വാതന്ത്ര്യമുണ്ട്. മേഷീൻ എടുത്ത് ഒരു മണിക്കൂർ കറങ്ങിയാൽ 250 രൂപ
കുറഞ്ഞതുണ്ടാക്കാം. ബോർഡിൽ നിന്ന് ടൂ വീലർ ലഭിച്ചിരുന്നെങ്കിൽ വളരെ
ഉപകാരമായിരുന്നു?. ആദർശശാലിയായ ശിവരഞ്ജിത്ത് 15 രൂപയിലധികം വേതനം ഒരു
തെങ്ങിൻ് ആവശ്യപ്പെടുന്നില്ല. ദിവസം 80-90 തെങ്ങുകൾ വരെ കയറുന്നു.
ജോലി സമയം രാവിലെ 7 മുതൽ വൈകിട്ട് 3 മണിവരെയാണ്. ശിവരഞ്ജിത്ത് ഈ തൊഴിൽ
സ്ഥിരമായി കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നു. മഴക്കാലത്തും തെങ്ങ്
കയറിക്കൊടുക്കാൻ കഴിഞ്ഞു. ?ഈ തൊഴിൽ കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്. ഈ
തൊഴിലുപേക്ഷിക്കുന്ന പ്രശ്നമേയില്ല.? ശിവരഞ്ജിത്ത് പറയുന്നു. കിട്ടിയ
വരുമാനമുപയോഗിച്ച് വീടുപണി ആരംഭിച്ചു. കുഴിമതിക്കാട് ലിറ്റിൽ ഫ്ലവർ
കോൺവെന്റിലെ കന്യാസ്ത്രീകൾ അവരുടെ മാവേലിക്കരയിലെ മഠത്തിലും
ശിവരഞ്ജിത്തിനോട് തേങ്ങയിടാൻ ആവശ്യപ്പെട്ടെങ്കിലും ടൂ വീലർ
ഇല്ലാത്തതിനാൽ അവിടെപ്പോകാൻ കഴിഞ്ഞിട്ടില്ല.
കാവാലം സ്വദേശി അജേഷ് എന്ന ചങ്ങാതിയെ ഫോണിൽ വിളിച്ച് സംസാരിക്കുമ്പോൾ
യമഹ ബോട്ടിൽ കുട്ടനാട്ടിലെ കായൽ ബ്ലോക്കിലെ നൂറേക്കർ തെങ്ങിൻ
പുരയിടത്തിലേക്ക് പോവുകയാണ്. മാസങ്ങളായി തേങ്ങയിടാൻ ആളില്ലാത്ത
അവസ്ഥയാണവിടെ, ഇതിനൊരു പരിഹാരവുമായാണ് അജേഷും കൂട്ടുകാരായ പ്രജിത്തും,
മനീഷും, നാരായണൻകുട്ടിയും അവിടെയെത്തുന്നത്. കായൽ ഭൂമിയിൽ കൂന
കൂട്ടിയാണ് തെങ്ങുനട്ടിരിക്കുന്നത്. എച്ച് ബ്ലോക്ക്, മാർത്താണ്ഡം,
കായൽ ബ്ലോക്ക് എന്നീ കുട്ടനാടൻ തുരുത്തുകളിലെ തേങ്ങയിടീലിന് ഒരു ദിവസം
2500 രൂപ വരെ വേതനം ലഭിക്കുന്നു. ?ചുമ്മാ ആറ്റിൽ വീണ് പോകുന്ന
തേങ്ങയാണ് ഇപ്പോൾ മുതലാളിക്ക് ലഭിക്കുന്നത്. മുതലാളി ഹാപ്പി,
ചങ്ങാതിമാരായ ഞങ്ങളും ഹാപ്പി? അജേഷ് പറയുന്നു.
30 വയസ്സുള്ള അജേഷ് ചങ്ങാതിക്ക് നിന്നുതിരിയാൻ സമയമില്ല. 1000 രൂപ
പ്രതിദിന വരുമാനമുണ്ട്. കുറഞ്ഞത് 80-90 തെങ്ങുകളിൽ കയറുന്നു. അജേഷിന്റെ
ഫോൺ നമ്പറും മേൽവിലാസവുമുള്ള ഫ്ലക്സ് ബാനറുകൾ പലയിടങ്ങളിലും
വെച്ചിട്ടുണ്ട്. ഇതോടൊപ്പം വിസിറ്റിംഗ് കാർഡും വിതരണം ചെയ്യുന്നു.
?എനിക്ക് ലഭിച്ച എല്ലാ നേട്ടങ്ങൾക്കും ഞാൻ നാളികേര ബോർഡിനോട് ഏറെ
കടപ്പെട്ടിരിക്കുന്നു. ബോർഡ് ഇങ്ങനെയൊരു സംഭവം
കൊണ്ടുവന്നിരുന്നില്ലെങ്കിൽ....
?ആത്മഹത്യയുടെ വക്കോളമെത്തിയ ഒരു സാഹചര്യമായിരുന്നു എന്റേത്. കള്ള്
ചെത്ത് തൊഴിലാളിയായിരുന്ന എന്റെ ദിവസ വരുമാനം 150 രൂപ മാത്രമായിരുന്നു.
കുഞ്ഞിനു കൊടുക്കാൻ ലാക്ടോജൻ മേടിക്കാൻ പോലും സ്വർണ്ണം പണയം വെയ്ക്കേണ്ട
അവസ്ഥയായിരുന്നു.? 3-4 മാസം കൊണ്ട് സമൂഹത്തിൽ എനിയ്ക്കൊരു മാന്യമായ
സ്ഥാനമാണ് ലഭിച്ചതു. സംസാരിച്ചുകൊണ്ടിരിക്കുന്നതിനി
കോളെത്തി. തേങ്ങയിടാൻ പള്ളീലച്ചനാണ് വിളിക്കുന്നത്, എന്നാൽ ഞങ്ങൾ
വിട്ടോട്ടെ
കണ്ണൂരിലെ കടന്നപ്പള്ളിയിൽ പാനപ്പുഴ പഞ്ചായത്തിലെ പള്ളിപ്പുറം വീട്ടിൽ
സുനിൽകുമാർ എന്ന ചങ്ങാതിയുടെ നേതൃത്വത്തിൽ കർഷകരും ചങ്ങാതിമാരും ചേർന്ന്
ഒരു സി.പി.എസ്. രൂപീകരിച്ചു. കേരകൃഷി, സംസ്ക്കരണ, വിപണന മേഖലകളിലെല്ലാം
ഒരു കൈനോക്കാമെന്ന ഉറച്ച വിശ്വാസത്തോടെയാണ് മുന്നോട്ട് നീങ്ങുന്നത്.
റബ്ബർ ടാപ്പിംഗ് തെഴിലാളി കൂടിയായ സുനിൽ ദിവസത്തിന്റെ ആദ്യപകുതിയിൽ
റബ്ബർ ടാപ്പിംഗും ഉച്ചയ്ക്ക് ശേഷം തെങ്ങുകയറ്റവും നടത്തുന്നു. വെട്ടുന്ന
റബ്ബറിന്റെ എണ്ണം കുറച്ച ശേഷമാണ് തെങ്ങ് കയറ്റത്തിലേക്കിറങ്ങിയത്.
?തെങ്ങിന്റെ ചങ്ങാതിയായതിൽ പിന്നെ ഏറെ സമാധാനമുണ്ട്.? റബ്ബർ ടാപ്പിംഗിൽ
നിന്നും തെങ്ങ് കയറ്റത്തിൽ നിന്നും ഒരുപോലെ വരുമാനം ലഭിക്കുന്നു.
സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാം; ദിവസവരുമാനവും ലഭിക്കും. കേരോത്പാദക
സംഘം രൂപീകരിച്ചതോട സമൂഹത്തിൽ ഒരു സ്ഥാനവുമായി. തെങ്ങോന്നിന് 15 രൂപ
വെച്ചാണ് മേടിക്കുന്നത്. 34 വയസ്സുകാരനായ സുനിൽ തെങ്ങിന്റെ ചങ്ങാതിമാരെ
പ്രോത്സാഹിപ്പിക്കുന്നതിനായി ?ഇന്നലെ-ഇന്ന്-നാളെ? തെങ്ങ് കയറ്റക്കാർ
എന്തായിത്തീരുന്നു വേന്ന് ഫ്ലക്സ് ബാനറിലൂടെ ചിത്രീകരിച്ച് കൂടുതൽ
ചെറുപ്പക്കാരെ ഈ രംഗത്തേക്കിറങ്ങുവാൻ പ്രേരിപ്പിക്കുന്നു. ഇതോടൊപ്പം
ഉത്പാദകസംഘവും കർഷകരും ചങ്ങാതിമാരും ചേർന്ന് ഇളനീർപന്തലും ആരംഭിക്കുവാൻ
തയ്യാറെടുക്കുന്നു.
ഏറെ സത്യസന്ധതയോടും കൃത്യനിഷ്ഠയോടും കൂടി ജോലി ചെയ്യുന്ന തെങ്ങിന്റെ
ചങ്ങാതി തകഴി സ്വദേശി തയ്യിൽക്കളം വീട്ടിൽ സാബുവിനെ കുട്ടനാട്
ചമ്പക്കുളം ബ്ലോക്കിൽ തകഴി പഞ്ചായത്തിൽ ഈയിടെ ചേർന്ന യോഗത്തിൽ
പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി. സാബുവിന്റെ ഒരുമാസത്തെ വരുമാനം
25000 രൂപയോളം വരും. ദിവസം കുറഞ്ഞത് 1000 രൂപ വേതനം ലഭിക്കുന്നു.
ചെയ്തുവന്ന തൊഴിൽ തെങ്ങുകയറ്റമായിരുന്നു. ഒരു തെങ്ങ് കയറുന്നതിന് 20
രൂപ ലഭിക്കുന്നു. 25 രൂപയാണ് നാട്ടിലെ കൂലി. പരിശീലനം ലഭിച്ചതോടെ
മഴക്കാലത്തും തെങ്ങ് കയറാൻ കഴിഞ്ഞത് ഏറെ നേട്ടമായി കരുതുന്നു. എല്ലാ
ദിവസവും പണിയുണ്ട്. കുട്ടനാടൻ പ്രദേശങ്ങളായ എടത്വ, മങ്കൊമ്പ്,
അമ്പലപ്പുഴ പ്രദേശങ്ങളിലെല്ലാം ഈ ചങ്ങാതി തെങ്ങ് കയറാനെത്തുന്നു.
തെങ്ങിന്റെ രോഗനിർണ്ണയം നടത്തി മരുന്നടിക്കുന്നതിനും തടം
വൃത്തിയാക്കുന്നതിനും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും
മുൻകൈയ്യെടുത്ത് പ്രവർത്തിക്കുന്നു.
ചങ്ങാതിക്കൂട്ടത്തിലംഗമാവുന്
ജീവിതം കഴിച്ചുകൂട്ടിയത്, ഇപ്പോൾ സാമ്പത്തിക സ്ഥിതിയേറെ മെച്ചപ്പെട്ടു.
തൊഴിലിൽ നിന്ന് സ്ഥിരവരുമാനവുമുണ്ട്. സത്യം പറഞ്ഞാൽ സ്വർഗ്ഗതുല്യമായ
ജീവിതമാണ്.തെങ്ങിനെപ്പോറ്റിയാൽ തെങ്ങ് നമ്മളെയും പോറ്റും, തെങ്ങ്
ചതിയ്ക്കില്ല, എന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് സാബു. ഏത്
ചങ്ങാതിയും ഒന്ന് കറങ്ങിയാൽ 500 രൂപയുടെ വരുമാനമുണ്ടാക്കാം; വളരെ
ണല്ലോരു കാര്യമാണ് ഇതുമായി ബന്ധപ്പെട്ട ബോർഡ് ഉദ്യോഗസ്ഥരും, മാസ്റ്റർ
ട്രെയിനർമാരും ഈ സമൂഹത്തിനുവേണ്ടി ചെയ്യുന്നത് ? സാബു പറയുന്നു.
കോഴിക്കോട് കട്ടിപ്പാറയിലെ നാലൊന്നുകാട്ടിൽ വീട്ടിൽ ശ്രീജു വർഗ്ഗീസും,
വില്ലൂന്നിപ്പാറയിൽ ബാബു വി.പി.യും മറ്റ് ചങ്ങാതിമാരുമുൾപ്പെട്ട എട്ട്
പേരടങ്ങുന്ന സംഘം വെളുപ്പിനാരംഭിക്കുന്ന പണി മൂന്ന് മണി വരെ തുടരും. ,
കൊയിലാണ്ടി, അത്തോളി, കോടഞ്ചേരി, കണ്ണോത്ത്്, വട്ടോളി, പൂന്നൂർ
മേഖലകളിലെ തോട്ടങ്ങളിലെല്ലാം തെങ്ങ് കയറാൻ പോകുന്നു. ദിവസവും 50-60
തെങ്ങുകളിൽ കയറുന്നു. തെങ്ങോന്നിന് 13 രൂപയാണ് വേതനം. കുല
കെട്ടിയിറക്കുന്നതിന് 20 രൂപയും മേടിയ്ക്കുന്നു. ഒരാളുടെ ബൈക്കിൽ 2
മേഷീനുകളുമായി ഓരോ ചങ്ങാതിയും കയറുന്നു. മാസം 12000 മുതൽ 15000 രൂപവരെ
വരുമാനമുണ്ട്.
തിരുവനന്തപുരം ആനപ്പാറയിലെ 18 കാരനായ കമ്പ്യൂട്ടർ വിദ്യാർത്ഥി രാഹുൽ ഒരു
ദിവസം 40 -45 തെങ്ങുകൾ കയറുന്നു. സുഹൃത്തായ വിഘ്നേഷുമൊത്താണ് തെങ്ങ്
കയറാൻ പോകുന്നത്. തെങ്ങോന്നിന് 15 രൂപ നിരക്കിൽ വേതനം ലഭിക്കുന്നു.
കിട്ടുന്ന തുകയത്രയും പഠനാവശ്യങ്ങൾക്കായി ചെലവഴിക്കുന്നു. ?തിരുവനന്തപുരം
മിത്രനികേതനിലെ മാസ്റ്റർ ട്രെയിനർമാരായ അഭിലാഷ്, വിഷ്ണു, ഇതിനൊരവസര
മുണ്ടാക്കിത്തന്ന ബോർഡ് ടെക്നിക്കൽ ഓഫീസർ നിഷ എന്നിവരോടാണ് ഇതിന് ഞാൻ
കടപ്പെട്ടിരിക്കുന്നത്.
കൊട്ടാരക്കര മയിലം സ്വദേശി മർക്കോസും കുളക്കട സ്വദേശി ജോസും ചേർന്ന്
കുണ്ടറ പുനലൂർ പ്രദേശത്ത് തെങ്ങുകളിൽ കയറുന്നു. കൊട്ടാരക്കരി കൃഷി
വിജ്ഞാന കേന്ദ്രത്തിലെ ആദ്യബാച്ച് ചങ്ങാതിമാരാണ് ഇരുവരും. ജോസിന് ടൂ
വീലർ സ്വന്തമായുള്ളതുകൊണ്ട് മർക്കോസും ജോസിനൊപ്പം കൂടി. ഇപ്പോൾ തന്നെ
7-8 ദിവസത്തെ അഡ്വാൻസ് ബുക്കിംഗ് ആണ്. ഈ പ്രദേശങ്ങളിൽ ഫ്ലക്സ് ബാനർ
സ്ഥാപിച്ചും, വിസിറ്റിംഗ് കാർഡ് നൽകിയുമാണ് ഓർഡറുകൾ എടുക്കുന്നത്.
കൂടാതെ സ്ഥിരം പോകുന്ന വീടുകളിലെ ബന്ധുക്കളും ഇവരെ വിളിക്കും.
ചിലയിടങ്ങളിൽ തോട്ടം ക്വട്ടേഷനെടുക്കും. ചെലവ് കഴിഞ്ഞ് ദിവസവും 1200
രൂപ വരുമാനമുണ്ട് ഒരാൾക്ക്. ഇരുവരും ബാങ്കിൽ അക്കൗണ്ട്
തുറന്നിട്ടുണ്ട്.
കണ്ണൂർ ചെറുപുഴയിൽ ടോമി പൗലോസ് (30) ഒരു ദിവസം 100-120 തെങ്ങുകൾ
കയറുന്നു. ?168 വീടുകളിൽ സ്ഥിരമായി തേങ്ങയും അടയ്ക്കയും പിരിയ്ക്കാൻ
കരാറെടുത്തി രിക്കുകയാണ്. തെങ്ങോന്നിന് 15 രൂപ കൂലി. അടയ്ക്ക പറിക്കാൻ
പ്രത്യേക മേഷീൻ ഉപയോഗിക്കുന്നു. ശരാശരി 500 കുലവരെ സീസണിൽ വെട്ടുന്നു.
ഈ വകയിൽ 1400-1600 രൂപ വരുമാനം കിട്ടും,? ടോമി പറയുന്നു. ശരാശരി
മാസവരുമാനം 31,000-32,000 രൂപയാണ്. 20 ദിവസം മുമ്പ് ബുക്കിംഗ്
എടുത്തിരിക്കും; പറയുന്ന ദിവസം കൃത്യസമയത്ത് തോട്ടമുടമയുടെ വീട്ടിൽ
ടോമി ഹാജർ. ഇതോടൊപ്പം തോട്ടമുടമസ്ഥൻ തേങ്ങ പെറുക്കി കൂട്ടാൻ ആളേയും
തയ്യാറാക്കി നിർത്തിയിരിക്കും. ഇത് തൊഴിലാളികളുടെ ഒരു ശൃംഖലയാണ്.
?ചെറുപുഴയിലെ കർഷക കുടുംബങ്ങളിലെ ഒരംഗത്തെപ്പോലെയാണ് ഞാനിപ്പോൾ,
തെങ്ങിന്റെ രോഗ കീടങ്ങൾക്കെതിരെയുള്ള മരുന്ന് തളിക്കൽ, വളപ്രയോഗം എല്ലാം
വശം, കർഷകരുടെ സൃഹൃത്തും വഴികാട്ടിയുമാണ് ഞാനിന്ന്,? ടോമി
അഭിമാനപൂർവ്വം കൂട്ടിച്ചേർത്തു. നാളികേരോത്പാദക സംഘങ്ങളൂടെ രൂപീകരണം
കണ്ണൂർ ജില്ലയിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഇനി സമീപപ്രദേശങ്ങളിലെ
സംഘങ്ങളുമായി കരാറിലേർപ്പെടാൻ ഒരുങ്ങുകയാണ് ഈ യുവാവ്. കണ്ണൂർ ജില്ലയിലെ
പെരുമ്പടവ് നാളികേരോത്പാദക സംഘവുമായി മണക്കടവിലുള്ള 10-12 പേരടങ്ങുന്ന
ചങ്ങാതിക്കൂട്ടം കരാറിലേർപ്പെട്ടു കഴിഞ്ഞു. ഇരുകൂട്ടർക്കും
പ്രയോജനപ്രദമായ പാരസ്പരിക ബന്ധത്തിനുള്ള തുടക്കമാണിത്.
തിരുവനന്തപുരം കോലിയക്കോട് വീട്ടിലെ രഞ്ജിനി (25) ദിവസവും 30 തെങ്ങ്
കയറുന്നു. തെങ്ങോന്നിന് 20-25 രൂപ വരെ വേതനം ലഭിക്കും. ദിവസം 500 - 600
രൂപ വരെ വരുമാനമുണ്ട്. തെങ്ങ് കയറ്റം ഇപ്പോൾ സ്ഥിരം തൊഴിലാണ്.
മുമ്പോട്ടും തുടർന്ന് കൊണ്ടുപോകും, രഞ്ജിനി പറയുന്നു. വാഹന സൗകര്യം
ലഭ്യമാക്കുവാൻ ബോർഡ് മുൻകൈ എടുക്കണം; ഓട്ടോറിക്ഷ വിളിച്ച് പോകേണ്ടതിനാൽ
ദൂരയാത്ര ഒഴിവാക്കുകയാണ് ഇപ്പോൾ, രഞ്ജിനി തുടർന്നു
അമിനിദ്വീപിലെ കർമ്മപുരയിൽ എസ്.എം.കെ. ബ്യൂട്ടികെയർ യൂണിറ്റ് നടത്തുന്ന
സെയ്ദ് മുഹമ്മദ് തൃശ്ശൂരിൽ നടത്തിയ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയിൽ
പങ്കെടുക്കുകയുണ്ടായി. രാവിലെ 7 മുതൽ 10 മണിവരെ 15-20 തെങ്ങുകൾ കയറുന്നു.
തെങ്ങോന്നിന് 20 രൂപ നിരക്കിൽ കൂലി ലഭിക്കുന്നുണ്ട്. ഇതോടൊപ്പം
പഞ്ചായത്തിന്റെ 10 തെങ്ങുകൾ ചെത്തി നീരയെടുക്കുന്നു. ഇതിന് ദിവസേന 275
രൂപയും കിട്ടുന്നു. രാവിലെ 10 മണി മുതൽ ബ്യൂട്ടിക്ലിനിക്കും നടത്തുന്നു.
?ചങ്ങാതിക്കൂട്ടത്തിൽ അംഗമായതോടുകൂടി ജീവിതനിലവാരം പഴയത്തിലും
മെച്ചപ്പെട്ടു,? സെയ്ദ് മുഹമ്മദ് പറഞ്ഞു.
കണ്ണൂർ ജില്ലയിലെ ചെറുപുഴയിലെ കർഷകനായ പത്മനാഭൻനായരുടെ അഭിപ്രയത്തിൽ
മികച്ച പദ്ധതി യാണിതെങ്കിലും പരിശീലനം നേടി പുറത്തിറങ്ങിയവരുടെ എണ്ണം
കേരമേഖലയുടെ ആവശ്യകത അപേക്ഷിച്ച് തുലോം കുറവാണ്. ?ഇവിടങ്ങളിൽ
തൊഴിലാളികളുടെ ക്ഷാമം ഇപ്പോഴും അനുഭവപ്പെടുന്നു?. അടയ്ക്ക
വിളവെടുക്കുന്ന സീസണിൽ രണ്ടു പണികളും കൂടി നടത്താൻ നന്നേ
ബുദ്ധിമുട്ടുന്നു?. ?രാത്രികാലങ്ങളിൽ ഹെഡ്ലൈറ്റ് ഉപയോഗിച്ചാണ് തെങ്ങ്
കയറുന്നത്?. ആയന്നൂർ, ചിറ്റാരിക്കൽ എന്നിവിടങ്ങളിലായി 500 തെങ്ങുകളാണ്
പത്മനാഭൻ നായർക്കുള്ളത്. ആയന്നൂറ് 300 തെങ്ങുകളുള്ള തോട്ടമുടമയായ
ബിനോയ് നാളികേരോത്പാദക സംഘത്തിലും അംഗമാണ്. ചങ്ങാതിക്കൂട്ടത്തിന്റെ
സേവനം സിപിഎസുകൾ വഴി പ്രയോജനപ്പെടുത്താനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട്.
പൊതുജനങ്ങൾക്കും, കർഷകർക്കും ഏറെ പ്രയോജനം ചെയ്യുന്ന ഒരു പദ്ധതിയാണ്
തെങ്ങിന്റെ ചങ്ങാതിക്കൂട്ടം?. ഈ പദ്ധതിയെക്കുറിച്ച് ഇനിയും നല്ല
പ്രചരണം നൽകി കൂടുതൽ പേരെ ഇതിന്റെ പ്രയോക്താക്കളാക്കി മാറ്റണം.
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിൽ 8 ഏക്കർ തെങ്ങ്കൃഷിയുള്ള സിബി
പറയുന്നു, കട്ടിപ്പാറയിൽ കർഷകരും ചങ്ങാതിമാരും ഇപ്പോൾ ഏറെ
സംതൃപ്തരാണ്.
ബോർഡിന് വേണ്ടി കോഴിക്കോട് കൂരാച്ചുണ്ട് കുളിരാമുട്ടിയിൽ പെയിലറ്റ്
പരിശീലന പരിപാടി നടത്തിയ മാർഷൽ ഇൻഡസ്ട്രീസ് ഉടമ ജോയിയുടെ അഭിപ്രായം
?കേരളമാകെ കോളിളക്കം സൃഷ്ടിച്ച പദ്ധതിയായി ചങ്ങാതിക്കൂട്ടം.?
റെയിഡ്കോയ്ക്കുവേണ്ടി തെങ്ങുകയറ്റയന്ത്രം നിർമ്മിച്ചുനൽകുന്ന സ്ഥാപനമാണ്
മാർഷൽ ഇൻഡസ്ട്രീസ്. ?തമിഴ്‌നാട്ടിൽ നിന്നും ആൻഡമാനിൽ നിന്നുമാണ് കൂടുതൽ
ഓർഡറുകൾ കിട്ടിയിരിക്കുന്നത്. ഈയിടെ ആൻഡമാനിൽ നിന്ന് 1000
യന്ത്രത്തിന്റെ ഓർഡർകിട്ടി. ആസ്സാമിൽ നിന്നുവരെ യന്ത്രത്തിന്
ഓർഡറുണ്ട്? ജോയി പറഞ്ഞു.
ചങ്ങാതിമാരും നാളികേരോത്പാദക സംഘങ്ങളും
തേങ്ങയുടെ വിളവെടുപ്പിനോടൊപ്പം, വിത്തുതേങ്ങ ശേഖരിക്കുക, സ്ഥലത്തെ
നല്ലയിനം മാതൃ-പിതൃ വൃക്ഷങ്ങൾ കണ്ടെത്തി അതിന്റെ മാപ്പ് തയ്യാറാക്കി
വിവരശേഖരണം നടത്തുക, തെങ്ങിൻ തോട്ടങ്ങളിൽ പാട്ടവ്യവസ്ഥയിൽ ഇടവിളകൃഷി
ചെയ്യുക, കരിക്ക് ശേഖരിക്കുക, കരിക്ക് വിപണനം നടത്തുക, തെങ്ങിൻ തൈയുടെ
നഴ്സറി, കൊപ്ര സംസ്ക്കരണം ആരംഭിക്കൽ എന്നിവയെല്ലാം നാളികേരോത്പാദക
സംഘങ്ങൾക്ക് വേണ്ടി ചെയ്യാൻ ചങ്ങാതിമാർക്ക് സാധിക്കും. നാളികേര
ബോർഡിന്റെ ചെയർമാൻ ശ്രീ. ടി.കെ. ജോസ് ഐഎഏശിന്റെ അഭിപ്രായപ്രകാരം
തെങ്ങിന്റെ ചങ്ങാതിമാർ ഉത്പാദകസംഘങ്ങളുമായി പ്രവർത്തനക്കരാർ ഉണ്ടാക്കിയാൽ
തെങ്ങിന്റെ ചങ്ങാതിമാർക്ക് മെച്ചപ്പെട്ട സ്ഥിരവരുമാനവും ഒരു
കോൺട്രിബ്യൂട്ടറി പ്രോവിഡന്റ് ഫണ്ടും 20 വർഷക്കാലമെങ്കിലും തെങ്ങിന്റെ
ചങ്ങാതിയായി ജോലി ചെയ്യുന്ന ഒരാൾ വിരമിക്കുമ്പോൾ ഏകദേശം 12 ലക്ഷത്തോളം
രൂപയുടെ ഗ്രാറ്റുവിറ്റി അഥവാ 4000 രൂപയോളം പ്രതിമാസം പെൻഷനും
ലഭിക്കാവുന്ന ഒരു നിധി പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ സാധിക്കും.
നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനമൊട്ടാകെ
രൂപീകരിച്ചുകൊണ്ടിരിക്കുന്ന നാളികേരോ ത്പാദക സംഘങ്ങളിൽ ഒന്നായ പാലക്കാട്
മുതലമടയിലെ പാപ്പൻചള്ള നാളികേരോത്പാദക സംഘത്തിന്റെ നേതൃത്വത്തിൽ
വടക്കാഞ്ചേരി ഗ്രീൻ ആർമിയിലെ ചങ്ങാതിമാർ പ്രമുഖ ഐടി കേന്ദ്രമായ
കാക്കനാട് ഇൻഫോപാർക്കിൽ കരിക്കു വിൽപനയ്ക്കായി ഇളനീർ പന്തൽ ആരംഭിച്ചു.
ഇവിടെ ഇളനീർ വിൽപ്പന നടത്തുന്നത്. വടക്കാഞ്ചേരി ഗ്രീൻ ആർമിയിലെ
തെങ്ങിന്റെ ചങ്ങാതിമാരായ സ്ത്രീ തൊഴിലാളികളും. ഇതിന് ചുക്കാൻ
പിടിക്കുന്നത് പാലക്കാട് മുതലമടയിൽ ചങ്ങാതിക്കൂട്ടത്തിന്റെ
പരിശീലനകേന്ദ്രമായ മൈത്രി എന്ന സന്നദ്ധ സംഘടനയിലെ ശ്രീ. പി. വിനോദ്
കുമാറാണ്.
കേരളത്തിലെ വിവിധ ജില്ലകളിലെ ചങ്ങാതിമാരുടെ അനുഭവങ്ങൾ പങ്കുവെച്ചതിലൂടെ
കേരളത്തിലെമ്പാടുമുള്ള പൊതുജനങ്ങളുടെ തെങ്ങുകയറാൻ ആളെക്കിട്ടുന്നില്ല
എന്ന പരാതിക്ക് ഏറെക്കുറെ പരിഹാരമുണ്ടായിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.
ഇതോടൊപ്പം കേരളത്തിന്റെ സമ്പട് വ്യവസ്ഥയെ സ്വാധീനിക്കാൻ ദൈവത്തിന്റെ
സ്വന്തം നാട്ടിലെ ഓരോ കേരകർഷകനും മനസ്സൺനർപ്പിച്ചാൽ ചങ്ങാതിമാർ ക്കൊപ്പം
ഓരോ മലയാളിക്കും സ്വർഗ്ഗതുല്യമായ ജീവിതം ആസ്വദിക്കാം,
കരുപ്പിടിപ്പിക്കാം. ഇനിയിപ്പോൾ തൊഴിലിന് ഏറെ മാന്യതയേകുന്ന ട്രാക്ക്
സ്യൂട്ടും ജേഴ്സിയുമണിഞ്ഞ് ഏറെ അഭിമാനത്തോടും തലയെടുപ്പോടും കൂടി
വീട്ടുമുറ്റത്തെത്തുന്ന ചങ്ങാതിയുമായി ഓരോ വിട്ടുടമസ്ഥനും ചങ്ങാത്തം
കൂടാം.