20 Apr 2012

പട്ടാളമേധാവിയുടെ രാഷ്ട്രീയപ്പോര്‌


 പി സുജാതൻ
ഇന്ത്യൻ പ്രതിരോധശേഷിയെകുറിച്ച്‌ അഭിമാന പുളകിത സ്മരണകളാണുള്ളത്‌. ജനറൽ
കരിയപ്പ മുതൽ ഫീൽഡ്‌ മാർഷൽ മനേക്ഷാ വരെ നയിച്ച സേനാശക്തി. സ്വതന്ത്ര
ഇന്ത്യ ധീരമായി പോരാടി ജയിച്ച യുദ്ധങ്ങൾ നിരവധിയുണ്ട്‌. ബംഗ്ലാദേശ്‌
വിമോചനം ഇന്ത്യൻ സേനാശക്തിയുടെ ചരിത്രവിജയം കുറിച്ച അവിസ്മരണീയ
സംഭവമാണ്‌. ചൈനാ യുദ്ധം മുതൽ കാർഗിൽ പോരാട്ടം വരെ നീണ്ട നിരവധി
നേട്ടങ്ങളിലൂടെ ഇന്ത്യയുടെ സൈനീകശേഷി ലോകത്തെ
ബോധ്യപ്പെടുത്തിയിട്ടുണ്ട്‌.

നാവികസേനയെയും വായുസേനയെയും കരസേനയെയും മൂന്നായിനിറുത്തിക്കൊണ്ട്‌
ഓരോന്നിനും സ്വന്തമായ അസ്തിത്വവും മഹിമയും പകരാൻ പ്രതിരോധ വകുപ്പ്‌
ജാഗരൂകമാണ്‌. വി.കെ കൃഷ്ണമേനോന്റെ കാലം മുതൽ നിലനിന്നുപോരുന്ന അന്യൂനമായ
കീഴ്‌വഴക്കം സൈന്യത്തിന്റെ കാര്യക്ഷമതയ്ക്കും അന്തസിനും
കീർത്തിപകർന്നിട്ടുണ്ട്‌. അച്ചടക്കത്തിന്‌ രാജ്യത്തെ ഏറ്റവും മികച്ച
മാതൃകയായി പ്രതിരോധസേനയെ ചൂണ്ടിക്കാട്ടാറുണ്ട്‌, കാര്യപ്രാപ്തിക്കും
സൈന്യം പേരുകേട്ടതാണ്‌. ഇന്ത്യൻ സിവിൽ സർവീസിനെക്കാൾ മാതൃകയാണ്‌ ഡിഫൻസ്‌
സർവീസ്‌ എന്ന്‌ ആരും സമ്മതിച്ച്‌ പോന്നിരുന്നു. പക്ഷേ അതെല്ലാം വെറും
പഴങ്കഥയാകുകയാണോ?

കോളനി വാഴ്ചയിൽ നിന്ന്‌ ഇന്ത്യയ്ക്കൊപ്പം സ്വതന്ത്രമായ  അയൽരാജ്യങ്ങൾ
പലതും പട്ടാളഅട്ടിമറിക്കും സൈന്യ അതിക്രമങ്ങൾക്കും ഇരയായി. ജനാധിപത്യ
ഭരണകൂടങ്ങൾ അൽപായുസായി. ആഭ്യന്തര കലാപങ്ങൾ ശമനമില്ലാതെ തുടരുന്നു.
ജനഹിതങ്ങൾമാനിക്കാതെ പട്ടാളം ഭരണം കൈയടക്കിയ രാജ്യങ്ങളുണ്ട്‌. ഇന്ത്യൻ
സേന ഒരിക്കൽ പോലും മാന്യതയുടെ അതിരു ലംഘിക്കുകയോ ജനാധിപത്യ വ്യവസ്ഥയോട്‌
അസഹിഷ്ണുത കാട്ടുകയോ ചെയ്തിട്ടില്ല. ഫീൽഡ്‌ മാർഷൽ പദവി ലഭിച്ച ഏക സൈനിക
മേധാവി സാം മനേക്ഷാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ
ഉറ്റമിത്രമായിരുന്നു. സൈന്യത്തിൽ നിന്ന്‌ വിരമിച്ച്‌ ദീർഘകാലം ഊട്ടിയിൽ
വിശ്രമജീവിതം നയിച്ച ഉന്നതനായ ആ മനുഷ്യന്‌ ഒരിക്കൽപ്പോലും രാഷ്ട്രീയ
വ്യാമോഹങ്ങൾ ഉണ്ടായിട്ടില്ല. സാം മനേക്ഷായെ ഓർക്കുന്ന ആരും ആ
വ്യക്തിത്വത്തിന്‌ ഒരു സല്യൂട്ട്‌ അടിക്കും.

ഇന്ത്യൻ സേനയെ നയിച്ചിട്ടുള്ള ഓരോ ജനറലും അഡ്മിറലും മാർഷലും
ദേശപ്രേമത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും  മഹനീയ
പാരമ്പര്യത്തിന്റെയും കണ്ണികളായവരാണ്‌. അയൽരാജ്യത്തെ പട്ടാളം
തിരിഞ്ഞുനിന്നു സ്വന്തം സൈന്യത്തിന്‌ നേരെ തോക്കു ചൂണ്ടുന്ന
വൃത്താന്തങ്ങൾ വായിച്ച്‌ നമ്മൾ വിസ്മയിക്കുന്നു. ഇന്ത്യൻ സേനയിൽ
ഒരിക്കൽപോലും അത്തരം അശുഭ സംഭവങ്ങൾ ഉണ്ടായിട്ടില്ല. ദേശീയ
വാർഷികവരുമാനത്തിന്റെ നിർണ്ണായകമായ ഒരു വിഹിതം പ്രതിരോധ ചെലവാണ്‌.
ഒന്നേകാൽ ലക്ഷം കോടി രൂപയാണ്‌ ഇക്കൊല്ലം ബജറ്റിലെ പ്രതിരോധ
നീക്കിയിരിപ്പ്‌. ഒരുകോടി അംഗങ്ങൾ ചേർന്ന ഇന്ത്യൻ സൈനീക ശക്തി
ദേശാഭിമാനത്തിന്റെ  ഉജ്വല പ്രതീകവും  ഓരോ പൗരന്റെയും ആത്മാഭിമാനവുമാണ്‌.
അങ്ങനെയുള്ള സൈന്യത്തിന്റെ കരസേനാ വിഭാഗത്തെ നയിക്കാൻ ജനറൽ വി.കെ സിംഗ്‌
നിയോഗിക്കപ്പെടാൻ ഇടയായ സാഹചര്യത്തെ ഓർത്ത്‌ ഓരോ ഇന്ത്യക്കാരനും
ലജ്ജിക്കുന്നു. സ്വഭാവമഹിമയില്ലാത്ത ഇതുപോലൊരു പട്ടാള മേധാവിയെ ഇന്ത്യ
ഇതുവരെ കണ്ടിട്ടില്ല.

ജനറൽ വി.കെ സിംഗ്‌ വരുന്ന മേയ്‌ 31ന്‌ 62 വയസ്‌ പൂർത്തിയായതിനാൽ കരസേനാ
മേധാവി പദവി ഒഴിയണം. ജനന തീയതി തിരുത്തി ഒരു കൊല്ലം കൂടി സർവീസിൽ തുടരാൻ
ഇന്ത്യാ ഗവണ്‍മന്റിനെതിരെ കേസ്‌ കൊടുത്ത കൗശലക്കാരനാണ്‌ സിംഗ്‌. സുപ്രീം
കോടതി അദ്ദേഹത്തിന്റെ ഹർജ്ജി തള്ളിക്കളഞ്ഞു. ഒരാൾക്കും രണ്ടു
ജനനദിവസമില്ല. വി.കെ സിംഗ്‌ ജനിച്ചതും സ്കൂളിൽ ചേർന്നതും യോഗ്യതാ
സർട്ടിഫിക്കിറ്റുകളിൽ എഴുതപ്പെട്ടിട്ടുള്ളതുമായ തീയതികളൊക്കെ
അദ്ദേഹത്തിന്‌ കൃത്യമായി അറിയാം. പട്ടാള സേവനത്തിനിടയിൽ എന്നോ ഒരിക്കൽ
ഒരു രേഖയിൽ അദ്ദേഹം തെറ്റായി എഴുതിച്ചേർത്തിട്ടുള്ള ജനനതീയതി ഒരു
മുഖ്യതെളിവായി ഉയർത്തിപ്പിടിച്ചുകൊണ്ട്‌ ഒരു കൊല്ലം കൂടി സർവീസ്‌
നീട്ടിക്കിട്ടണമെന്നായിരുന്നു ജനറൽ സിംഗിന്റെ വാദം. അത്‌ സർക്കാരോ
കോടതിയോ അംഗീകരിച്ചില്ല. അർഹതയില്ലാത്ത അവകാശാധികാരങ്ങൾ ലഭിക്കാതെ
വന്നപ്പോൾ യൂദ്ധത്തിൽ തോറ്റ പോരാളിയെ പോലെ അതൃപ്തനായിതീർന്നു പട്ടാള
മേധാവി. പിരിയുവാൻ ഒരു മാസമുള്ളപ്പോൾ സ്വന്തം സൈന്യത്തിനു മേലും
രാജ്യത്തെ 121 കോടി ജനങ്ങളുടെ മുകളിലും ബോംബുകൾ വർഷിച്ചിട്ടുപോകാം എന്ന്‌
വി.കെ സിംഗ്‌ വിചാരിച്ചു. ബുദ്ധി ശൂന്യനായ ഈ ജനറൽ  കീഴ്‌വഴക്കങ്ങളും
പ്രോട്ടോക്കോളും ലംഘിച്ച്‌ പ്രധാമന്ത്രിക്ക്‌ കത്തെഴുതി. "ഇന്ത്യൻ
സേനയ്ക്ക്‌ വേണ്ടത്ര ആയുധ ശേഷിയില്ല. തുരുമ്പെടുത്തുകാലഹരണപ്പെട്ടവയാണ്‌
എല്ലാം" എന്ന്‌ സിംഗിന്റെ കത്തിൽ പറയുന്നു.
ജനറൽ വി.കെ.സിംഗ്

അസാധാരണവും ഔചിത്യദീക്ഷയില്ലാത്തതുമായ ഈ കത്തിനു തൊട്ടുമുമ്പ്‌ സിംഗ്‌ 'ദ
ഹിന്ദു' ദിനപത്രത്തിന്‌ നൽകിയ ഇന്റർവ്യൂവിൽ മറ്റൊരു ബോംബ്‌ പൊട്ടിച്ചു.
അതായത്‌, 2010ൽ ഒരു ദിവസം ആയിടെ വിരമിച്ച ഒരു ലഫ്റ്റണന്റ്‌  ജനറൽ
തനിക്ക്‌ 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തെന്ന്‌ സിംഗ്‌
വെളിപ്പെടുത്തി. കരസേനയ്ക്ക്‌ ആവശ്യമായ ട്രക്കുകൾ വാങ്ങുന്നതിനുള്ള ഓർഡർ
നൽകുന്നതിന്‌ ആണത്രേ കോഴ വാഗ്ദാനം. ട്രക്കു കമ്പനിയുടെ ഏജന്റായി എത്തിയ ആ
മുൻ പട്ടാള മേധാവിയെ അപ്പോൾ തന്നെ താൻ ഇറക്കിവിട്ടെന്നും  എന്നാൽ അയാൾ
പോകുംമുമ്പ്‌ തന്റെ മുൻഗാമികൾ പലരും കൈമടക്കുപറ്റി  ഇടപാട്‌
നടത്തിയിട്ടുണ്ടെന്നും അറിയിച്ചു എന്നും സിംഗ്‌ ഇന്റർവ്യൂയിൽ പറഞ്ഞു. ഈ
വിവരം ഒരു കൊല്ലംമുമ്പ്‌  പ്രതിരോധ മന്ത്രി ആന്റണിയുടെ
ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും  സിംഗ്‌ വെളിപ്പെടുത്തി.
അഭിമുഖം അച്ചടിച്ചു വന്നപ്പോൾ പാർലമന്റിൽ ഒച്ചപ്പാടായി. അഴിമതി വിരുദ്ധ
ഭരണത്തിനും സത്യസന്ധതയ്ക്കും പേരു കേട്ട എ.കെ ആന്റണി പോലും സംശയത്തിന്റെ
നിഴലിലായി. ആന്റണി രാജ്യസഭവിൽ കാര്യങ്ങൾ വെളിപ്പെടുത്തി. കൈക്കൂലി
വാഗ്ദാനം ചെയ്യപ്പെട്ടുവേന്ന്‌ പറയപ്പെടുന്ന സംഭവത്തിന്‌ മാസങ്ങൾക്കു
ശേഷമാണ്‌ സിംഗ്‌ ആ വിവരം പ്രതിരോധ മന്ത്രിയെ അറിയിച്ചതു. ഗൗരവ സ്വഭാവം
മനസിലാക്കി അയാൾക്കെതിരെ ഉടൻ കേസെടുക്കാമെന്ന്‌  ആന്റണി പറഞ്ഞപ്പോൾ
തനിക്ക്‌ പരാതിയില്ല എന്ന്‌ സിംഗ്‌ കൂട്ടിച്ചേർത്തു. ഈ സംഭവത്തിന്റെ
നാടകീയതയും അത്‌ വെളിപ്പെടുത്തിയ രീതിയും സന്ദർഭവും കരസേനാ മേധാവിയായ
വി.കെ സിംഗിന്റെ കൗശല ബുദ്ധിയെ ഓർമ്മിപ്പിക്കുന്നു. സർവീസ്‌
നീട്ടിക്കിട്ടില്ലെന്ന്‌ ഉറപ്പായ സിംഗ്‌ പ്രതിപക്ഷ പാർട്ടികൾക്ക്‌
കോലാഹലമുണ്ടാക്കാൻ ഒരു രാഷ്ട്രീയ ആയുധം എറിഞ്ഞുകൊടുത്തു. കാര്യങ്ങൾ
മുഴുവൻ പറയാതെ സത്യസന്ധനായ ആന്റണിയെ സംശയത്തിന്റെ നിഴലിൽ നിർത്തി. മേയ്‌
31ന്‌ തൊപ്പി ഊരിവച്ചിട്ട്‌  ബി.ജെ.പിയുടെയോ മറ്റേതെങ്കിലും പ്രതിപക്ഷ
പാർട്ടിയുടെയോ  രാഷ്ട്രീയ കുപ്പായം എടുത്തണിയാൻ യോഗ്യത നേടി.  2014ൽ
ലോകസഭാ തെരഞ്ഞെടുപ്പ്‌ വരികയാണ്‌.

പക്ഷേ ജനറൽ വി.കെ സിംഗ്‌ വെറും പട്ടാളക്കാരനാണ്‌. 121 കോടി ജനങ്ങളുടെ
സാമാന്യ ബുദ്ധിയോടാണ്‌ അദ്ദേഹം പോരാടിയത്‌. സിംഗ്‌ പ്രയോഗിച്ച രണ്ട്‌
ബോംബുകളും അദ്ദേഹത്തിന്റെമേൽ തിരിച്ചുപതിക്കുകയാണ്‌. പ്രധാനമന്ത്രിക്ക്‌
എഴുതിയ കത്തിനെപ്പറ്റി അന്വേഷണം തുടങ്ങിയിട്ടുണ്ട്‌. പ്രതിരോധരഹസ്യം
പുറത്തുവിട്ട ഗുരുതരമായകുറ്റവും അന്വേഷിക്കുന്നുണ്ട്‌. ആയുധശേഷിക്കുറവിനെ
പറ്റി പ്രതിരോധമന്ത്രിയെ അറിയിക്കാതെ നേരിട്ട്‌ പ്രധാനമന്ത്രിയെ
കത്തെഴുതി ധരിപ്പിച്ചതു പ്രോട്ടോക്കോൾ ലംഘനം. സൈനിക മേധാവി ഒരിക്കലും
ചെയ്യാൻ പാടില്ലാത്ത നടപടി. 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത മുൻ
സൈനിക ഉദ്യോഗസ്ഥനെ അറസ്റ്റ്‌ ചെയ്യാൻ ഉത്തരവിടാതെ അക്കാര്യം ദീർഘകാലം
മറച്ചുവെച്ചു. ഇപ്പോൾ ലഫ്റ്റണന്റ്‌ ജനറൽ അമരീന്ദർ സിംഗ്‌
ഇദ്ദേഹത്തിനെതിരെ അപകീർത്തികുറ്റത്തിന്‌ കേസ്‌ ഫയൽ ചെയ്തിരിക്കുന്നു.
മുഴുവൻ സംഭവങ്ങളെ കുറിച്ചും  സിബിഐ അന്വേഷണത്തിന്‌ ഉത്തരവ്‌
നൽകിയിരിക്കുകയാണ്‌ പ്രതിരോധമന്ത്രി ആന്റണി.
(

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...