19 Jul 2012

മരുപ്പച്ചകള്‍ക്ക് ചിറകു മുളക്കുമ്പോള്‍

 സ്റ്റാലിന

എന്റെയുള്ളില്‍
പടരുന്ന
മരുഭൂമിയില്‍
വാക്കുകള്‍
ദിക്കറിയാതെ
ദാഹിച്ചലയുന്നു
നെറ്റിയില്‍
പൊടിഞ്ഞ
രക്തത്തുള്ളികള്‍
ഒരു വിലാപം പോലെ
പ്രാര്‍ത്ഥന പോലെ
ഒഴുകിവീഴുമ്പോള്‍
കടുത്ത കാലത്തിന്‍
ചിതല്‍പ്പുറ്റുകള്‍ ഭേദിച്
ചെറു കുരുവികള്‍
ചിറകടിച്ചുയരുമ്പോള്‍
പിടഞ്ഞുയിര്‍ക്കുന്നു
മിന്നല്‍പ്പിണരുകള്‍
പുണര്‍ന്നു വീഴും
ആകാശത്തിന്നതിരെഴാത്ത
മേച്ചില്‍പ്പുറങ്ങള്‍ …

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...