17 Jun 2012

പ്രവാസം

ശരത് .ടി. എസ്

കടലിന് മുകളിലൂടെയും
മേഘങ്ങള്‍ക്കിടയിലൂടെയും
എത്തി ചേര്‍ന്ന്
പതിയിരിക്കുന്ന പ്രവാസം

വീണ്ടും
പുഴയാഴങ്ങള്‍ക്ക് മീതെയും
മഴയോളങ്ങള്‍ക്കിടയിലൂടെയും
പൊള്ളി മാറിയ യാഥാര്‍ത്ഥ്യം

കാല്‍പ്പനികതയില്‍ നിന്ന്
പ്രായോഗികതയുടെ വിമാനത്തില്‍
കറുത്ത സത്യത്തിലേക്ക്

എന്റെ കവിത

കിലുങ്ങുന്ന പാദസ്വരങ്ങളില്‍ നിന്ന്
പൊട്ടിയ വളകളിലേക്ക്
ഞാന്‍ നേടിയ ദൂരം

പുതപ്പിച്ച സ്നേഹത്തില്‍ നിന്ന്
തീച്ചൂളയിലേക്ക് എടുത്തെറിഞ്ഞ്
പകര്‍ന്ന് തന്ന ഏകാന്തത

മരുക്കാറ്റില്‍ നിന്ന്
മഴപ്പച്ചയിലേക്കുള്ള
സ്വപ്നാടനം
ഹൃദയ ശസ്ത്രക്രിയ

മരിച്ച് തുടങ്ങിയ എന്റെ
ഹൃദയം പറിച്ചെടുത്ത്
കറുത്ത രക്തം
ഒഴുക്കി കളയുക
നിന്റെ സ്നേഹം നിറച്ചെന്റെ
ഹൃദയത്തെ തിരിച്ച് വയ്ക്കുക
പരിശുദ്ധ പ്രണയത്തിന്റെ
തൂവെള്ള രക്തവുമായി
ഞാന്‍ ജീവിക്കട്ടെ


നീലച്ചടയന്‍

പൂത്ത് നില്‍ക്കുന്ന കാട്ടില്‍
നഗ്നനായിറങ്ങുന്നുണ്ട്
അധികാരത്തിന്റെ തോട്ടം
(തോട്ടി) പണിക്കാര്‍

പുലര്‍കാലങ്ങളില്‍ മഞ്ഞ്
വീണ് കുതിര്‍ന്ന നീല ചടയന്റെ
ഇടയിലേക്ക് ഖദറഴിച്ച്
വടിയും കുത്തി മൊട്ടത്തലയുമായി
അഭിനവ ഗാന്ധിമാര്‍

കറ വടിച്ചെടുത്ത് കാട്ടിലേക്ക്
തെളിച്ച് കൊടുക്കുന്നുണ്ട് ...
ലഹരിയുടെ പേനയുന്തുകാര്‍
തിന്ന് ഏമ്പക്കം വിട്ട്
തലമുറയെ വഴിതെറ്റിക്കാന്‍
താളുകള്‍ നിറക്കുന്നുണ്ട്....

ഉദയ സൂര്യനെതിരെ
നീലച്ചടയന്റെ കറ ...
കറുപ്പ് തിന്ന് ആക്രോശിച്ച
ടുക്കുന്ന കഴുതകള്‍.

ഉദയമില്ലാതാകേണ്ടത്
ഇരുട്ടിന്റെ മക്കള്‍ക്ക് ആവശ്യമത്രേ ..
നീലാകാശത്തിനും മീതെയെന്റെ
സൂര്യന്‍ ഇനിയും ഉദിച്ച്
കൊണ്ടേയിരിക്കുമെന്ന് ബോധമില്ലാത്ത
കോവര്‍ കഴുതകള്‍

പൂത്ത് നില്‍ക്കുന്ന കാട്ടില്‍
നഗ്നനായിറങ്ങുന്നുണ്ട്
അധികാരത്തിന്റെ തോട്ടം
(തോട്ടി) പണിക്കാര്‍





ശരത് .ടി. എസ്

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...