ബാക്കിയാവുന്നത്

 സതീശൻ ഒ.പി

ഈ കാറ്റിന് നിന്റെ മണമാണ്!
ഏകാന്തതയ്ക്കുമെലെ നിന്റെ ഓര്‍മ്മക്കാറ്റു
ആഞ്ഞു വീശുമ്പോള്‍,
അടിവേരുകളില്‍ നടുനിവര്‍ന്നു നിന്നിട്ടും,
ഉലഞ്ഞു പോകുന്നു ഞാന്‍ എന്ന മരം…
ഈ പൂവിനു നിന്റെ നിറമാണ്‌,
കുഴിച്ചു മൂടപെട്ടിട്ടും
പുലരി വന്നു വിളിക്കുമ്പോള്‍,
ഉയര്‍ത്തെഴുനേറ്റു പോകുന്ന
സ്വപ്നങ്ങളുടെ ചുവപ്പ്…
ഇന്നലെ നനഞ്ഞ മഴയ്ക്ക്‌
നിന്റെ മിഴിനീര്‍ ഉപ്പ്…
ഒരുപാടു പെയ്തൊലിച്ചിട്ടും -
ഒന്നും ഒഴുകിപ്പോകാതെ,
കരിയിലകളില്‍ നീയും ഞാനും
കാടു പിടിച്ചു കിടക്കുന്നു….

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ