പുത്തൻ തലമുറ നാളികേര സംരംഭകർ


ജയശ്രി എ. ,കെ. മുരളീധരൻ

നാളികേരവ്യവസായത്തിന്റെ നില
       നിൽപ്പിന്‌ നാളികേരോൽപന്ന വൈവിദ്ധ്യവത്ക്കരണവും മൂല്യവർദ്ധിത
ഉൽപന്നങ്ങളുടെ വികസനവും അത്യന്തം പ്രാധാന്യമർഹിക്കുന്നു. നാളികേര വികസന
ബോർഡ്‌ സ്പോൺസർ ചെയ്ത നിരവധി ഗവേഷണ പദ്ധതികൾ മുഖേന ചില മൂല്യവർദ്ധിത
നാളികേരോൽപന്നങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള സാങ്കേതിക വിദ്യ
ഉരുത്തിരിച്ചെടുക്കുന്നതിൽ വിജയം കണ്ടെത്തി. തത്ഫലമായി വെർജിൻ
വെളിച്ചെണ്ണ, പായ്ക്ക്‌ ചെയ്ത കരിക്കിൻവെള്ളം, തേങ്ങാപ്പാൽ, തേങ്ങാ
ക്രീം, സ്പ്രേഡ്രൈഡ്‌ തേങ്ങാപ്പാൽപ്പൊടി, കൊഴുപ്പകറ്റിയ തേങ്ങാപ്പൊടി,
നാളികേര ചിപ്സ്‌, സ്നോബോൾ കരിക്ക്‌, തേങ്ങാവെള്ളം കോൺസൻട്രേറ്റ്‌,
വിനാഗിരി, നാറ്റാ ഡി കൊക്കൊ എന്നീ ഉൽപന്നങ്ങൾ വികസിപ്പിച്ചെടുത്തു. ഇവ
വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുവാൻ ആരംഭിക്കുകയും ഉത്പാദകർക്ക്‌
ആകർഷകമായ വരുമാനം ഉറപ്പാക്കുകയും ചെയ്തു.
യുവജനങ്ങൾ സംരംഭകത്വത്തിലേക്ക്‌ വളരെയേറെ
ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കുന്
ന ഒരു കാലഘട്ടമാണിത്‌.  വിപണിയിലെ
മാറിവരുന്ന പരിസ്ഥിതികളിൽ ഉദയം ചെയ്യുന്ന സാധ്യതകൾ വിദ്യാസമ്പന്നരായ
യുവജനങ്ങളെ വ്യവസായ മേഖലയിൽ തങ്ങളുടെ കഴിവിന്റെ മാറ്റുരച്ച്‌ നോക്കുവാൻ
പ്രേരിപ്പിക്കുന്നു. ഈ ഗണത്തിൽപ്പെട്ടവരുടെ കടന്ന്‌ വരവോടെ
നാളികേരോൽപന്നങ്ങളുടെ ഉജ്ജ്വലഭാവിക്ക്‌ തിളക്കം വർദ്ധിച്ചു. തമിഴ്‌നാട്‌
മുതൽ ജമ്മുവരെയുള്ള എഞ്ചിനീയറിംഗ്‌, മാനേജ്‌മന്റ്‌ ബിരുദധാരികൾ
വെളിച്ചെണ്ണ, വെർജിൻ വെളിച്ചെണ്ണ, കരിക്കിൻവെള്ള സംസ്ക്കരണം തുടങ്ങിയ
വ്യവസായ സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതായി കാണാം. ഇവരിൽ ചില
യുവസംരംഭകരെയാണ്‌ ഈ ലക്കത്തിൽ പരിചയപ്പെടുത്തുന്നത്‌. ബോർഡിന്റെ നാളികേര
ടെക്നോളജി മിഷൻ പദ്ധതിക്ക്‌ കീഴിൽ പ്രോത്സാഹനവും പ്രേരണയും സാങ്കേതിക,
സാമ്പത്തിക സഹായവും ലഭിച്ച ഇവർ തങ്ങളുടെ നൂതനാശായങ്ങളും
നാളികേരോൽപന്നങ്ങളുമായി ആഗോള വിപണിയിലേക്ക്‌ പ്രവേശിച്ചുകഴിഞ്ഞു.
നാളികേര മേഖലയിലെ ഈ യുവസംരംഭകരുടെ വിജയഗാഥകൾ ഈ മേഖലയിലേക്ക്‌ കൂടുതൽ
സംരംഭകരെ ആകർഷിക്കുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ