20 Apr 2012

ചെകുത്താന്റെ ചുറ്റിക്കൽ

 കൊച്ചൻ

ഇടയ്ക്കിടെ ഞങ്ങള്‍ കുത്തൂടുമായി മീന്‍ പിടിക്കാന്‍ പോകുമായിരുന്നു. ഒരിക്കല്‍ ഞാനും കുഞ്ഞയിച്ചയും, മലായി മമ്മയിച്ചയും ആണ് പോയത്. സാധാരണ പീപി സയീദും, കോച്ചന്‍ അന്ത്രുമാനും ഉണ്ടാകാറുണ്ട്. കുത്തൂടില്‍ മീന്‍ പിടിക്കാന്‍ ഏറ്റവും വിദഗ്ധന്‍ ആനക്കാരന്‍ മമ്മുഞ്ഞിച്ചയാണ്.
അന്ന് വെള്ളിയാഴ്ച രാത്രി ആയിരുന്നു. തോണിയില്‍ കയറി വാടിപ്പുറം ആലിമമ്മദ് ഹജിക്കന്റെ മില്ലിന് മുന്നില്‍ നിന്നും പുഴയിലേക്ക് ഇറങ്ങി. വേലി ഇറക്കം.. പുഴയുടെ നടുവിലുള്ള മാടിനെ ലക്ഷ്യമാക്കി ഞങ്ങള്‍ നീങ്ങി.
ഞങ്ങള്‍ വെള്ളത്തിലൂടെ നടക്കുന്നുണ്ട്. നടന്നു നീങ്ങുമ്പോഴുള്ള ശബ്ദം കേള്‍ക്കാം. പക്ഷെ,മുന്നോട്ട് നീങ്ങുന്നില്ല. ഏറെ സമയം മുന്നോട്ട് നടന്നിട്ടും, തിരിഞ്ഞു നോക്കിയാല്‍ പിറകില്‍ മില്ലും സ്ട്രീറ്റ് ലൈറ്റും കാണാം.ഈ യഥാര്‍ത്ഥ്യം വളരെ വൈകിയാണ് ഞങ്ങള്‍ക്ക് മനസ്സിലായത്.
ചെയ്താന്‍ നമ്മളെ കുടുക്കി എന്ന് കുഞ്ഞയിച്ച പറഞ്ഞു. പുഴയിലാണ് ഞങ്ങള്‍. അക്കരെ കാനത്ത് കള്ളന്‍റെ കുഴിയാണ്. പേടി മനസ്സിനെ വല്ലാതെ ബാധിക്കാന്‍ തുടങ്ങി. കടവത്ത് ഉറങ്ങുന്ന വെള്ളിയാഴ്ച രാത്രികളില്‍, കുതിര കുളമ്പടി ശബ്ദം, ഊതിന്റെ വാസന, വാടിപ്പുറം പള്ളിയിലെ ഹൌളില്‍ നിന്ന് വുദു എടുക്കുന്നതും, ഒറ്റ വരിയുള്ള ബാങ്ക് വിളിയും ഞങ്ങള്‍ ശ്രവിചിട്ടുണ്ട്.
അപകടം മനസ്സിലാക്കി കുഞ്ഞയിച്ച ദിഖറും, ദുആയും വര്‍ധിപ്പിച്ചു. അപ്പോഴും മലായി മമ്മയിച്ച ഒന്നുമറിയാതെ തോണിയും വലിച്ചു നടന്നു കൊണ്ടേ ഇരുന്നു. മൂപര്‍ ഇതൊന്നും അറിഞ്ഞിട്ടേ ഇല്ല.
പെട്ടെന്നാണ് ആരോ തള്ളി വിട്ട പോലെ ഞങ്ങള്‍ മാട് അണയുന്നത്. ദേഹമാസകലം വിറ കൊള്ളുന്നു. ശബ്ദ ശേഷി നഷ്ടപ്പെട്ട പോലെ. കൊട്ടൈച്ചന്റെ കാരണവരുടെ വീട്ടില്‍ നേര്‍ച്ചക്ക് പോയപ്പോള്‍ ഉണ്ടായ സംഭവം ഞാന്‍ ഓര്‍ത്തു. ഉടുംബുന്തല തോണി കയറ്റി വെച്ച് ഞാനും കൊട്ടയിച്ചയും [അല്ലാഹു അദ്ദേഹത്തിന് മഗ്ഫിരത് നല്‍കട്ടെ, ആമീന്‍] പാടത്തെക്കിറങ്ങി. പിന്നീട് ഞങ്ങള്‍ നടന്നു കയറുന്നതൊക്കെ മുണ്ട്യക്കാവ് ക്ഷേത്ര വളപ്പിലെക്കായിരുന്നു. മുന്നില്‍ കാണുന്ന ഏത് വഴിയിലൂടെ നടന്നാലും ചെന്നെത്തുക ക്ഷേത്ര വളപ്പില്‍!.
മച്ചു, സംഗതി കുഴപ്പത്തിലാ” മമ്മുഞ്ഞിച്ച യുടെ ദയനീയ വാക്കുകള്‍. എന്നില്‍ ഭീതി പടര്‍ത്തി. ഒടുവില്‍ യാസീന്‍ ഓതുകയും, മണ്ണില്‍ മൂത്രം ഒഴിച്ച് ആ മണ്ണ് നാല് ഭാഗങ്ങളിലേക്കും എറിഞ്ഞു .അതിനു ശേഷമാണ് ഞങ്ങള്‍ ആ ചുഴിയില്‍ നിന്നും മോചിതര്‍ ആയതും നേര്‍വഴി കണ്ടെത്തിയതും. കൂടുതല്‍ ചിന്തിക്കാന്‍ ഉണ്ടായിരുന്നില്ല. തോണി കയറി രക്ഷപ്പെടുകയായിരുന്നു..”എന്തെടോ,നമ്മ മടങ്ങി പൌന്നാ” എന്ന മമ്മയിച്ചയുടെ ചോദ്യം ബാക്കി നിന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...