വാർത്ത

സമകാലിക കേരളം സാഹിത്യപുരസ്കാരം
                       സമ്മാനിച്ചു    2011-ലെ സമകാലിക കേരളം സാഹിത്യപുരസ്കാരം ബ്രദേഴ്സ് ആഡിറ്റോറിയത്തിൽവച്ച്‌ നടന്ന സമ്മേളനത്തിൽ അഡ്വ.പി.ജെ.ഫ്രാൻസിസ്‌
പി.രഘുനാഥിന്‌ സമ്മാനിച്ചു. 5001 രൂപയും ശിൽപവും പ്രശസ്തി പത്രവും
അടങ്ങുന്നതാണ്‌ അവാർഡ്‌. സണ്ണി തായങ്കരി അദ്ധ്യക്ഷത വഹിച്ച യോഗം  എം.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ഫിലിപ്പോസ്‌ തത്തംപള്ളിയുടെ
പ്രണയനിറമുള്ള കൂട്ടുകാരൻ(കവിത സമാഹാരം), ഷെമീർ പട്ടരുമഠത്തിന്റെ
മരപ്പൊട്ടൻ(നോവൽ) എന്നീ ഗ്രന്ഥങ്ങൾ സമ്മേളനത്തിൽവച്ച്‌ പ്രകാശനം ചെയ്തു.
കല്ലേലി രാഘവൻപിള്ള, ഡോ.പള്ളിപ്പുറം മുരളി, ഡോ.അമ്പലപ്പുഴ ഗോപകുമാർ,
ദേവദത്ത്‌ ജി.പുറക്കാട്‌, പ്രോഫ.ജോസ്‌ കാട്ടൂർ, ബി.ജോസുകുട്ടി, എസ്സാർ
ശ്രീകുമാർ, എം.സുബൈർ, ആർ.ചന്ദ്രലാൽ, അഡ്വ.ബി.സുരേഷ്‌, ദീപു കാട്ടൂർ,
ഡോ.ഷാജി ഷൺമുഖം, രാജു കഞ്ഞിപ്പാടം, സബീഷ്‌ നെടുംപറമ്പിൽ എന്നിവർ
പ്രസംഗിച്ചു. നേരത്തെ നടന്ന കഥാ-കാവ്യ സംഗമത്തിൽ മധു ആലപ്പുഴ അദ്ധ്യക്ഷത
വഹിച്ചു. വെൺമണി രാജഗോപാൽ ഉദ്ഘാടനം ചെയ്തു.


                                              

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?