ഓണാഘോഷ സമാപനം ഒരു ക്വസ്റ്റിൻമാർക്ക്‌


സുജാ കൃഷ്ണ

സ്നേഹമാണെനിക്കുള്ള പ്രാണനാമന്നം
അതേകുവാൻ കഴിയാത്തലോകമെ ദരിദ്രനീ!
പട്ടുകംബളം ചൂടി നീ നിശാനൃത്തം ചെയ്യും
പട്ടണമദ്ധ്യത്തിൽ ഞാ,നേകയായ്തപിക്കുമ്പോൾ
നിർനിദ്രനീലാകാശവക്ഷസ്സിൽ തലചായ്ക്കാൻ
അമ്പിളിക്കലയർദ്ധനഗ്നയായ്ക്കരിമുകിൽ
കംബളംവലിച്ചെറിഞ്ഞാലസ്യം പാഞ്ഞീടുമ്പോൾ
രാത്രിതൻകാമാർത്തത്തനക്ഷത്രച്ചുണ്ടിൽതേച്ച
മൂർത്തഉന്മാദപ്പാട്ടിൽ താരകൾ നൃത്തം ചെയ്യ്കെ
അർദ്ധരാത്രിയിൽ ജന്നൽ കമ്പിമേൽതലചായ്ച്ചു
എത്തിടാത്തോണംതീർന്നവായ്ത്താരികേൾപ്പുചുറ്റും!
ഓണമായിരുന്നവരേവർക്കും തിരുവോണ
നാളിനെപ്രതീക്ഷിച്ചുനിർനിദ്രംഞ്ഞാൻതേങ്ങുമ്പോൾ
കൊടിയേറ്റിയോ...? കൊടിയിറക്കിലോ...? ആരെ...?
അവർ...! വേറെ ഞാൻ വേറെ...
നമ്മളെന്നതേമിഥ്യ!!
കെട്ടുകാഴ്ചകൾ പെരുമ്പറനിശ്ചലദൃശ്യങ്ങൾ
ഉത്സവം ഓണാഘോഷസമാപനമഹോത്സവം
എത്തിടാത്തോണംതീർന്നവിളംബരംഹൃദയത്തിൻ
ഭിത്തിമേലനുസ്യൂതം കണ്ണുനീർത്തിരതള്ളി
വേച്ചുവീഴുമ്പോൾ കേൾക്കാം ഹൃദയംപാടീടുന്നു
സ്നേഹമാണെനിക്കുള്ള പ്രാണനാമന്നം
അതേകുവാൻ കഴിയാത്ത ലോകമെദരിദ്രനീ!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ