17 Jun 2012

സ്തുതി

ശ്രീകൃഷ്ണദാസ്‌  മാത്തൂര്‍ 



നിന്റെ നെഞ്ചിലെങ്ങു കേള്‍പ്പൂ 
ആയുധകിലുക്കം.
ഇപ്പോഴും തുടിക്കും ക്ഷേത്ര-
നടയിലെ കുടമണികിലുക്കം,
കഴുത്തറക്കാനുള്ള ഉണര്ത്തുപാട്ട്.
ഏതു സാക്ഷിക്കണ്ണ്‍ കൊത്തി-
പ്പൊളിച്ച്    ദിഗ്വിജയദാഹം.
അര്‍ദ്ധശതകം തികച്ച 
വെട്ടിനു വായ്കുരവ പശ്ചാത്തലം
ഈ കൈവട്ടകയിലാളും 
വിമതനെരിഞ്ഞ ചുടു-
ചെന്തീച്ചിതയുഴിഞ്ഞു മുത്തി 
താണു തൊഴുതു മുക്തകണ്‍ഠമ് 
ജയഭേരി, ജയ കൊട്ടേഷന്‍.
ജയ ജയ ഭൂതനാഥം.
ഒരു കൈ ചോദിക്കുന്നു 
മറു കൈ കൊടുക്കുന്നു.
കലാപകാലം, ജനായത്തകാണ്‍ഡമ് 
ക്രയവിക്രയ മൂര്‍ധന്യകാലത്തെ  
കരിങ്കാളി, ഒരുകൈയ്യി-
ലരുംകൊലച്ചോരയിററും 
മറു കൈയ്യിലാഭിചാരപ്പെരുക്കം.
ചോരയില്‍ മുങ്ങിക്കുളിക്കും 
ഉപവസ്ത്ര, മനാദികാല 
നിഗ്രഹ മുദ്ര , കപാലമാല ..
ഭയഭക്തി , കുംഭകോണം,
മുഴുത്തേററ തോട്ടുവന്ദനം 
വിത്തവിഭ്രമം, "സ്വിസ്"ഭണ്‍ഡാരം,
നാസ്തികനോ ദംഷ്ട്ര പേടിസ്വപ്നം.
ജനായത്ത ഹൃദയമൊരു ക്ഷേത്രം 
കരിങ്കാളി രൂപം പ്രതിഷ്ിതം 
(അവി)ഭക്ത:
ഉടക്കുകില്‍  മലപ്പുറം കത്തി;
സ്തുതിക്കുകില്‍  ഇടത്തരം വൃദ്ധി..!
ജാഗ്രത.




എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...