ഷൈൻ ടി.തങ്കൻ
വലിച്ചെറിഞ്ഞ വിത്ത്
കുതിര്‍ന്ന മണ്ണിനിടയിലൂടെ
നീണ്ട വേരുകള്‍ കൊണ്ട്
വെള്ളമൊഴിച്ച കൈകളില്‍
ചുറ്റി വലിച്ചലറി
എവിടെയെന്റെ മരങ്ങള്‍ ?
നനഞ്ഞ കൈകള്‍ തുണിയില്‍
തുടച്ച് കൈകള്‍
ഉത്തരങ്ങളെ വിത്തിന്റെ
ചുമലുകളില്‍ തേടി വിറച്ചു
വേദനയില്‍ വിത്ത് ചോദിച്ചു ,
ഞാന്‍ പൊഴിയുമ്പോള്‍
മരം കരഞ്ഞിരിക്കുമോ ..?
എറിയപെടുന്ന എല്ലാ
വിത്തുകളും വേരുകള്‍
മുളക്കുന്നവയായിരിക്കുമോ
കിട്ടിയിരിക്കുമോ അവര്‍ക്കും
നനയ്ക്കുന്ന നനുത്ത കൈകള്‍ ..