17 Jun 2012

ഓര്‍മ്മകളുടെ ചിത

ആര്യൻ


ദുബായ് ബസ്‌സ്റ്റേഷനില്‍നിന്നും അബുദാബിയിലേയ്ക്കുള്ള ബെസ്‌ ടിക്കറ്റ് വാങ്ങി ശീതീകരിച്ച ബെസ്സിനുളില്‍ ഇരിപ്പുറപ്പിച്ചു. ബെസ്സിനെക്കാള്‍ വേഗത്തില്‍ മനസ്സ്‌ ഓര്‍മ്മയുടെതായ കാടുകളും മലകളും കയറിയിറങ്ങി പാഞ്ഞുകൊണ്ടിരുന്നു. നീണ്ട മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു അബുദാബി യാത്ര. ഇനിയൊരിക്കലും അങ്ങോട്ടേയ്ക്ക് ഒരു യാത്രയില്ല എന്ന്‍ എന്നോ ഉറപ്പിച്ചതായിരുന്നു. എന്നിട്ടും അവളുടെ ഒരു വിളിയ്ക്ക് കാത്തിരുന്നത് പോലെ, വീണ്ടും ഒരു യാത്ര. മനസ്സില്‍ ഓര്‍മ്മകളുടെ ഇടവപ്പാതി മിന്നല്‍പ്പിണരുകളോടൊപ്പം ആര്‍ത്തു പെയ്തുകൊണ്ടിരുന്നു. ഓര്‍മ്മയുടെ മേച്ചില്‍പ്പുറങ്ങളിലേയ്ക്ക്‌ എന്നെ തനിയെ വിഹരിയ്ക്കാന്‍ വിടാതെ സഹധര്‍മ്മിണിയുടെ മിസ്സ്ഡ്‌കാള്‍ ഇടതടവില്ലാതെ പെയ്യുന്നുണ്ടായിരുന്നു.
ജനല്‍ പാളികള്‍ക്കപ്പുറം വളരെ വേഗം പിന്നിലേയ്ക്ക് ഓടിമറയുന്ന മരുഭൂമിയും, ചെറിയ ചെറിയ മരുപ്പച്ചകളും, കോണ്‍ക്രീറ്റ് സൌദങ്ങളും. ഈ പിന്നിലേയ്ക്ക് ഓടിമറയുന്ന മണല്‍ക്കാടുകളെ പോലെ കാലവും ഒരല്‍പം പിന്നിലേയ്ക്ക് ഓടിമറഞ്ഞിരുന്നെങ്കില്‍, ഞാന്‍ വെറുതെ ആശിച്ചു. അല്ലേലും പ്രവാസികളുടെ ആശകള്‍ക്കും ആഗ്രഹങ്ങള്‍ക്കും ഒരിക്കലും സീമകള്‍ ഇല്ലല്ലോ, അവയിങ്ങനെ ബാലിശ്ശമായി വന്നുകൊണ്ടേയിരിയ്ക്കും, ഒന്ന് നഷ്ട്ടമാകുമ്പോള്‍ മറ്റൊന്ന് എന്ന രീതിയില്‍.
മൊബൈല്‍ ഡിസ്പ്ലേയില്‍ ഈണമുള്ലൊരു ഗാനത്തിനൊപ്പം അവളുടെ മുഖവും തെളിഞ്ഞുവന്നു. ഡിസ്പ്ലേയില്‍ വിരലമര്‍ത്തി പതിയെ ചെവിയോടു ചേര്‍ത്തു. വളരെ പതിഞ്ഞ അവളുടെ ശബ്ദം ഇടക്കിടക്ക്‌ മുറിഞ്ഞുപോകുന്നുണ്ടായിരുന്നു. ഒരുകാലത്ത് എന്‍റെ രാപ്പകലുകള്‍ സന്തോഷഭരിതമാക്കിയ, എന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ച, പലരാവുകള്‍ക്കൊടുവിലും എന്നെ ആലസ്യത്തില്‍ നിന്നും വിളിച്ചുണര്‍ത്തിയ ആ ശബ്ദം, ഇപ്പോള്‍ ഒരുപാട് മാറിയിരിയ്ക്കുന്നു. ആ ശബ്ദത്തില്‍ നിറഞ്ഞുനിന്നിരുന്ന ആ ജീവന്‍ ഇന്ന് ഇല്ലാതെ ആയിരിയ്ക്കുന്നു.
സ്വപ്നങ്ങളില്‍ നിന്നും യാഥാര്‍ത്യത്തിലേയ്ക്ക്‌. ബസ്സ്‌ യാത്ര അവസാനിച്ചു. ഒരു ടാക്സിയില്‍ അവളുടെ ഫ്ലാറ്റ്‌ ലെക്ഷ്യമാക്കി ദൂരതിനെ നിമിഷങ്ങള്‍കൊണ്ട് തോല്‍പ്പിച്ച് തിരക്കുപിടിച്ച ആ നഗരത്തിലൂടെ മനസ്സ്‌ നഷ്ട്ടപ്പെട്ട വെറും ഒരു യെന്ത്രസമാനമായ ശരീരവും പേറി ഞാന്‍ യാത്രതുടര്‍ന്നു. ദിനംപ്രതി വളര്‍ന്നുവരുന്ന അബുദാബി നഗരത്തെ പറ്റിയും ട്രാഫിക്‌ സംവിധാനങ്ങളെപറ്റിയും , ഗെതാഗെതക്കുരുക്കിനെ പറ്റിയും എല്ലാം പാകിസ്ഥാനി ആയ ടാക്സി ഡ്രൈവര്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു, പക്ഷെ എന്‍റെ കാതുകളില്‍ അപ്പോഴും ആ പതിഞ്ഞ, ഇടയ്ക്ക് മുറിഞ്ഞു പോകുന്ന ജീവസ്സറ്റ ആ സ്വരം മുഴങ്ങികൊണ്ടിരുന്നു.
ലിഫ്റ്റുകയറി അവളുടെ ഫ്ലാറ്റിനു വെളിയില്‍ കോളിംഗ് ബെല്ലില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ എന്‍റെ കയ്യുകള്‍ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. ഒരുപാടുകാലം എന്‍റെ രാവുകളെയും പകലുകളെയും ആലസ്യതാല്‍ ഉറക്കിക്കിടത്തിയ ആ പഴയ സൌധത്തിലേയ്ക്ക്‌ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം… അവിടെ മുഴുവന്‍ ഓര്‍മ്മകളുടെ പഴകിയ ഗെന്ധം നിറഞ്ഞുനില്‍ക്കുന്നതായ്‌ എനിക്ക് തോന്നി.അതെന്നെ വല്ലാതെ ശ്വാസംമുട്ടിക്കുന്നു. എയര്‍കണ്ടീഷനറില്‍ നിന്നും അരിച്ചിറങ്ങുന്ന ആ വായുവിന്പോലും ഇന്നലെകളുടെ നഷ്ട്ടസ്വപ്നങ്ങളുടെ കുളിരായിരുന്നു, ആ കുളിരില്‍ ഞാന്‍ ആകെ തണുത്ത്‌ വിറച്ചു.
ഒരു കറുത്ത കമ്പിളി ഷോളിനുള്ളില്‍ അവള്‍ അവളെ ഒളിപ്പിച്ചു എന്റെ മുന്നില്‍ ഇരുന്നു. എന്‍റെ നഷ്ട്ടപ്പെട്ടുപോയ കിനാക്കളില്‍ ഒരു ദേവകന്ന്യകയെ പോലെ ഒരു പൂക്കാലം തീര്‍ത്തിരുന്ന അവള്‍ ഇന്ന് വെറുമൊരുമാംസപിണ്ഡം. സദാ പ്രണയത്തിന്‍റെ പൂത്തിരി കത്തിയിരുന്ന ആ കണ്ണുകള്‍ വറ്റിവരണ്ടിരുന്നു, പുന്ചിരിയാല്‍ എനിയ്ക്ക് സ്വര്‍ഗ്ഗം സമ്മാനിച്ചിരുന്ന ആ ചുണ്ടുകള്‍ ഏകാന്തതയാല്‍ വരണ്ട് വിറകൊള്ളുകയായിരുന്നു.
വാചാലമായ ആ പഴയകാലത്തിന്‍റെ ഓര്‍മ്മകളെക്കാള്‍ വേദനിപ്പിയ്ക്കുന്നതായിരുന്നു ഇന്ന് അവളുടെ ഈ മൌനം. മറ്റുള്ളവര്‍ക്കായി സ്വയം ഉരുകിത്തീര്‍ന്ന രണ്ട് ആത്മാവുകള്‍, ഈ പ്രവാസം സമമാനിച്ച ഈ അകാല വാര്‍ദ്ധക്ക്യവും ഏകാന്തതയും ഇന്ന് കൂട്ടുകാര്‍. യാത്രപറഞ്ഞ് ഇറങ്ങും മുന്നേ ഒരിക്കല്‍ എന്നെ പലവട്ടം ഭ്രാന്തമായി മോഹിപ്പിച്ച ആ പുഞ്ചിരി ഒരിക്കല്‍ക്കൂടി ഞാന്‍ ആഗ്രഹിച്ചു, പകരം നെറുകയില്‍ ഒരു ചുമ്പനം അവള്‍ ആവശ്യപ്പെട്ടു. ആ ചുമ്പനത്തിനൊടുവില്‍ അവളുടെ നിര്‍ജ്ജീവമായ ആ കണ്ണുകളിലെ തിളക്കത്തില്‍ സംതൃപ്തയായ ഒരു സ്ത്രീയെ ഞാന്‍ കണ്ടു.
ഈ ഏകാന്തമായ പ്രവാസരാവുകളില്‍ എന്‍റെ ജീവിതത്തിലേയ്ക്ക് വളരെ സാവധാനം ഒരു കാമുകി ഇതിനോടകം കടന്നുവന്നിരുന്നു.അനുസരണയോടെ അവള്‍ പലവട്ടം ഗ്ലാസുകളില്‍ നിറഞ്ഞുപിന്നെ എന്നില്‍ ലെയിച്ചു. ഇന്നത്തെ നീണ്ട യാത്രയെക്കാള്‍ അവളുടെ വറ്റിവരണ്ട പ്രകാഷമില്ലാതെയായ ആ കണ്ണുകളുടെ ഓര്‍മ്മകള്‍ എന്നെ കൂടുതല്‍ ക്ഷീണിതനാക്കി. ഒടുവില്‍ ഗ്ലാസ്സുകളില്‍ നിറഞ്ഞു എന്നിലേയ്ക്ക് ആളിപ്പടരുന്ന എന്‍റെ കാമുകിയ്ക്ക് പ്രജ്ഞയെ കടമായി നല്‍കി ഞാന്‍ ഇരുളിലേക്ക് ഊളിയിട്ടു…
മൊബൈല്‍ നിര്‍ത്താതെ ശബ്ദമുണ്ടാക്കി എന്നെ ഉണര്‍ത്തുവാന്‍ ശ്രെമിച്ചുകൊണ്ടിരുന്നു. മദ്യമെന്ന എന്‍റെ കാമുകി നിശയില്‍ എന്നില്‍ തീര്‍ത്ത ലെഹരിയുടെ ആലസ്യത്തില്‍ പതിയെ ഞാന്‍ ഫോണ്‍ ചെവിയോടു ചേര്‍ത്തു. ചുമരില്‍ തട്ടി ചിന്നിച്ചിതറി താഴേയ്ക്ക് വീഴുന്ന മൊബൈല്‍ ഫോണിനൊപ്പം എന്‍റെ കവിളുകളില്‍ കൂടി രണ്ടുതുള്ളി കണ്ണുനീര്‍ ഒലിച്ചിറങ്ങി. ഈ ഓര്‍മ്മകളുടെ ലോകത്തുനിന്നും ഓര്‍മ്മകള്‍ ഇല്ലാത്ത ഈ ലോകത് കുറെ ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി ഒരുപിടി ഗുളികകളുടെ കൈ പിടിച്ചു അവള്‍ യാത്രയായി…
“ഇനിയൊരു ജെന്മം ഉണ്ടെങ്കില്‍ നീ എന്‍റെതു മാതമായി ജെനിക്കണം, പ്രവാസങ്ങള്‍ ഇല്ലാത്ത ഒരു ലോകത്ത്” അവള്‍ അവസാനമായി എന്നോട് പറഞ്ഞ വാക്കുകള്‍ എന്‍റെ കാതുകളില്‍ മുഴങ്ങിക്കൊണ്ടിരുന്നു…
ഒന്നുറക്കെ പൊട്ടിക്കരയാന്‍ പോലും എനിക്കാകുന്നില്ല, കാരണം എന്നോ അവള്‍ എന്‍റെ കണ്ണുനീര്‍തുള്ളികളെ വിലക്കെടുതിരുന്നു… ഗ്ലാസ്സുകളില്‍ കാമുകിമാര്‍ നുരഞ്ഞു പൊങ്ങി, കണ്ണുകളില്‍ കാഴ്ച മങ്ങിവന്നു. അവളുടെ ഓര്‍മ്മകളെ എരിയ്ക്കുവാന്‍ ഞാന്‍ ചിതയൊരുക്കി, ആ ചിതയില്‍ ഞാനും എരിഞ്ഞടങ്ങി കാരണം ആ ഓര്‍മ്മകള്‍ ആയിരുന്നു ഞാന്‍, എന്‍റെ ജീവന്‍…
അപ്പോഴും സഹധര്‍മ്മിണിയുടെ മിസ്ഡ്‌കോളുകള്‍ അവന്‍റെ ഫോണില്‍ തുലാവര്‍ഷം തീര്‍ത്തുകൊണ്ടിരുന്നു…

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...