18 Mar 2012

ഗന്ധർവൻ


ആര്യാട്‌ പി.മോഹനൻ

അനശ്വര സ്വർണ്ണസ്വര പഞ്ചരം പെയ്തിറക്കിയ
ഈശ്വരകൃപയുടെ മാധുര്യ സർഗ്ഗാത്മകമേ!
അകതാരിനമൃതമായൊഴുകി നിറയുമൊരു-
സംഗീത, രത്ന, സുകൃതാനന്ദനാദബ്രഹ്മമേ!

മരണമില്ലാത്തൊരു അമര,യമല,ലയമായ്‌-
യമുനപോലൊഴുകിയാ പരിമൃത്യുരാഗ വീചികൾ!
അപൂർവ്വരിലപൂർവ്വ സിദ്ധിയാം വൈഭവം-
ലോകത്തിലെന്നുമതൊരുത്ഭുതം തീർത്തിടും!

അരനൂറ്റാണ്ടായ്‌യൊരുപോൽ നിറഞ്ഞൊഴുകുമാ-
അനുഗ്രഹപ്രവാഹ ഗുണ, മൂല്യ, രാഗ സാരസ്യം-
ലോകാഭിമാനത്തിൻ ശുക്രത്തേജോജ്വലമായ്‌-
ആ, പ്രവിരളത്താരകം പാടിത്തകർക്കട്ടെ ജീവഗീതങ്ങൾ!

സംശുദ്ധ സംഗീത പ്രണയ പ്രേമികൾക്കെന്നും-
പ്രചോദനമാണോ സംസ്ക്കാര പരിമള പത്മതീർത്ഥം!
ലോകാദരവിന്റെ പരമാനന്ദ നിർവൃതിക്കുളിർമ്മതൻ-
വിസ്മയ, സാഗരാഴത്തിൽ മുങ്ങി നാം താഴ്‌ന്നിട്ടില്ലേ...?

മൂകാബികയും, ശ്രീയുമൊരുപോലെ വിളങ്ങിച്ചേർന്ന-
ഭാഗ്യവസന്തമാണാ ഗാനഗന്ധർവ്വ കലാപൂർണ്ണിമ!
ആരേയും ചിന്തിപ്പിക്കും മകരന്ദനിലാവലപോൽ-
ആത്മസ്വർഗ്ഗീയതയാണാവശ്യ സ്പർശന, സൂഷ്മഭാവം!

അനുഗ്രഹ സമ്പന്നതയുടെ അത്യുന്നത നിലവാര-
പ്പെരുമയെ നമിക്കുന്നു, ലോകാരാദ്ധ്യജനതതികളെന്നും-
ആയിരം വാർമഴവില്ലുകൾ വിടർത്തിത്തിളങ്ങുന്ന
സൗഭഗ സുഖ, സ്വനമൊരവതാരമായിത്തീരും!

കഠിനക്കരളുമുരുകിയൊഴുകുന്നയാ ഗാനപ്പാലാഴിതൻ-
നാദധാരയാം നിയോഗത്തരംഗ പ്രയോഗങ്ങൾ-
മലരമ്പുപോൽ ഹൃദയത്തിൽ പുളകങ്ങൾ വിരിയിക്കുമാ-
സംഗീത ഹിമാലയം നമുക്കെന്നും മുതൽക്കൂട്ടാക്കിടാം!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...