20 Apr 2012

കാർട്ടൂണിൽ പൊരിയുന്ന മമത

 ജോയി കുളനട

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും അതിനു ശേഷം 65 പേര്‍ക്ക് ഇ മെയില്‍ ആയി അയച്ചു കൊടുക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തി യാദവ്പുര്‍ യൂനിവേര്‍സിറ്റി പ്രൊഫസര്‍ അംബികേഷ് മഹാപാത്രയെ അറസ്റ്റ്‌ചെയ്തു. തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദത്തിനുവിധേയനായ ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു.

അംബികേഷ് മഹാപാത്ര
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള മമത ബാനര്‍ജിയുടെ ഈ കടന്നു കയറ്റത്തെ കോണ്‍ഗ്രസ്, സി.പി.എം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും മീഡിയകള്‍ ഉള്‍പ്പെടെയുള്ള പൌരസമൂഹവും അപലപിച്ചു. സത്യജിത്റെയുടെ ‘സോണാര്‍ കെല്ല’ എന്നചിത്രത്തിലെ ഒരു രംഗത്തെ അധികരിച്ചു മമതാബാനര്‍ജി, റെയില്‍വേ മന്ത്രി മുകുള്‍ റായ്, മുന്‍ റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി എന്നിവരുടെ ചിത്രങ്ങള്‍ പേസ്റ്റ് ചെയ്തു ഉണ്ടാക്കിയ കാര്‍ട്ടൂണ്‍ ചിത്രമാണ് വിവാദത്തിനു കാരണമായത്.

കാര്‍ട്ടൂണിസ്റ്റ്‌ സുരേന്ദ്രയുടെ ദി ഹിന്ദുവില്‍ മമതക്കെതിരെ വന്ന കാര്‍ട്ടൂണ്‍
കാര്‍ട്ടൂണിസ്റ്റ്‌ സതീഷ്‌ ആചാര്യയുടെതായി മമതക്കെതിരെ വന്ന കാര്‍ട്ടൂണ്‍
പഴയ റെയില്‍വേ മന്ത്രി ത്രിവേദിയെ മന്ത്രിപദത്തില്‍ നിന്ന് തെറിപ്പിക്കുന്നത് സംബന്ധിച്ച സംഭാഷണമാണ് കാര്‍ട്ടൂണ്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. IPC Section 500, 509, IT Act.66 A എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഏകാധിപത്യ ഭരണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ അറസ്റ്റ് നടപടി. സ്‌കൂള്‍ സിലബസ്സില്‍നിന്ന് കാള്‍മാര്‍ക്‌സിനെയും എംഗല്‍സിനെയും ഒഴിവാക്കിയതും തന്നെ വിമര്‍ശിക്കുന്ന പത്രങ്ങളെ ലൈബ്രറികളില്‍നിന്ന് ഒഴിവാക്കാന്‍ ഉത്തരവിട്ടതും ഒത്തിരി വിവാദങ്ങള്‍ക്ക് വഴി മരുന്ന് ഇട്ടിരുന്നു.
കാര്‍ട്ടൂണിസ്റ്റ്‌ സുരേന്ദ്രയുടെ തന്നെ ദി ഹിന്ദുവില്‍ മമതക്കെതിരെ വന്ന കാര്‍ട്ടൂണ്‍
അധികാരം കിട്ടുമ്പോള്‍ സ്ത്രീ ഭരണാധികാരികള്‍ എത്ര കണ്ടു സ്വേച്ഛാധിപതികള്‍ ആകുമെന്നതിനു ജയലളിത, മായാവതി എന്നിവര്‍ക്ക് ശേഷം നമുക്ക് ലഭിച്ച ഒന്നാംതരം ഉദാഹരണമാണ് ഈ ബംഗാള്‍ മുഖ്യമന്ത്രി. ലോകത്ത് എമ്പാടുമുള്ള കാര്‍ട്ടൂണിസ്ടുകള്‍ ദിവസേന വരച്ചു കൂട്ടുന്ന കാര്‍ട്ടൂണുകളുടെ പേരില്‍ കേസ് എടുക്കാനാണെങ്കില്‍ ഈ ലോകത്ത് സ്ഥലം പോരാതെ പരലോകത്ത് സ്ഥലം അന്വേഷിക്കേണ്ടി വരും. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ജനങ്ങള്‍ക്ക് ഏതു മാധ്യമങ്ങളിലൂടെയും ആവിഷ്‌കാരസ്വാതന്ത്ര്യമുണ്ട്.

ലേഖകന്‍റെ തന്നെ ആയി ബൂലോകത്തില്‍ ഇന്നലെ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍
അധികാര വര്‍ഗ്ഗത്തിന്റെ ധാര്‍ഷ്ട്യത്തിനു നേരെ മുഷ്ടി ചുരുട്ടി പ്രതിഷേധിക്കാന്‍ ഇത്തരം സൃഷ്ടികള്‍ അനിവാര്യമാണ്. ഭരണാധികാരികളുടെ ഗര്‍വുംഅഹങ്കാരവും ശമിപ്പിക്കാന്‍ ഇത്തരം സൃഷ്ടികള്‍ എന്നും ലോകത്ത് അതിന്റെതായ സംഭാവനകള്‍ നല്‍കി പോന്നിട്ടുണ്ട്. അതിനു കൂച്ചുവിലങ്ങിടാന്‍ ആയിരം മമതമാര്‍ വിചാരിച്ചാലും കഴിയില്ല. ഇന്നല്ലെങ്കില്‍ നാളെ ഈ സംഭവത്തിലും മമതയുടെ ബുദ്ധികെട്ട നടപടികള്‍ ലോകം വിലയിരുത്തുമെന്ന് ഉള്ളതിന് യാതൊരു സംശയവും ഇല്ല.
അംബികേഷ് മഹാപാത്രക്ക് ഇന്ത്യ യിലെ കാര്‍ട്ടൂണ്‍ ലോകം സര്‍വ പിന്തുണയും പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള കാര്‍ട്ടൂണ്‍ അകാദമി ‘മമത കാര്ടൂന്‍സ് ‘ എന്നപേരില്‍ ഒരു ഓണ്‍ലൈന്‍ എക്‌സിബിഷന്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലെ പ്രമുഖ കാര്ടൂനിസ്ടുകള്‍ പങ്കെടുക്കുന്ന ഈ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ബംഗാളിലും ആവേശം പകര്‍ന്നു കഴിഞ്ഞു. പ്രതിഷേധത്തിന്റെ തീച്ചൂളയില്‍നിന്ന് രക്ഷപെടാന്‍ മമതാ കണ്ടമാനം വിയര്‍പ്പ് ഒഴുക്കേണ്ടി വരുമെന്നതിനു ഇവിടുത്തെ ജനകോടികള്‍ക്ക് യാതൊരു സംശയവും ഇല്ല.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...