ഷാജഹാൻ നന്മണ്ടൻ
മരുഭൂമിയില്‍ പൂക്കുന്ന സൌഹൃദങ്ങള്‍ക്ക് പലപ്പോഴും രക്തബന്ധത്തോളം വിലയുണ്ടാവുമെന്നു എന്റെ അനു ഭവം
സാക്ഷ്യപ്പെടുത്തുന്നു.ഒരു കുഞ്ഞുമഴ തോര്‍ന്ന പകലറുതിക്കും ശേഷവും
ഈന്തപ്പനമരങ്ങള്‍ പെയ്ത ഒരു സന്ധ്യക്കും ഇടവേളയിലായിരുന്നു ആ ഫോണ്‍കോള്‍
എന്നെത്തേടി എത്തിയത് .നമ്പര്‍ തെളിയാത്ത ''കാള്‍'' എന്ന് മാത്രം
സ്ക്രീനില്‍ തെളിഞ്ഞതിനാല്‍ സ്വീകരിക്കണമോ എന്ന ശങ്കയോടെ ഞാന്‍ നിന്നത്
അതെനിക്ക് പ്രിയപ്പെട്ടവര്‍ ആരോ ആയിരിക്കുമെന്ന്‍ തീരെ
പ്രതീക്ഷയിലാത്തതിനാലായിരുന്നു.
എന്നാല്‍ എന്റെ ചിന്തകള്‍ക്ക് വിപരീതമായി മറുവശം അവള്‍
അന്നയായിരുന്നു.അന്നയുടെ മന്ദസ്മിതങ്ങളില്‍ കാനനങ്ങള്‍ പൂക്കുമെന്നു
സുഹൃത്തായിരുന്നു എന്നോട് പറഞ്ഞത്.
''ജീവിതം ഒരു
സ്വപ്നാടനമാണ് .ഉറക്കിനും ഉണര്വ്വിനുമിടയിലെ അല്‍പ സഞ്ചാരങ്ങള്‍.ഈ അല്‍പ
സഞ്ചാരങ്ങള്‍ പലരുടെയും മനോ വ്യാപാരങ്ങള്‍ പോലെ നിമിഷമായും ,ഋജുവായും
ദീര്‍ഘ മായും അനുഭവപ്പെടുന്നു.''അപ്പുറത്ത് അണ്ണാ വേദാന്തി യാവുന്നത്
ഞാനറിഞ്ഞു.
''നീതന്ന സൌഹൃദത്തിന് നന്ദി പറയുന്നില്ല.ഒരു നന്ദി
പറയലില്‍ നീയെന്നെ ഓര്‍മ്മകളില്‍ നിന്നും പറിച്ചെറിഞ്ഞു കളയുമെന്ന് ഞാന്‍
ഭയപ്പെടുന്നു.''നീയൊന്നും മിണ്ടാത്തതെന്താണ്? '' എന്ന ചോദ്യത്തിന് മാത്രം
ഞാന്‍ ''പറയൂ ഞാന്‍ കേള്‍ക്കുന്നുണ്ട് '' എന്ന മറുപടി പറഞ്ഞു.
''എന്നെ ..അല്ല ..എന്റെ മന്ദ സ്മിതങ്ങളെ പ്രണയിച്ച
സുഹൃത്തിനോട് ക്ഷമ ചോദിക്കുന്നു.മധുരമായ ഒരു പ്രതികാര ത്തിനിടയിലെ
സ്വപനാടനങ്ങളില്‍ അല്‍പ നിമിഷം എനിക്ക് വേണ്ടി അഭിനയിച്ചതിനു നന്ദിയും.
പ്രവാസ ജീവിതത്തിന്റെ ദശാ സന്ധികളില്‍ എവിടെയോ വെച്ചു എനിക്ക്
ലഭിച്ചതായിരുന്നു അന്നയുടെ സൗഹൃദം.ഏറെത്താമസിയാതെ എന്റെ സുഹൃത്തിന്റെ
കാമുകിയുമായി ത്തീര്ന്നവള്‍.കാറ്റും കൊലുംനിരന്ജ് പ്രക്ഷുബ്ദമായൊരു
സ്വകാര്യ ജീവിതത്തിന്റെ തീരാ മുറിവുകള്‍ മനസ്സിലൊളിപ്പിച്ചു മനോഹരമായി
മന്ദസ്മിതം തൂകുന്നവള്‍.
''അതേ പണ്ട് ഫെര്‍ണാണ്ടസ്സും എന്റെ കാതില്‍ മന്ത്രിച്ചത് എന്റെ മന്ദസ്മിതത്തെ ക്കുറിച്ചായിരുന്നു.''അവളെന്നോ ട് സ്വകാര്യമായി പറഞ്ഞത് ഞാന്‍ സുഹൃത്തിനോട് പറഞ്ഞില്ല.പിന്നെ അവളെന്നോട് മൊഴിഞ്ഞതില്‍ പലതും.
നര വീണു തുടങ്ങിയ എന്റെ മുടിയിഴകള്‍ കറുത്ത ചായം തേച്ചു
കാത്തിരിക്കുന്ന ഇട വേളകളില്‍ അവളുടെ മടിയില്‍ തലവെച്ചു മയങ്ങാ
റുണ്ടയിരുന്നു ഞാന്‍ പലപ്പോഴും.മധുരോദാരങ്ങളായ നഷ്ടപ്പെട്ട ശൈശവം
വീണ്ടെടുത്ത ഇത്തരം അല്‍പ സമയങ്ങള്‍ എനിക്ക് സമ്മാനിച്ചതായിരുന്നു അന്നയെ
ഞാന്‍ ഏറെയിഷ്ടപ്പെട്ടത്.
സമ്പന്നമായ ഒരു ജീവിത പശ്ചാത്തലത്തില്‍ നിന്നും അന്ന
പ്രവാസം വരിക്കാന്‍ കാരണം മധുരമായ ഒരു പ്രതികാരം
തീര്‍ക്കാനായിരുന്നുവെന്ന അറിവ് എന്നെ കൂടുതല്‍ ആശ്ച്ചര്യവനാക്കി.
വശ്യമായ
മന്ദസ്മിതവും ചുറുചുറു ക്കൊടെയുള്ള ജോലിയും അവളെ ഓഫീസിന്റെ നിയന്ത്രണചുമ
തല എല്പിച്ചതില്‍ അധികൃതര്‍ക്ക് തെറ്റിയില്ല എന്ന് ഞാന്‍ വിശ്വസിച്ചത്
നൂറു ശതമാനം ശരിയായിരുന്നു.
നിയമപരമായിത്തന്നെ ഫെര്‍ണാണ്ടസുമായി വിവാഹകരാറില്‍
നിന്നും ഒഴിവായിരുന്നുവെങ്കിലും പ്രവാസത്തിന്റെ ആദ്യനാളുകളില്‍ അയാള്‍
തന്നെ വിളിച്ചെന്നും തികച്ചും അപരിചിതയെപ്പോലെ അവള്‍ സംസാരിച്ചെന്നും
അവളെന്നോട് പറഞ്ഞത് മഞ്ഞിനെ ആശ്ലേഷിച്ചു ഒരു രാവ് മതിമറന്നു ഉറങ്ങാന്‍
നിഴല്‍പ്പെരുക്കങ്ങളുമായി നിലാവ് വിരുന്നുവന്ന ഒരു നിശയിലായിരുന്നു.
ജീവിതവും ഫെര്നാണ്ടസ്സിനോടുള്ള പ്രണയവും സമ്പന്നതയില്‍
ആറാടിയ വര്‍ഷങ്ങള്‍ക്കൊടുവില്‍ കടല്‍കടന്ന അയാള്‍ പുതിയ കൂട്ട്
തേടിപ്പിടിച്ചതും രണ്ടാന്മക്കളെയും അവളെയും മറന്നതും മധുരമായ ഒരു
പ്രതികാരത്തിനായി അവളും കടല്‍ കടന്നതും എല്ലാം എല്ലാം.
ജീവവേരുകള്‍ അള്ളിപ്പിടിച്ച ജന്മസ്ഥലങ്ങളിലേക്ക് ഞാന്‍
തിരിച്ചു യാത്രയാവുമെന്ന അന്നയുടെ പ്രഖ്യാപനം പ്രത്യക്ഷത്തില്‍
സുഹൃത്തിനെയായിരുന്നു ഏറെ മനോവിഷമത്തിലാക്കിയത്.അത്ര അഗാധമായി അവളെ
സ്നേഹിക്കരുതെന്ന എന്റെ താക്കീത് അവന്‍ ധിക്കരിച്ചതിന്റെ പരിണിതഫലം.
കാറ്റുവന്നു വിളിക്കുമ്പോള്‍ അനുഗമിക്കുന്ന
അപ്പൂപ്പന്‍താടിയെപ്പോലെ ഒരു നാള്‍ എന്റെയും സുഹൃത്തിന്റെയും
സ്വകാര്യദുഖമായി അന്ന മാറുമെന്നു എനിക്കുറപ്പായിരുന്നു.
സുമുഖനും
ആരോഗ്യദൃഡഗാത്രനുമായ സുഹൃത്തിന്റെ വിരല്‍ത്തുമ്പു പിടിച്ചു അന്ന
ഫെര്നാണ്ടസ്സിന്റെ ദൃശ്യവലയത്തില്‍ പാറി നടന്നു.അയാള്‍ അന്നയോടു ചെയ്തപോലെ
ഫെര്നാണ്ടസ്സിന്റെ കൂട്ടുകാരി മറ്റൊരു കൂട്ട്
തേടിപ്പോയിരുന്നു.സുഹൃത്തിനായി അന്ന തൂകിയ മന്ദസ്മിതങ്ങള്‍
ഫെര്നാണ്ടസ്സിന്റെ നെഞ്ചില്‍ക്കിടന്നു പൊള്ളിത്തുടങ്ങിയിരുന്നു.
സഭ്യതയുടെ അതിരുകള്‍ ഒരിക്കലും വിടാത്ത ഞങ്ങളുടെ
ഇടപഴകലുകള്‍ ക്കു അന്ന രക്തബന്ധത്തോളം വിലകല്പിച്ചത് ആയിരുന്നു എന്നെ
അവളുടെ ഹൃദയത്തോട് ചേര്‍ത്തു വെച്ചത്.മരുഭൂമിയില്‍ പൂക്കുന്ന
സൌഹൃദങ്ങള്‍ക്ക് രക്തബന്ധത്തോളം വിലയുണ്ടെന്ന് അറിഞ്ഞത്
അപ്പോഴായിരുന്നു.അതേ ഹൃദയബന്ധമായിരിക്കാം നൈനിത്താളില്‍ പുതിയ വിദേശി
സുഹൃത്തിനൊപ്പം തന്റെ രണ്ടാന്മക്കളുടെ കൂടെ ഉല്ലാസജീവിതം
നയിക്കുമ്പോഴും അന്നയ്ക്ക് എന്നെവിളിക്കാന്‍ തോന്നിയ ചേതോവികാരവും.
------------------------------ ------------------------------ ------------------------------ ----------------