കമലാ സുരയ്യ


മണമ്പൂർ രാജൻബാബു

പുറം നോക്കി
'പച്ച'യെന്ന്‌ അവർ വിളിച്ചു
അകം കണ്ട്‌
'ചുവ'പ്പെന്ന്‌ ഇവർ വിളിച്ചു.

അകവും പുറവും രണ്ടായി കണ്ടവർ
'മായ'മെന്നു കളിയാക്കി.

തണ്ണിമത്തനെന്ന്‌
ഒരു കൂട്ടർ

തണ്ണീർമത്തനെന്ന്‌
പരിഷ്കാരികൾ

വത്തക്കയെന്ന്‌
നാടന്മാർ

വിശപ്പും ദാഹവും ജന്മവീതമാകിയ
അശരണർക്കും അവശർക്കും മാത്രമറിയാം
എന്താണ്‌
അവാച്യമായ ഈ
സ്നേഹസന്നിഭപ്രഭാവമെന്ന്‌.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?