രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്, കൊച്ചി-11
പറഞ്ഞു. ?നീ ഭൂമിയിൽ ചെല്ലുക, ഒരു നാരിമണി നിന്നെ പൂഴിയിലിരുത്തും.
വെയിലും മഴയും നിന്നെ വളർത്തും. വളർന്ന് വളർന്ന് മാനം മുട്ടും?. തേങ്ങ
പാകിയ അന്നത്തെ നാരിയാണ് പോലും നമ്മുടെ ഐശ്വര്യങ്ങൾക്കെല്ലാം നിദാനം.
അതെ. കൽപവൃക്ഷമായ തെങ്ങ് അബലകളെന്ന് വിശേഷിപ്പിക്കുന്ന നാരികളുടെ
അടുത്ത സുഹൃത്താണ് - ആശ്രയവും. അടുക്കളയിൽ രുചിഭേദങ്ങൾ സൃഷ്ടിക്കുന്നതു
മുതൽ സാമൂഹ്യവും സാമ്പത്തികവുമായ മുന്നേറ്റത്തിനും സ്ത്രീകൾക്ക്
കൽപവൃക്ഷം വഴിയൊരുക്കുന്നു.
ഇന്ത്യയിൽ ഏകദേശം 46 ലക്ഷം കുടുംബങ്ങൾ തെങ്ങു കൃഷിയെ ആശ്രയിച്ചു
കഴിയുന്നു. ഇതിൽ 40 ലക്ഷവും കേരളത്തിലാണ്. ഇത്രയും കുടുംബങ്ങൾ
ജീവനോപാധിക്കു വേണ്ടി ആശ്രയിക്കുന്ന ഒരു വിളയെന്ന നിലയ്ക്ക് തെങ്ങുകൃഷി
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും
മറ്റേതു വിളകളേയും പിന്നിലാക്കുന്നു വേന്നതാണ് സത്യം.
പുരുഷന്മാരോടൊപ്പമോ, ഒരു പക്ഷേ അതിലധികമോ തൊഴിലവസരങ്ങൾ തെങ്ങ്
സ്ത്രീകൾക്കു പ്രദാനം ചെയ്യുന്നു. അതുകൊണ്ടാണല്ലോ, ഏഷ്യൻ പസിഫിക്
കോക്കനട്ട് കമ്മ്യൂണിറ്റി പോലുള്ള അന്താരാഷ്ട്ര സ്ഥാപനം കേരമേഖലയിലെ
സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കുവാൻ ഒരു സമിതിയെ വച്ചതും.
മൊത്തം തൊഴിലാളികളിൽ 90 ശതമാനത്തിലധികവും സ്ത്രീകൾ കൈയടക്കിയിരിക്കുന്ന
ഒരു വ്യവസായവും തെങ്ങുമായിട്ടുതന്നെ ബന്ധപ്പെട്ടുകിടക്കുന്നു - കയർ
വ്യവസായം. തെങ്ങുകൃഷിയുടെ വിവിധഘട്ടങ്ങൾ മുതൽ കേരസംസ്ക്കരണം, വിപണനം
എന്നീ മേഖലകളിലെല്ലാം സ്ത്രീ സാന്നിദ്ധ്യം പ്രകടമാണ്.
പരമ്പരാഗതമായി തേങ്ങ പെറുക്കി കൂട്ടലും, പാകളും, നഴ്സറിയിലെ നനയും
കളപറിക്കലും, ഓലമെടയലും, ചൂലു നിർമ്മാണവും, തേങ്ങ ഉടയ്ക്കലും, ഉണക്കലും,
കൊപ്ര ഇളക്കലും, അരിയലും സ്ത്രീകളുടെ മാത്രം കുത്തകയാണ.് ക്രമേണ
കേരസംസ്ക്കരണവും,വ്യവസായങ്ങളും സ്ത്രീകൾക്ക് കൂടുതൽ തൊഴിവസരങ്ങൾ
പ്രദാനം ചെയ്യുന്നതിനുള്ള വേദിയായി..
സർക്കാരേതര സംഘടനകളും, സ്വയം തൊഴിൽ സംരഭങ്ങളും, സഹകരണ
സ്ഥാപനങ്ങളുമെല്ലാം സ്ത്രീ കൂട്ടായ്മയ്ക്ക് ആക്കം കൂട്ടി. തൊഴിലാളികളുടെ
ഇടയിലെ വേതന വൈരുദ്ധ്യം, അസമത്വം എന്നിങ്ങനെയുള്ള അനാചാരങ്ങളെ തുടച്ചു
നീക്കാൻ ഇത്തരം സംഘടിത പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്നുമായി.
സ്ത്രീ ശാക്തീകരണത്തിന് കേരമേഖല താങ്ങും തണലുമായ രംഗത്തിന് നാം
സാക്ഷിയായി. കുടുംബശ്രീയിലൂടെയും സുഭിക്ഷയിലൂടെയും ഗ്രീൻ
ആർമിയിലൂടെയമെല്ലാം. മാത്രമല്ല, ഉൽപന്ന വൈവിധ്യ രംഗത്ത് ആക്കം
കൂടുന്നതിനും കുടുംബശ്രീ, സുഭിക്ഷ ബ്രാൻഡ് ഉൽപന്നങ്ങൾ
രാജ്യത്തങ്ങോളമിങ്ങോളം പ്രത്യക്ഷപ്പെടു ന്നതിനും നാം സാക്ഷിയായി.
1998ൽ പ്രാരംഭം കുറിച്ച കുടുംബശ്രീ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ
ശാക്തീകരണ പ്രസ്ഥാനമാണ്. ഏകദേശം രണ്ടുലക്ഷത്തിലധികം വരുന്ന
അയൽക്കൂട്ടങ്ങള ടങ്ങുന്ന 37.50 ലക്ഷം പാവപ്പെട്ട കുടുംബങ്ങളെ
കമ്മ്യൂണിറ്റി വികസന സ്ഥാപനങ്ങളുടെ കീഴിൽ കൊണ്ടുവരികയാണ് കുടുംബശ്രീ
ചെയ്തത്. 1688 കോടി രൂപ സമാഹരിക്കാനും 4195 കോടി രൂപ അംഗങ്ങൾക്ക് ലോൺ
നൽകാനും സാധിക്കത്തക്കവിധത്തിൽ വളർന്ന ഒരു സ്ഥാപനമാണ് കുടുംബശ്രീ. 1140
കോടി രൂപ കുടുംബശ്രീ മൂലധനമായി സമാഹരിച്ചു. സ്ത്രീ ശാക്തീകരണം
ലക്ഷ്യമാക്കിയതിനാൽ സ്ത്രീകളുടെ വ്യക്തിഗത സംരംഭങ്ങളും ഗ്രൂപ്പു
സംരംഭങ്ങളും നഗരപ്രദേശങ്ങളിലും ആവിർഭവിച്ചു. ഇങ്ങനെ നഗരത്തിൽ 25050
വ്യക്തിഗത സംരംഭങ്ങളും 1,757 ഗ്രൂപ്പു സംരംഭങ്ങളും ഗ്രാമ പ്രദേശങ്ങളിൽ
3,516 വ്യക്തിഗത സംരംഭങ്ങളും 10,620 ഗ്രൂപ്പുസംരംഭങ്ങളും ഉണ്ടായി.
സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും സമത്വത്തിനും വേണ്ടി കേരള ഗവണ്‍മന്റ്
വിഭാവനം ചെയ്ത ഒരു പദ്ധതി എന്ന നിലയ്ക്ക് കുടുംബശ്രീ സ്ത്രീ
ശാക്തീകരണത്തിനും തൊഴിൽ ബന്ധിത പ്രശ്നങ്ങളിലും കൂടുതൽ ശ്രദ്ധ
കേന്ദ്രീകരിക്കുന്നു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നമ്മുടെ തൊഴിൽ
മേഖലയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു കഴിഞ്ഞു. ഇതിൽ ഭാഗഭാക്കാകുന്ന 80
ശതമാനം പേരും വനിതകളാണ്- അതിൽ ഭൂരിപക്ഷം പേരും കുടുംബശ്രീയുടെ അണികളിൽ
നിന്നെത്തുന്നവരും.
നാളികേരാധിഷ്ഠിത സൂക്ഷ്മതല സംരഭങ്ങളിലൂടെ സ്ത്രീ ശാക്തീകരണവും ദാരിദ്ര്യ
ലഘൂകരണവും പ്രാവർത്തികമാക്കിയ മാതൃകയാണ് കോഴിക്കോട് പ്രവർത്തിക്കുന്ന
സുഭിക്ഷയുടേത്. 7000ത്തിലധികം സ്ത്രീകൾക്കാണ് സുഭിക്ഷ വഴി തൊഴിലവസരങ്ങൾ
സൃഷ്ടിക്കപ്പെട്ടത്. സുഭിക്ഷ ബ്രാൻഡിൽ നാൽപതോളം ഉൽപന്നങ്ങൾ വിപണിയിൽ
എത്തിച്ചിട്ടുണ്ട്.
കേരമേഖലയിൽ ഏറ്റവും കൂടുതൽ തൊഴില വസരങ്ങളുള്ളത് കയർ വ്യവസായത്തിലാണ്.
കേരളത്തിൽ മാത്രം 5.5 ലക്ഷത്തിലധികം സ്ത്രീകൾ കയർ മേഖലയിൽ
ജോലിചെയ്യുന്നു. ഇത് മൊത്തം തൊഴിലാളികളുടെ 90 ശതമാനത്തിലധികം വരും.
കാർഷിക മേഖല കഴിഞ്ഞാൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന
മേഖലയാണിതെന്ന് പറയാം. ഒരു പ്രകൃതിദത്ത നാരെന്നനിലയ്ക്ക് കയറിനുള്ള
സ്വീകാര്യതയും കയറ്റുമതി സാധ്യതയും കൂടുതൽ യൂണിറ്റുകൾ തുടങ്ങാനും
സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാകാനും വഴിതെളിയ്ക്കും.
കേരളത്തിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന കയർ വ്യവസായം ഇപ്പോൾ തമിഴ്‌നാട്,
കർണ്ണാടകം, ആന്ധ്ര, ഒറീസ്സ, ആസ്സാം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും
വ്യാപിച്ചു തുടങ്ങി. യന്ത്രവത്ക്കരണം ഈ മേഖലയിലെ തൊഴിലവസരങ്ങളെ
പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും വൈവിധ്യവത്കരണം ഉൾപ്പെടെ മറ്റു പല
നൂതന മാർഗ്ഗങ്ങളിൽ കൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കയർ ബോർഡ്
ലക്ഷ്യമിടുന്നു.ലോകത്താകമാനം ലഭ്യമാക്കുന്ന തൊണ്ടിന്റെ 10
ശതമാനത്തിലധികവും, ഇന്ത്യയിൽ 25 ശതമാനത്തിലധികവും
വ്യാവസായികമായുപയോഗപ്പെടുത്തുന്
എന്നിരുന്നാലും, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കയറുൽപന്നങ്ങളുടെ
കയറ്റുമതിയിൽ ഇന്ത്യയാണ് മുൻപന്തിയിൽ. ഇന്ത്യയിൽ നിന്നുള്ള കയർ
കയറ്റുമതി 1000 കോടി കവിഞ്ഞു. കയർ മേഖലയിൽ യന്ത്രവത്ക്കരണം
ത്വരിതപ്പെടുകയും കയറ്റുമതി സാധ്യത ഉയർന്നു കൊണ്ടുമിരിക്കുന്ന
സാഹചര്യത്തിൽ കയർ മേഖലയിൽ തൊഴിൽ സാധ്യത 10 ലക്ഷമാകാനാണ് സാധ്യത. ഇതിൽ
8-9 ലക്ഷം സ്ത്രീകളായിരിക്കും.
കൊപ്ര സംസ്ക്കരണം കൂടാതെ, ഭക്ഷ്യോൽപന്ന മേഖലയിൽ പുരുഷന്മാരേക്കാൾ
സ്ത്രീകൾ കയ്യാളുന്ന ഒരു വ്യവസായമാണ് ഡേശിക്കേറ്റഡ് കോക്കനട്ട് അഥവാ
തുൾ തേങ്ങ വ്യവസായം. ചിരട്ടയിൽ നിന്നും നാളികേരം വേർപെടുത്തുന്നതും,
തേങ്ങയുടെ പുറംതൊലി ചെത്തുന്നതും, ഉൽപന്നം പായ്ക്ക് ചെയ്യുന്നതും സ്ത്രീ
തൊഴിലാളികളാണ്. 5000 തേങ്ങ ദിനംപ്രതി സംസ്ക്കരണ ശേഷിയുള്ള യൂണിറ്റ് 50
പേർക്കു തൊഴിൽ നൽകും. ഏകദേശം 80 ഡേശിക്കേറ്റഡ് പൗഡർ ഉത്പാദക
യൂണിറ്റുകളാണ് രാജ്യത്തുടനീളമുള്ളത്. 10,000 ലധികം തൊഴിലാളികളും.
ഏതാണ്ട് 60-70 ശതമാനം വരെ തൊഴിലാളികൾ സ്ത്രീകളാണ്.
പരമ്പരാഗത കേരവ്യവസായങ്ങളെ കൂടാതെ പുതിയ കേരവ്യവസായങ്ങളും നിരവധി
വന്നുകൊണ്ടിരിക്കുന്നു. ഈ മുന്നേറ്റത്തിന് നാന്ദി കുറിച്ചതു ഉൽപന്ന
വൈവിധ്യവത്കരണ രംഗത്ത് ബോർഡ് വികസിപ്പിച്ചെടുത്ത സാങ്കേതിക
വിദ്യകളാണ്. നാളികേര ക്രീം, പാൽ, പാൽപ്പൊടി, വിനാഗിരി, പായ്ക്ക് ചെയ്ത
ഇളനീർ, നാറ്റാഡി കൊക്കൊ എന്നിങ്ങനെ പല ഉൽപന്നങ്ങളും വ്യവസായിക
മൂല്യമുള്ളതായുണ്ട്. ഇപ്പോൾ 10,000 നുമേൽ കൊപ്ര നിർമ്മാതാക്കളും
2000നുമേൽ വെളിച്ചെണ്ണ മില്ലുകളും 7 കരിക്കു പായ്ക്കിംഗ് യൂണിറ്റുകളും 2
മിൽക്കു പൗഡർ യൂണിറ്റുകളും 15 വെർജിൻ വെളിച്ചെണ്ണ യൂണിറ്റുകളും 16
ഉത്തേജിത കരി (ആക്ടിവേറ്റഡ് കാർബൺ) യൂണിറ്റുകളും 80 ഓളം ഡേശിക്കേറ്റഡ്
പൗഡർ യൂണിറ്റുകളും പ്രവർത്തിച്ചുവരുന്നു. ഈ യൂണിറ്റുകൾ സ്ത്രീകൾക്ക്
പ്രദാനം ചെയ്യുന്ന തൊഴിലവസരങ്ങൾ നോക്കാം.
1. ദിവസേന 10000 കരിക്കുസംസ്ക്കരണ ശേഷിയുള്ള പായ്ക്കേജിംഗ് യൂണിറ്റിൽ 30
പേർക്ക് തൊഴിലവസരങ്ങളുണ്ട്. ഇതിൽ 25 ശതമാനം സ്ത്രീകളാകാം.
2. ദിവസേന 500 ലി. ഉത്പാദന ശേഷിയുള്ള ഒരു വിനാഗിരി യുണിറ്റിന് 10
ജോലിക്കാരാകാം. ഇതിൽ 25 ശതമാനം പേർ സ്ത്രീകളും.
3. ദിവസേന ഒരു ടൺ ഉത്പാദന ശേഷിയുള്ള ഒരു ചിരട്ടകരി യൂണിറ്റിൽ 10
പേർക്ക് തൊഴിലവസരങ്ങളാണുള്ളത്.
4. 20000 നാളികേരം സംസ്ക്കരണശേഷിയുള്ള ഒരു തേങ്ങാപ്പാൽ യൂണിറ്റിൽ 65
പേർക്ക് ജോലി ലഭിക്കും. ഇതിൽ സ്ത്രീകൾക്കുള്ള തൊഴിലവസരം 70
ശതമാനത്തിലുമധികമാണ്.
5. മേൽ പറഞ്ഞ എല്ലാ സാങ്കേതിക വിദ്യയും സമന്വയിപ്പിച്ച് ഉയർന്ന
നിക്ഷേപസാധ്യതയുള്ള സമഗ്ര കേരവ്യവസായ യൂണിറ്റുകൾ തുടങ്ങാം. 10000
നാളികേരം സംസ്ക്കരണ ശേഷിയുള്ള ഒരു സമഗ്ര യൂണിറ്റിൽ 50-55 പേർക്ക്
തൊഴിലവസരങ്ങളുണ്ട്. ഇതിൽ 70-80 ശതമാനംവരെ സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ
ലഭിക്കും.
കരിക്കുവിപണനം നടത്തുന്ന വഴിയോര കച്ചവടക്കാരിലും പാർലറുകളിലും
വനിതകൾക്കാണ് മേൽക്കോയ്മ. ഇത് കേരളം, കർണാടകം, തമിഴ്‌നാട്,
ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ എന്നിങ്ങനെ ഏത് സംസ്ഥാനമെടുത്താലും ഈ
മേഖലയുടെ കുത്തക സ്ത്രീകളിൽ തന്നെ നിക്ഷിപ്തമാണ്.
ചെറുകിട സംസ്ക്കരണ യൂണിറ്റുകളിൽ ഏറിയ പങ്കും സ്ത്രീ സംരംഭകരുടെയാണ്.
തേങ്ങ ചിപ്സ്, ചമ്മന്തിപ്പൊടി, നാളികേര ബർഫി എന്നിവ വിപണന സാധ്യതയുള്ള
മുല്യവർദ്ധിത ഉൽപന്നങ്ങളാണ്. ഇത്തരം യൂണിറ്റുകൾ കൈകാര്യം ചെയ്യാൻ
ഏറ്റവും സമർത്ഥർ വനിതകൾ തന്നെയാണ്. തൃശൂർ ജില്ലയിലെ ചിന്നൂസിന്റെയും,
കൂത്താട്ടുകുളത്തെ ഗ്രാമലക്ഷ്മിയുടെയുമെല്ലാം വിജയകഥകൾ ഈ ലക്കത്തിൽ
വായനക്കാരുമായി പങ്കുവയ്ക്കുന്നുണ്ട്.
കരകൗശല രംഗത്തും സ്ത്രീ സാന്നിധ്യം വളരെ പ്രകടമാണ്. ചിരട്ടയും, തൊണ്ടും,
ഈർക്കിലും, കോഞ്ഞാട്ടയും തടിയുമെല്ലാം കരകൗശല മേഖലയിൽ വ്യാപകമായി
ഉപയോഗപ്പെടുത്തുന്നു. മിനുക്കൽ, പോളിഷിംഗ് എന്നിവയിൽ പ്രത്യേക വൈഭവമാണ്
സ്തീകൾ കാട്ടുന്നത്. ഏകദേശം 50,000 ലധികം കരകൗശല വിദഗ്ദ്ധരുണ്ടെന്നാണ്
കണക്ക്. അതുപോലെത്തന്നെ സ്ത്രീ തൊഴിലാളികളുടെ മാത്രം കുത്തക മേഖലയെന്ന്
ചൂൽ വ്യവസായത്തെ പറയാം.
എന്നാൽ സ്ത്രീകൾ പയറ്റാത്ത ഒരു മേഖലയായി തെങ്ങു കയറ്റം ഇതുവരെ
കണക്കാക്കിയിരുന്നെങ്കിലും ആ കടമ്പയും ഭേദിക്കാൻ വനിതകൾക്ക് അടുത്തിടെ
കഴിഞ്ഞു. തെങ്ങ് കയറാൻ ബോർഡ് നടപ്പിലാക്കിയ ചങ്ങാതിക്കൂട്ടം പരിശീലന
പരിപാടിയുടെ വൻവിജയം കാണിക്കുന്നത് ഇതാണ്. 5250 ചങ്ങാതികൾക്ക് ഇതിനകം
പരിശീലനം ലഭിച്ചപ്പോൾ അതിൽ 390 പേർ സ്ത്രീകളായിരുന്നു.
പരാശ്രയമില്ലാതെ മാന്യമായ രീതിയിൽ വരുമാനം ഉണ്ടാക്കാനുള്ള ഈ പദ്ധതി
നാളിതുവരെ വന്ന എല്ലാ പദ്ധതികളിൽ നിന്നും വേറിട്ടുനിൽക്കുന്നുവേന്നറിയണം.
തൊഴിൽരഹിതരായ യുവതീ യുവാക്കളെ തെങ്ങുകയറ്റം പരിശീലിപ്പിച്ച്,
സാങ്കേതികമായ കഴിവുകൾ, സംരഭകശേഷി, നേതൃത്വ ഗുണങ്ങൾ, ആശയവിനിമയ പാടവം
തുടങ്ങിയവ വളർത്തിയെടുത്ത് കേരകർഷകരുടെ തെങ്ങുകയറ്റ തൊഴിലാളി ദൗർലഭ്യം
പരിഹരിക്കാനുതകും വിധം പരിശീലനം നൽകുകയായിരുന്നു ചങ്ങാതിക്കൂട്ടത്തിൽ.
18-40 വയസ്സു പ്രായമുള്ള പൂർണ്ണ ആരോഗ്യമുള്ള യുവതീ യുവാക്കളിൽ
നിന്നായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്. ദിവസവും 30 തെങ്ങെങ്കിലും
കയറുന്ന തിരുവനന്തപുരം കോലിയക്കോട്ട് വീട്ടിലെ രജനിയെക്കുറിച്ച് കഴിഞ്ഞ
ലക്കത്തിൽ പ്രതിപാദിച്ചിരുന്നു. ഇവർക്ക് കുറഞ്ഞ ദിവസ വരുമാനം 600
രൂപയിലധികമാണ്.
തെങ്ങ് കൃഷിയിൽ ഒറ്റ വിളകൃഷി സമ്പ്രദായത്തിൽ തൊഴിവസരങ്ങൾ
വിരളമാണെങ്കിലും മിശ്രവിള, സമ്മിശ്രകൃഷി സമ്പ്രദായത്തിൽ തൊഴിലവസരങ്ങൾ
പലമടങ്ങാണ്. ഈ അവസരം കൂടുതലും ലഭ്യമാകുന്നത് സ്ത്രീകൾക്കാണ്. മൃഗ
സംരക്ഷണം അടിസ്ഥാനമാക്കിയുള്ള സമ്മിശ്ര കൃഷി തൊഴിലവസരങ്ങൾ നൽകുന്ന
ഏറ്റവും ബൃഹത്തായ മേഖലയാണ്. ഇടവിളകളെ കൂടാതെ പശു വളർത്തൽ, പന്നി
വളർത്തൽ, പട്ടുനൂൽ വ്യവസായം, തേനീച്ച വളർത്തൽ ഇവയെല്ലാം സ്ത്രീ സൗഹൃദ
സംരംഭങ്ങൾ തന്നെ. ഒരു സമ്മിശ്ര കൃഷിയിടത്തിലെ തൊഴിൽ സാധ്യത രണ്ടര മടങ്ങു
വർധിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത.് തെങ്ങ് ഏകവിളയായി
നടുമ്പോൾ 160 തൊഴിൽദിനങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ മിശ്രവിള
സമ്പ്രദായത്തിൽ ഇത് 225 - 400 വരെയും സമ്മിശ്ര കൃഷിയിടത്തിൽ 450 -500
വരെയുമാണ്.
ലോകത്തിലെ 93 രാജ്യങ്ങളിൽ തെങ്ങ് വളരുന്നുണ്ട്. ഈ രാജ്യങ്ങളിലെല്ലാം
വനിതകൾക്ക് കൃഷിയുമായും വ്യവസായവുമായും പുരുഷന്മാരെക്കാൾ
താദാത്മ്യവുമുണ്ട്. ഈ രാജ്യങ്ങളിലെല്ലാം സ്ത്രീ തൊഴിലാളികൾ
അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും സമാനമാണ്. 2005ൽ ഏഷ്യൻ പസഫിക്
കോക്കനട്ട് കമ്മ്യൂണിറ്റി (എപിസിസി) കേരമേഖലയിലെ സ്ത്രീകളുടെ
പ്രശ്നങ്ങൾ പഠിക്കാൻ ഒരു ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ഇന്ത്യ, ശ്രീലങ്ക,
ഇൻഡോനേഷ്യ, ഫിലിപ്പൈൻസ്, തായ്‌ലന്റ്, ഫിജി എന്നീ രാജ്യങ്ങളിലെ
അംഗങ്ങൾക്കൊപ്പം ഇന്ത്യയിലെ പ്രതിനിധിയായി ലേഖികയ്ക്കും പങ്കെടുക്കാൻ
അവസരം ലഭിച്ചിരുന്നു. കേരവ്യവസായ രംഗത്തെ സ്ത്രീ തൊഴിലാളികളുടെ
പ്രശ്നങ്ങൾ അപഗ്രഥിക്കലും പോംവഴി നിർദ്ദേശിക്കലുമായിരുന്നു ഗ്രൂപ്പിന്റെ
ഉദ്ദേശം.പ്രശ്നങ്ങൾ അപഗ്രഥിച്ചതിൽ ഉരുത്തിരിഞ്ഞുവന്ന നിർദ്ദേശം സ്ത്രീ
തൊഴിലാളികൾ കേരമേഖലയിൽ വ്യത്യസ്ഥ വേതനമുൾപ്പെടെ നിരവധി അസമത്വങ്ങൾ
അനുഭവിക്കുന്നുവേന്നാണ്.
കയർമേഖലയിൽ തൊഴിൽ ചെയ്യുന്ന ലക്ഷോപലക്ഷം സ്ത്രീകൾ നിരവധി സാമ്പത്തിക
പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും നേരിടുന്നുവേന്ന് യോഗം വിലയിരുത്തി.
തൃപ്തികരമായ ഇൻഷുറൻസ് പരിരക്ഷയോ തൊഴിലുറപ്പോ ഈ തൊഴിലാളികൾക്ക് ഇല്ല.
സ്ത്രീ തൊഴിലാളികളുടെ ക്ഷേമത്തിന് ഗവണ്‍മന്റുകൾ കൈക്കൊള്ളേണ്ട
നടപടികളും ഈ ഗ്രൂപ്പ് നിർദ്ദേശിച്ചിരുന്നു.
കണക്കെഴുതി തിട്ടപ്പെടുത്താൻ നൂറുപേർ മത്സരിക്കുമ്പോൾ അറിയപ്പെടാതെയും
എണ്ണപ്പെടാതെയും എന്തെങ്കിലും ഉണ്ടെങ്കിൽ അത് സ്ത്രീയുടെ അദ്ധ്വാനമാണ്.
അതുകൊണ്ടുതന്നെ നമ്മുടെ കേര വ്യവസായത്തിന്റെ വളർച്ചയിൽ വനിതകൾ വഹിച്ച
പങ്ക് തിട്ടപ്പെടുത്താനാവില്ല. പക്ഷെ സാമൂഹിക സാമ്പത്തീക രംഗങ്ങളിൽ
അവരുടെ വളർച്ച കേര വ്യവസായത്തെ മാത്രമല്ല, കേരളക്കരയെയാകെ
ഔന്നത്യത്തിലെത്തിക്കുമെന്നതിൽ സംശയമില്ല.