റഷീദ് തൊഴിയൂർ
സ്നേഹിച്ചിരുന്നു ഞാന്‍ നിന്നെ
നിന്‍റെ ചുരുണ്ട മുടി ഇഴകളിലും
കുസൃതി കണ്ണുകളിലും
നീണ്ട നാസികകളിലും
ചുവന്ന അധരങ്ങളിലും
തുടുത്ത കവിളിണകളിലും
ഞാന്‍ കണ്ടിരുന്നു
സ്നേഹത്തിന്‍ അമൃത്
എന്‍റെ ഓരോ രോമ കൂപങ്ങളിലും
നിന്നോടുള്ള സ്നേഹം
ആര്‍ത്തിരമ്പി നിന്നിരുന്നു
എന്‍റെ ഓരോ ചുടു നിശ്വാസങ്ങളും
നിനക്കുവേണ്ടിയുള്ളതായിരുന്നു
നിന്‍ സ്നേഹത്തിന്‍ അമൃതേതിനായി
ഞാന്‍ എന്നും കൊതിച്ചിരുന്നു.
ലോകത്തിന്‍ സകല ചരാചരങ്ങളിലും
നിന്‍ സ്നേഹം തേടി ഞാന്‍ അലഞ്ഞു
എന്‍ സ്നേഹത്തിന്‍ പളുങ്ക് പാത്രം
നിഷ്കരുണം നീ തട്ടിയെറിഞ്ഞു
നിന്നോടുള്ള എന്‍ പ്രണയം
എന്നെയൊരു വിഭ്രാന്തിയിലാക്കി
ഞാനടുക്കും തോറും നീയകലുന്നത്
വേദനയോടെ ഞാന്‍ അറിഞ്ഞു
കണ്ണകലുമ്പോള്‍ മനസ്സകലുമെന്നത്
മിഥ്യയല്ലെന്നു ഞാനറിഞ്ഞു
തിരിച്ചു കിട്ടാത്ത സ്നേഹം
എന്‍ മനസ്സിന്‍ വിങ്ങലായി
പിന്നീട് എപ്പോഴോ കാലം
എന്നേയും മാറ്റിയെടുത്തു
ഇന്നും ഞാന്‍ പ്രണയിക്കുന്നു
അവിടെ നിന്‍ കുസൃതി കണ്ണുകളില്ല
ചുവന്ന അധരങ്ങളില്ല
തുടുത്ത കവിളിണകളുമില്ല
എനിക്കു ചുറ്റും അന്ധകാരം
നൃത്തം ചവിട്ടുന്നു .
എന്‍റെ പിതൃക്കള്‍
എന്നെ മാടി വിളിക്കുന്നു .
മരണത്തിന്‍ മാസ്മര -
ഗന്ധം ഞാനറിയുന്നു
ഞാനിന്നും പ്രണയിനിയാണ്
ഇന്നു ഞാന്‍ പ്രണയിക്കുന്നത്
മരണത്തിന്‍ മായികലോകത്തെയാണ്
അവിടേക്കു പറക്കുവാന്‍
എന്‍ മനം തുടിക്കുന്നു
അതിനായി ഞാനെന്നെ
സജ്ജമാക്കട്ടെ.