ജയചന്ദ്രന്‍ പൂക്കരത്തറ
പുതിയതാണുസ്കൂള്‍
പുതിയ
പുസ്തകം
പുതിയ
വസ്ത്രങ്ങള്‍
കുടയുമായി
ഞാന്‍
പഴക്കമാര്‍ന്നവര്‍
മുതിര്‍ന്ന
കുട്ടികള്‍
വഴിതെളിച്ചപോല്‍
നടന്നു
നീങ്ങുന്നു.
വയല്‍വരമ്പിലൂ-
ടതി
വേഗം ഞങ്ങള്‍
മയമില്ലാത്തതാം
നടത്തം
കൊണ്ടാവാം
ഞവിഞ്ഞറയില്‍നി-
ന്നടര്‍ന്നു
വീണിടും
ധവളിമയാര്‍ന്ന
മുടുകയും
ചുറ്റും
പുതുമഴയേറ്റു
നിവര്‍ന്ന
പുല്കളും
പതുക്കനെ
ചത്തു
മലര്‍ന്നു
പോകുന്നു.
ഇടയ്ക്കേതോ
കാറ്റി-
ന്നകിട്ടില്‍
നിന്നൊട്ടും
മടക്കമില്ലാതെ
കുട
കുതിച്ചതും
മഴയ്ക്കൊപ്പം
നിന്നു
കയര്‍ക്കും
മാതിരി
വിഴാതെ
നെല്ചെടി
പുളഞ്ഞു
നിന്നതും
കടന്നു
ഞാന്‍ മെല്ലെ,
തെളിതേച്ചു
പുത്ത-
നുടുപ്പിട്ടൊരുസ്കൂള്‍
പടി
കടന്നതും.
വരാന്തയിലേറെ
മിടുക്കന്മാര്‍
തിക്കും
പൊരിച്ചിലുമായി
നടന്നു
ചുറ്റുന്നു.
കുടപ്പിടിമണം
രസിച്ചു
കൊണ്ടു ഞാന്‍
പടികേറി
ക്ലാസ്സി-
ലിരിക്കുമ്പോ,ളാകെ
നനഞ്ഞൊട്ടി
ചുറ്റും
പതറി
നോക്കുമ്പോള്‍
"നനഞ്ഞിട്ടേയുള്ളു
കുളിച്ചു
ഞാനെന്നു”
പറയുന്ന
കണ്ണാ-
ലിരിക്കുന്നു,
ചില-
രറിഞ്ഞില്ലാ
വസ്ത്രം
നനഞ്ഞുവോ ?
സ്വയം
നനയുമ്പോള്‍
മാത്രം
പതറുന്നൂ,
ചുറ്റും
നനയുമ്പോഴൊട്ടും
പതറുകില്ലല്ലോ.