ലികേഷ്കുമാർ അപ്പത്താം മാവുള്ളതിൽ
ഇരുള്‍ വഴിയിലെവിടെയോ
ഇരപാര്‍ത്തു നില്ക്കുന്നുമൌനം ഭജിക്കുന്ന മരണം.
ഇതുവഴി പോകുവോര്‍ എല്ലാമറിയുന്നു
ഒരു ശ്വാസമകലെയുണ്ടന്ത്യം.
നരനാരിമാര്‍ നമ്മളറിയാന്‍
ഒരുവാക്ക് മൂളുന്നു
നമ്മില്‍ ജ്വലിക്കുന്ന
ജീവല്സ്ഫുലിംഗം കെടുമ്പോള്‍
ബാക്കിയാവുന്നോരീ അവയവങ്ങള്‍
നമ്മള്‍ അപരര്‍ക്ക് നല്‍കിയെന്നാലോ
അവരില്‍ തുടിക്കും ചിരകാലമത്രയും
നമ്മിലെ ജീവന്‍റെ താളം.