മഹർഷി
തക്കിതരികിടമേളം
മാനത്താകെത്താളം
സരിഗമപതനിസ രാഗം
താഴേക്കൊഴുകും ഭാവം
സനിതപമഗരിസപാടി
വിണ്ണിൽകരിമുകിലാടി
മേലേഒളികണ്ണിട്ടോടി
പലപലനിറമോടിയൊഴുകി
പുഴയായ് നദിയായ്
നടമാകെകുളിരായ്
തീരംനിറയെ തിറമായ്
ഝടുതിയിലെഴുതിയകവിത
പുഞ്ചിരിതൂകിയമഴവില്ലിൽ
ചഞ്ചലയായിനടനമൊരുക്കി
അട്ടഹസിച്ചിടിമിന്നൽ
കപടതപഖരാക്ഷരങ്ങൾ
കരിമുകിലാടീകഥകൾ
വശിവശിയായിതിരുകി
മൃദുതരളിതരാഗം
മൃദുനടനവിലാസലോലം
ആർത്തുചിരിച്ചലറി
കുതറിയടുത്തുചിതറി
മതിയിൽ മദിച്ചുരസിച്ചു
മണ്ണിൽമരതകഗാനം