19 Jun 2012

വാർത്ത


 സമകാലികകേരളം മാസിക സാഹിത്യ അവാർഡ്


സമകാലികകേരളം മാസികയുടെ ഈ വർഷത്തെ സാഹിത്യ അവാർഡിനു പി രഘുനാഥിന്റെ ഹിമസാഗരം എന്ന നോവൽ അർഹമായി.
5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് 2012  ജൂൺ 30 നു നാലു മണിക്ക് ആലപ്പുഴ ബ്രദേഴ്സ് ഓഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ അഡ്വ.പി.ജെ.ഫ്രാൻസിസ് സമർപ്പിക്കും.യോഗ്ഗം എം.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്യും.സണ്ണി തായങ്കരി അദ്ധ്യക്ഷത വഹിക്കും.ഡോ.അമ്പലപ്പുഴ ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങിൽ ഫിലിപ്പോസ് തത്തമ്പള്ളിയുടെ പ്രണയനിറമുള്ള കൂട്ടുകാരൻ എന്ന കവിതാസമാഹാരം കല്ലേലി രാഘവൻപിള്ള ,ദേവദത്ത് ജി പുറക്കാടിനു നൽകി പ്രകാശനം ചെയ്യും.
ഷ്മീർ പട്ടരുമഠത്തിന്റെ മരപ്പൊട്ടൻ എന്ന നോവൽ ഡോ പള്ളിപ്പുറം മുരളി , ഡോ.അമൃതയ്ക്ക് നൽകി  പ്രകാശിപ്പിക്കും.
ഡോ.ഷാജി ഷണ്മുഖം,രാജൂ കാഞ്ഞിരപ്പാടം, സബീഷ് നെടുമ്പറമ്പിൽ  ,പ്രൊ.നെടുമുടി ഹരികുമാർ, പ്രൊ.ജോസ് കാട്ടൂർ, ഡോ.ജെ.കെ.എസ്.വീട്ടുർ, ആര്യാട് വാസുദേവൻ, മാർട്ടിൻ ഈരേശേരിൽ, , ആർ .ചന്ദ്രലാൽ, തോമസ് പനക്കളം, എന്നിവർ പ്രസംഗിക്കും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...