സന്തോഷ് പാലാ
കണ്‍പോളകള്‍ക്ക്
ഉറക്കത്തിന്റെ
കനം
താങ്ങാനാവുമായിരുന്നില്ല
കൃഷ്ണമണികള്‍ക്ക്
കാഴ്ചകളുടെ
സ്വകാര്യത
സൂക്ഷിക്കുവാനാവുമായിരുന്നില്ല
വിശ്വാസങ്ങളുടെ വിളക്ക്
വിരൂപമായി
കത്തിക്കൊണ്ടിരുന്നതിനാല്‍
അരൂപിയുടെ
രൂപത്തില്‍
ഒരാള്‍
അന്നും അവള്‍ക്ക്
ദര്‍ശനം കൊടുത്തു
മടങ്ങിയത്രേ!