19 May 2012

വെറുതെ ഒരില പൊഴിച്ചു

എം.കെ.ഹരികുമാർ

ഒട്ടും സ്വാഭാവികതയില്ലാതെ
ആ മാവ്‌ പൂത്തു.
വെറുതെ ഒരില പൊഴിച്ചു.
ആരെയും അറിയിക്കാതെ
ഓരോ മഴയും ആസ്വദിച്ചു.
വികാരമൊന്നും പ്രകടിപ്പിക്കാതെ
കുറേ പൂവുകൾ  ഉതിര്‍ത്തിട്ടു.
എന്തിനോ വേണ്ടി കാത്തുനിന്നു.
കാവ്യബോധത്തോട് വിരക്തിയോടെ വിടവാങ്ങി.
ഒരോ നിമിഷവും  മൗനമായി തിടംവച്ചു.
എന്തിനെയോ , എന്തിനോവേണ്ടി വീണ്ടെടുക്കേണ്ടെന്ന
ചിന്തയിൽ ഉയർന്ന ഫലശൂന്യതയുടെ
വായ്ത്തലയിൽ , അത് വീണ്ടും വീണ്ടും
സ്വയം കണ്ടെത്തി

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...