20 May 2012

സുഹൃത്ത്‌


പവിത്രൻ തിക്കുനി

ഘോരതമസ്സിൽ നീ
നീന്തിവന്നപ്പോഴെൻ
പ്രാണൻ നിനക്കായ്‌ തെളിഞ്ഞിരുന്നു
മൂകഗാനത്തിൽ നീ
മുറ്റിനിന്നപ്പൊഴെൻ
കാതുകൾ നിനക്കായ്‌ തപിച്ചിരുന്നു
നീർമിഴിത്തുമ്പിൽ നിൻ
വാക്കു വീണപ്പൊഴെൻ
മാനസം നിനക്കായ്‌ മുറിഞ്ഞിരുന്നു
വഴികൾ മറന്ന
യാത്രകണ്ടപ്പൊഴെൻ
മിഴികൾ നിനക്കായ്‌
നിറഞ്ഞിരുന്നു...
പക്ഷെ ഒരുനാളുമെന്നെനീ കണ്ടീല
നിന്റെ നിഴൽപോലെ
പിമ്പെ വരുമ്പൊഴും !

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...