ചിത

ശ്രീദേവി

മുത്തശ്ശിയുടെ ചിതയില്‍ നിന്നും ഉയര്‍ന്ന പുകയിലിരുന്നവര്‍
അവകാശത്തിനു കണക്കു പറഞ്ഞു
വയറു മുറുകെ ഉടുത്ത് മക്കള്‍ക്കായി സമ്പാദിച്ചതെല്ലാം അവര്‍ വീതം വെച്ചപ്പോള്‍
അമ്മയുടെ ചിത കത്താനുള്ള ക്ഷമ പോലും കാണിച്ചില്ല
കൊച്ചുമക്കള്‍ മക്കളുടെ ഈ പോര് വിളിയില്‍ അന്താളിപ്പോടെ നിന്നു
ആ ചിതയോന്നു കത്തി തീര്‍ന്നിട്ട് പോരെ ഈ പോര്‍ വിളി ബന്ധുക്കളില്‍ ചിലര്‍
ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ എന്തൊരു ചന്തം എന്നാ ലാക്കോടെ
അയല്പക്കംകാര്‍ അടക്കം പറഞ്ഞു കൊണ്ടേയിരുന്നു
പോര് വിളിക്കവസാനം മുത്തശ്ശിയുടെ ചിതമാത്രം കത്തിതീര്‍ന്നുകൊണ്ടിരുന്നു
അടക്കാനാവാത്ത വിങ്ങലോടെ എല്ലില്‍ കഷണങ്ങള്‍ പൊട്ടിതെറിച്ചുകൊണ്ടിരുന്നു
 മുത്തശ്ശിയുടെ ചിത മാത്രം ശൂന്യതയിലേക്ക് .... ഒരു പിടി ചാരമായി
ആ ചാരതിലെക്ക്  എത്തിനോക്കാന്‍ പോലും മേനകെടാത്ത കുറെ മനുഷ്യ ജന്മങ്ങള്‍ പോര് വിളിച്ചുകൊണ്ടിരുന്നു

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?