17 Jun 2012

നഷ്ടം

ഫൈസല്‍ ബാവ ഫൈസല്‍ ബാവ 
 ഫൈസല്‍ ബാവ

പുതുമഴയിലെ
പച്ച മണ്ണിന്‍ ഗന്ധവും.
മീന്‍ വല്ലത്തിലെ
ഏറ്റീന്‍* പിടച്ചിലും.
ചൂണ്ടയില്‍ തൂങ്ങി
മുങ്ങിത്താഴും,പൊന്തും,
ജീവനോടെ
തുളച്ച മണ്ണിരയും.
ചതിയുടെ
രസതന്ത്രമറിയാത്ത
കണ്ണന്‍* മീനും.
തോട്ടിന്‍ വരമ്പില്‍
നിന്നെത്തി നോക്കി
സുഗന്ധ മെറിയും
കൈതപ്പൂവും.
കാവലിരിക്കും 
നഗത്താനും.
മീന്‍കാരാ
നിന്റെ ഒറ്റ്ലും*, 
കണ്ടാടിയും*, 
ഭൂഗോളം ചുറ്റിയെറിയും
വലയും.
പൊന്തക്കാട്ടില്‍
ഒളിച്ചിരിക്കും
നീര്‍ക്കോലിയും.
നാമ ജപിക്കും
തവളകളും എവിടെ ?
----------------
*  ഏറ്റീന്‍ = മഴവെള്ളത്തില്‍ കയറിവരുന്ന മീന്‍
*  കണ്ണന്‍ = വരാല്‍ മത്സ്യം
*  ഒറ്റ്ലും = മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന ഒരു പ്രത്യേക തരാം കുട്ട
* കണ്ടാടി = കായലുകളില്‍ മീന്‍ പിടിക്കുന്ന ഒരു തരാം നീണ്ട വല

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...