20 Apr 2012

എന്റെ ഹിമാലയൻ യാത്രാനുഭവങ്ങൾ-3

പ്രഫുല്ല ൻ  തൃപ്പൂണിത്തുറ


. ഋഷികേശ്‌

       ഋഷികേശ്‌ എന്ന വാക്കിനർത്ഥം 'ഇന്ദ്രിയങ്ങളുടെ സ്വാമി'. മഹാവിഷ്ണുവാണ്‌ ഈ
നാമകരണം നടത്തിയത്‌. മഹാഭാരതത്തിൽ നിരവധി തവണ ഋഷികേശ്‌ എന്ന പദം
ഉപയോഗിച്ചിരിക്കുന്നു. ഋഷികേശിനടുത്ത്‌ ത്രിവേണിഘട്ടിൽ ഗംഗയും യമുനയും
സരസ്വതിയും സമ്മേളിയ്ക്കുന്നു. രാമലക്ഷ്മണന്മാർ രാവണവധത്തിനു
പ്രായശ്ചിത്തമായി ഇവിടെ വന്നു തപസ്സനുഷ്ഠിച്ചുവത്രെ! പാണ്ഡവന്മാരും
മഹാപ്രസ്ഥാന യാത്രയിൽ ഈ താഴ്‌വാരത്തിലൂടെ സഞ്ചരിച്ചു.
       ഒരു ഭാഗത്തുമാത്രം വൻ പർവ്വതങ്ങളും മറ്റു മൂന്നുഭാഗത്തും ഗംഗാനദിയും
അതിരിട്ടു സൂക്ഷിയ്ക്കുന്ന ഈ പുണ്യനഗരത്തിൽ പണ്ട്‌ സന്യാസിമാർക്കു
തപസ്സുചെയ്യുന്നതിനു ഏറ്റവും അനുയോജ്യമായ ഘട്ടങ്ങളുമായിരുന്നു.
       ഋഷികേശ്‌ നഗരത്തിന്റെ മധ്യഭാഗത്തായും വ്യാപാരസ്ഥാപനങ്ങളുടെ അരുകിലായ്‌
സ്ഥിതിചെയ്യുന്ന ഭരതക്ഷേത്രം വളരെ പ്രസിദ്ധമാണ്‌. ഈ പുണ്യപുരാണ
ക്ഷേത്രത്തിന്റെ നിർമ്മാണം ബുദ്ധക്ഷേത്രമാതൃകയിലാണ്‌. ശ്രീരാമന്റെ സഹോദരൻ
ഭരതമഹാരാജാവ്‌ ഈ സ്ഥലത്ത്‌ തപസ്സനുഷ്ഠിച്ചിരുന്നു. പഞ്ചാബ്സിന്ധു
ക്ഷേത്രവും ഇവിടെയാണ്‌.

       ഭരതക്ഷേത്രത്തിനു മുന്നിലായി ഗംഗാതീരത്ത്‌ 'കുബ്ജാഭ്രക്‌' എന്നുപേരുള്ള
ഒരു ജലാശയമുണ്ട്‌. ഇവിടെ ഗംഗാനദിയും യമുനാനദിയും സരസ്വതീ നദിയും
സംഗമിയ്ക്കുന്നതിനാൽ ഇതിനെ ത്രിവേണി എന്നു വിളിയ്ക്കുന്നു.
       ഋഷികേശിലുള്ള പ്രയാഗ്‌രാജ്‌ എന്ന സ്ഥലത്തിനും വളരെ മാഹാത്മ്യം ഉണ്ട്‌.
ഇവിടെ പിതൃക്കൾക്കു പിണ്ഡദാനം ചെയ്യുന്നതുകൊണ്ട്‌ വളരെയധികം
പുണ്യഫലപ്രാപ്തിയുണ്ടാകുന്നുണ്ട്‌.
       ഋഷികേശിൽ നിന്നും മാസ്സൂറിയിലേക്കുള്ള യാത്രാ മാർഗ്ഗത്തിലാണ്‌
ഉത്തരാഞ്ചലിന്റെ തലസ്ഥാനമായ 'ഡെഹ്‌റാഡൂൺ' വടക്കു ഹിമാലയം.
തെക്കുശൈവാലിൽക്കുന്നുകൾ കിഴക്കു ഗംഗ. പടിഞ്ഞാറു യമുന. രാമലക്ഷ്മണന്മാർ
രാവണവധത്തിനുശേഷം പ്രായശ്ചിത്തമായി ഇവിടെവന്നു തപസ്സനുഷ്ഠിച്ചുവത്രെ!

       ഹിമാലയൻ യാത്രയിൽ ഏറ്റവും പ്രാധാന്യമേറിയത്‌ ചതുർധാമപ്രവേശനമാണ്‌.
ചതുർധാമങ്ങളായി അറിയപ്പെടുന്നത്‌. യമുനോത്രി, ഗംഗോത്രി, കേദാർനാഥ്‌,
ബദരീനാഥ്‌ എന്നിവയാണ്‌. അതുപോലെത്തന്നെ അളകനന്ദയും സരസ്വതിയും
സംഗമിയ്ക്കുന്ന കേശവപ്രയാഗും, ധൗശി (വിഷ്ണു)ഗംഗയും അളകയും കൂടിച്ചേരുന്ന
വിഷ്ണുപ്രയാഗും, അളകയും നന്ദാകിനിയും ഒത്തുചേരുന്ന നന്ദപ്രയാഗും,
പിണ്ടാറും അളകയും സംയോജിയ്ക്കുന്ന കർണപ്രയാഗും അളകയും മന്ദാകിനിയും
സംഗമിയ്ക്കുന്ന രുദ്രപ്രയാഗും അളകയും ഭാഗീരഥിയും കൂടിച്ചേർന്ന്‌
വിശുദ്ധഗംഗയായിത്തീരുന്ന ദേവപ്രയാഗും അപൂർവ്വദർശന പുണ്യങ്ങളാണ്‌. നദീ
സംഗമങ്ങളിൽ ദർശനസ്നാനാദികൾ നിർവ്വഹിക്കുന്നത്‌ പുനർജന്മത്തിൽ നിന്നും
നമ്മെ തടയുന്നു എന്നാണു വിശ്വാസം.

       ആദികൈലാസം, കിന്നോർ കൈലാസം കൈലാസ്‌-മാനസസരസ്‌, മണി മഹേഷ്‌ കൈലാസം. ശ്രീകണ്ഠമഹാദേവ്‌ കൈലാസം എന്നിവയാണു അഞ്ചു കൈലാസങ്ങൾ. ഇവയൊക്കെത്തന്നെ ഭാരതത്തിനു പുറത്തു ചൈനാ ഭൂട്ടാൻ അതിർത്തിയിലാണ്‌.
       അതാതു സ്ഥിരതാമസസ്ഥലത്തെ പോലീസ്‌ സർക്കിൾ ഇൻസ്പെക്ടറുടെ
'ഇരുപതുവർഷ'ക്കാലമായി നേരിട്ടറിയാം എന്നുള്ളവർ പെർമിറ്റും പോകേണ്ട
സ്ഥലത്തേയ്ക്കുള്ള പാസ്പോർട്ടും ആരോഗ്യപരിശോധനാ റിപ്പോർട്ടുകളും, രോഗ
പ്രതിരോധ മരുന്നുകളും നിർബന്ധമാണ്‌. 60വയസ്സിന്മേൽ പ്രായമുള്ളവർക്കു
സാധാരണഗതിയിൽ പെർമിറ്റു ലഭിയ്ക്കില്ല. അത്യാവശ്യം ഓക്സിജൻ, കലോറി
കൂടുതലുള്ള അണ്ടിപ്പരിപ്പുകൾ തുടങ്ങിയവയും എപ്പോഴും കയ്യിൽ കരുതണം.
അങ്ങിനെ താങ്ങാവുന്നതിലേറെ നിയന്ത്രണങ്ങൾ. അങ്ങിനെയായതുകൊണ്ട്‌
ഹിമാലയത്തിനപ്പുറത്ത്‌, ഭാരതത്തിനുപുറത്തേയ്ക്കുള്ള കൈലാസയാത്രയ്ക്ക്‌
ഞാൻ ഒരുങ്ങിയില്ല. ഈ യാത്രയിൽ സാധാരണ വരാവുന്ന രോഗങ്ങൾ സ്നോ-ഫ്രോസ്റ്റ്‌
- ഗാൻ ഗ്രെയിൻ എന്നിവയത്രെ!
ഋഷികേശ്

       ഓരോ വർഷവും പതിനായിരക്കണക്കിനു അപേക്ഷകളാണ്‌ ഇന്ത്യാ സർക്കാരിന്റെ
വിദേശ-ടൂറിസം ഡിപ്പാർട്ടുമന്റിനു ലഭിയ്ക്കുക. അതിൽ ഓരോ വർഷത്തിലും 500
പേരെ മാത്രം യാത്രയ്ക്ക്‌ അനുവദിയ്ക്കൂ. രാജ്യരക്ഷാ തീവ്രവാദ ഭീഷണി
തുടങ്ങിയ കാര്യങ്ങളുടെ വെളിച്ചത്തിൽ വർഷം ചെല്ലുന്തോറും ഇന്ത്യയ്ക്കു
പുറത്തുള്ള കൈലാസ മാനസസരസ്സ്‌ യാത്രയ്ക്കു സർക്കാർ കർക്കശ
നിയന്ത്രണങ്ങളാണ്‌ ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
[തുടരും]

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...