17 Jun 2012

ഇരുളിലെ പ്രണയം

 ലതീഷ്

ടൌണില്‍ നിന്നും നാട്ടിലേക്കുള്ള അവസാനത്തെ ബസ്സില്‍ ഒന്നാമനായി വിജയിച്ചു കയറുമ്പോള്‍ ഞാന്‍ തെല്ലൊന്ന്‍ അഹങ്കരിച്ചിരുന്നു. ഒരു ചെറിയ മയക്കം. അത് മാത്രമായിരുന്നു എന്റെ മനസ്സില്‍. മനസ്സിന്റെ മായികലോകത്തേക്കുള്ള ഡബിള്‍ ബെല്‍ അടിച്ചപ്പോളാണ് എന്റെ സീറ്റിന്റെ തൊട്ടടുത്ത്‌ നിന്ന പെണ്കു‍ട്ടിയെ ഞാന്‍ ശ്രദ്ധിച്ചത്.
വെളുത്ത് മെലിഞ്ഞ്, ദാവണിയും ചുറ്റി, മെടഞ്ഞിട്ട മുടിയില്‍ ഒരു തുളസിയിലയും ചൂടിയ ഒരു സുന്ദരി. അവളുടെ കൂന്തലില്‍ നിന്നും കാച്ചിയ എണ്ണയുടെ സുഗന്ധം വമിക്കുന്നുണ്ടായിരുന്നു.
അടുത്ത സ്റ്റോപ്പില്‍ നിന്നും കയറിയ വൃദ്ധന് മനസാ നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ സീറ്റ്‌ അയാള്ക്ക ഒഴിഞ്ഞു കൊടുത്ത് അവള്ക്കൊരികി ലേക്ക് മാറി നിന്നു. കാച്ചിയ എണ്ണയുടെ പരിമളം എന്നെ ഭ്രാന്ത് പിടിപ്പിച്ചു. ഇരുളില്‍ പുറത്തെ വൃക്ഷങ്ങള്‍ ഓരോന്നും പുറകോടട്ട് ഓടിക്കൊണ്ടിരുന്നു. എപ്പോഴോ അവള്‍ പിന്തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചു. നൂലുപോട്ടിയ പട്ടം പോലെ പറന്ന എന്റെ മനസ്സ്‌ എന്നെ എന്റെ സ്റ്റോപ്പില്‍ ഇറങ്ങാന്‍ അനുവദിച്ചില്ല. ബസ്‌ മുന്നോട്റെക്കും ഞാന്‍ സ്വപ്നങ്ങളിലേക്കും..
എനിക്ക് പിറകില്‍ ഇരുന്ന മദ്ധ്യവയസ്കന്റെ കയ്യിലെ കുട്ടിയുടെ കരച്ചില്‍ എന്നെ സ്വപ്നങ്ങളില്‍ നിന്നും ഉണര്ത്തി . “നന്ദിനീ, ദേ നിന്റെ മോന്‍ കരയുന്നു, ഒന്നെടുത്തേ!” എന്നയാള്‍ പെണ്കുിട്ടിയോട് അഭ്യര്ഥിനച്ചു.
എന്റെ തലയില്‍ ഒരിടി വെട്ടി. പിന്നെ ഒന്നും ചിന്തിച്ചില്ല,
ഡ്രൈവര്‍, ഒന്ന് നിര്ത്തലണേ, ഒരാളെറങ്ങണം
ബസ്‌ ഇറങ്ങി ഞാന്‍ കൂരിരുളിനെ മുറിച്ച് തിരിച്ചു നടക്കാന്‍ തുടങ്ങി.. കാച്ചിയ വെളിച്ചെണ്ണയുടെ ഗന്ധം അന്തരീക്ഷത്തില്‍ തങ്ങി നിന്നിരുന്നു..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...