ജോസഫ് ആലപ്പാട്ട്
ഏതൊരു കാർമേഘ പടലങ്ങൾക്കി ടയിലും ഒരു വെള്ളിരേഖയുണ്ട്. ഞാനതുകണ്ടു. 50
വർഷത്തെ കേരശുശ്രൂഷ, കാൽനൂറ്റാണ്ടോളം അഭേദ്ധ്യബന്ധമുള്ള എന്റെ കേരബോർഡ,
് ആ ധൈര്യം, കരുത്ത് - ഞാൻ കാലത്തിനൊത്ത് കോലം കെട്ടി. തൃശൂർ
ജില്ലയിലെ കാരാഞ്ചിറയിൽ എനിക്ക് പതിനഞ്ച് ഏക്കർ കൃഷിയിടമുണ്ട്.
ആയിരത്തോളം തെങ്ങുകളാണ് പ്രധാനവിള. അതിൽ 80 ശതമാനവും നമ്മുടെ നാടൻ
പശ്ചിമതീര നെടിയൻ തെങ്ങുകൾ തന്നെ. യാതൊരു രോഗമോ കീടമോ ബാധിച്ചിട്ടില്ല.
കുറച്ച് ഗൗരീഗാത്രവും കൂടെയുണ്ട്. തലമുറകളായി കൈമാറി കിട്ടിയതാണ്
എനിക്ക് തെങ്ങുകൃഷി. വാഴയും ജാതിയും കൊക്കൊയുമാണ് ഇടവിളകൾ.
പറമ്പിലെ ചവറും ഉണങ്ങിയ വാഴക്കണയും കത്തിച്ച് കിട്ടുന്ന ചാരമാണ്
തെങ്ങിന് പ്രധാന വളം. ചാരം ഇടയ്ക്കിടെ ഇട്ട് കൊടുക്കും. ഇതിനുപുറമേ
വേപ്പിൻ പിണ്ണാക്കും ഇടയ്ക്കിടെ പൊട്ടാഷും നൽകുന്നുണ്ട്. പരമ്പരാഗതമായി
സ്ഥിരം പണിക്കാർ ഉള്ളതിനാൽ വലിയ കൂലിച്ചെലവുമില്ല.
മിതമായ തോതിൽ ജലസേചനം നൽകുന്നുണ്ട്. കൊണോളി കനാലിൽ നിന്ന് വെള്ളം
ചാലുകളിലൂടെ എത്തിച്ച് തടത്തിൽ തുറന്ന് വിടുകയാണ് ചെയ്യുന്നത്.
ആഴ്ചയിൽ രണ്ട് ദിവസം നനയ്ക്കുന്നത് കൂടാതെ, ഈർപ്പ സംരക്ഷണത്തിനായി കുല
വെട്ടിയെടുത്ത വാഴയുടെ പിണ്ടി തെങ്ങിൻ തടത്തിൽ വെട്ടിമുറിച്ച്
ഇട്ടുകൊടുക്കും. ഇടവിളയായ കൊക്കോയിൽ നിന്ന് ധാരാളം ഇലകൾ കൊഴിഞ്ഞ്
വീഴും; ഇത് ണല്ലോരു പച്ചിലവളമാണ്. തെങ്ങ് കയറിക്കിട്ടുന്ന വിറകിന്
പകരം ചാണകം നൽകുന്നൊരു പതിവ് ഇവിടെയുണ്ട്. വർഷകാലത്ത് തെങ്ങിൻ
തടത്തിൽ ചാണകം ഇട്ടുകൊടുക്കും.
ഒരു തെങ്ങിൽ നിന്ന് 70-80 തേങ്ങയാണ് ശരാശരി കിട്ടുന്നത്. കൂടുതൽ
തേങ്ങ വീഴുന്ന തെങ്ങുകളുമുണ്ട്. തേങ്ങ പൊതിച്ചാണ് ഞാൻ വിൽക്കുന്നത്.
ഒരു തേങ്ങയ്ക്ക് 5 രൂപയേ എനിയ്ക്കിപ്പോൾ കിട്ടുന്നുള്ളൂ. സഹകരണസംഘങ്ങൾ
പച്ചത്തേങ്ങ സംഭരിച്ച് വിൽക്കണമെന്നാണ് എന്റെ അഭിപ്രായം. പണ്ട്
ചീറ്റിപ്പോയ കൊക്കോ ഇന്ന് അന്നം നൽകും വിളയാണെനിക്ക്. മനംനൊന്ത്
മുമ്പ് 3000 കൊക്കോ തൈകൾ വെട്ടി തെങ്ങിന് വളമിട്ടവനാണ് ഞാൻ. അന്ന്
ചതിച്ചതു കാഡ്ബറി; ഇന്ന് രക്ഷകനായി ധവളവിപ്ലവശിൽപിയായ ശ്രീ. കുര്യന്റെ
അമൂലും, നമ്മുടെ കാംകോയും. എങ്ങും കൊക്കോയ്ക്കാണ് ഡിമാന്റ.്
അവശേഷിച്ച കൊക്കോവിലേക്ക് ഞാൻ തിരിഞ്ഞു. അവ മാത്രം പോര, ജയിക്കാൻ ജനിച്ച
ജാതി, വലയ്ക്കാത്ത വാഴ, നെറിയുള്ള നേന്ത്രൻ, എന്റെ ആയിരം തെങ്ങുള്ള ഗ്രീൻ
ഗാർഡൻസിൽ വേണ്ടത്ര ജലസമൃദ്ധി. മതി, ശക്തിപകരാൻ തൊഴിലുറപ്പ്, കരുത്തിന്
ബോർഡിന്റെ ക്ലസ്റ്റർ എന്ന ഷെൽട്ടർ, ഭാഗ്യം, എല്ലാം സൗജന്യം, പോരാ തെങ്ങ്
കയറാനും ബോർഡിന്റെ ചങ്ങാതികൾ. ഇതു തുടരൂ, ഒരു ഭംഗവും കൂടാതെ. തീർച്ച
തെങ്ങ് ചതിക്കില്ല, കർഷകർ തോൽക്കില്ല.