17 Jun 2012

അവകാശം

ടി.കെ.ഉണ്ണി
കൊന്നാല്‍, തിന്നണം ?
തിന്നാനല്ലാതെ കൊല്ലരുത് !
കൊല്ലുന്നതും തിന്നുന്നതും
അതാരുടെയും അവകാശമല്ലെന്നോ ?
നമ്മുടെ പൂര്‍വസൂരികള്‍, വഴികാട്ടികള്‍
മണ്ണിലും വിണ്ണിലും സൃഷ്ടിച്ചവര്‍
വിളവും വിളവെടുപ്പും നടത്തിയവര്‍
സ്ഥിതിയും സംഹാരവും തനിക്കാക്കി
കുലവും കുളവും തോണ്ടിയോര്‍ !
തിന്നാതെ ജീവിപ്പതെങ്ങിനെ ?
അല്ലെങ്കില്‍ മരിപ്പതെങ്ങിനെ ?
കൊല്ലലും തിന്നലും
കൊല്ലും കൊലയും
കൊല്ലാതെ കൊല്ലലും
നമ്മുടെ ജന്മാവകാശമല്ലേ ?
= = = = = =

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...