ശാന്ത മേനോന്‍
ഇടവരമ്പുകള്‍ താണ്ടി
മോഹ കാഴ്ചകള്‍
അവ്യക്തമാക്കി,
നിശ്ശബ്ദം വന്ന് ചേക്കേറിയത്
കണ്‍കളില്‍.
പിന്നെ മുടിയിലാകെ
വെള്ളിയുടെ നിറം ചാര്‍ത്തി,
വേദന പടര്‍ത്താനുള്ള വ്യഗ്രത.
തൊലിപ്പുറത്തെ നിഴലാട്ടം.
ഏകാന്തതയുടെ അശ്രുകണങ്ങള്‍ കണ്ട്
ആ ഗൂഡസ്മിതം.
ചേതനയെ പിടിച്ചുലക്കാന്‍
ഒട്ടൊരു പാഴ്ശ്രമം.
തിരിച്ചറിയലിന്‍റെ
തപ്ത നിമിഷത്തില്‍
പിന്തിരിയാന്‍ മനസ്സില്ലാത്ത
നിന്‍റെ ധാര്‍ഷ്ട്യം.
പക്ഷെ, കുഞ്ഞു കൈകള്‍
കണ്ണു പൊത്തുമ്പോള്‍
എന്‍റെ മനസ്സ് നിറയുന്നത്
നിനക്കെങ്ങിനെ സ്വന്തമാക്കാനാകും.