17 Jun 2012

നിറഭേദങ്ങള്‍

എം.ടി.ശ്രീദേവി

നിറങ്ങളില്ലാത്ത ലോകത്ത് നിന്ന് വന്നവര്‍

നിറങ്ങള്‍ അന്വേഷിച്ചു നടക്കവേ കണ്ടു

ചോരച്ചുവപ്പില്‍ ഒരു മാംസ തുണ്ടം

ഒരു സംഘം കാപാലികന്മാര്‍ കൊത്തി അരിഞ്ഞൊരു മാംസതുണ്ടം

ആരും അടുക്കാതെ വഴിയോരത്താ മാംസതുണ്ടം പിടഞ്ഞു

മരണത്തിന്റെ കൈകളിലേക്ക് എറിയപ്പെട്ടപ്പോഴും ആ മാംസതുണ്ടമായ ശരീരം ആഗ്രഹിച്ചുവോ ഒരു കൈ താങ്ങ്

ഇല്ല ആരുമെത്തിയില്ല ഒരു കൈത്താങ്ങായി, ആരുമെത്താന്‍ ധൈര്യപെട്ടില്ല എന്നതാണ് സത്യം

മണിക്കൂറുകള്‍ക്ക് ശേഷം എല്ലാ നിറങ്ങളിലുമുള്ള കോടികള്‍ ആ മാംസതുണ്ടതിനു വില പറഞ്ഞു

ഇരുന്നുറോളം ആളുകള്‍ നോക്കിനില്‍ക്കെ ആ മുഖത്തെ വൃകൃതമാക്കിയ കാപാലികന്മാരെ കണ്ടെത്താനോ കഴിയാത്ത ഭരണകൂടം

പരസ്പരം പഴിചാരി രാഷ്ട്രീയ കോമരങ്ങള്‍ പ്രസംഗിച്ചു ഘോരം ഘോരം

ചാനലുകള്‍ക്കോ ആഘോഷത്തിന്റെ പെരുമഴ...പോസ്ടുമാട്ടം കഴിയുന്നു .. വിലാപയാത്ര ആരംഭിക്കുകയായി

റിപ്പോര്‍ട്ടര്‍മാരും ഫോടോഗ്രഫര്മാരും തലങ്ങും വിലങ്ങും പായുന്നു

അനുശോചനങ്ങളുടെ പെരുമഴ

വൃകൃതമായ ആ ശരീരം വിട്ടാത്മാവ് വിടപറയും നേരം .. ഈ കോമരങ്ങളെ നോക്കി പോട്ടിചിരിച്ചിരുന്നിരിക്കാം

നഷ്ടം ആ മാംസതുണ്ടമായി കീഴടങ്ങിയ മനുഷ്യന്റെ അവകാശികള്‍ക്ക് മാത്രം

നഷ്ടം ആ മാംസ തുണ്ടമായി കീഴടങ്ങിയ മനുഷ്യന്റെ അവകാശികള്‍ക്ക് മാത്രം

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...