തെങ്ങ്‌ എന്ന കൽപവൃക്ഷംശ്രീപ്രിയ ടി. ആർ.
ഒമ്പതാം തരം, സെന്റ്‌ തെരേശാസ്‌ കോൺവെന്റ്‌
ജിഎച്ച്‌എസ്‌ എസ്‌ , നെയ്യാറ്റിൻകര

ഹരിതമനോഹര ചാരുതയാർ-
ന്നഴകുറ്റ കോമള ഭാവനയാർ-
ന്നമരപുരീശൻ വിരാജിച്ചിടും,
കൈരളി തൻ പ്രഭ കേരതരു !
ഈശ്വരനേകിയ കൽപ്പതരു!
അമ്പരം മുട്ടെ വളർന്നീടിലും,
കുമ്പിട്ട്‌ നിൽപ്പൂ സദാനേരവും,
കേരള സംസ്കൃതിതൻ പ്രതീകം
തനുവടിവൊത്തൊരു കേരതരു!
ഈശ്വരനേകിയ കൽപ്പതരു!
മധുരം കിനിയുന്നൊരോർമ്മപോലെ
ഇമ്പമാം സ്വാദും നിറച്ചരുളും,
ഇളനീർത്തണുപ്പിൻ മഹത്ത്വമോതും
സൗഭാഗ്യധാമമാം കേരതരു!
ഈശ്വരനേകിയ കൽപ്പതരു!
മലയാളമണ്ണിതിൻ പൈതൃകത്തെ,
കാത്ത്‌ രക്ഷിക്കാൻ കുലച്ചീടുന്നൂ,
എപ്പോഴുമാശ വിടർത്തി നിൽക്കും.
നന്മ നിറഞ്ഞൊരു കേരതരു!
ഈശരനേകിയ കൽപ്പതരു!
ഒറ്റത്തൈയ്യിൽ നിന്നുദിച്ചുയർന്നു,
ഒറ്റത്തടിയായ്‌ വളർന്ന്‌ വന്നു,
സർവ്വസമത്വപ്രതിക്ഷയേകും
ധർമ്മം വിളങ്ങുന്ന കേരതരു!
ഈശ്വരനേകിയ കൽപ്പതരു!
നല്ല നദീജലത്തിൻ കുളിരായ്‌,
സഹ്യാദ്രി സാനുസ്മരണയേകി,
വീശുന്ന മാരുതനെ തഴുകി,
മന്ദം ചിരിക്കുമീ കേരതരു,
ഈശ്വരനേകിയ കൽപ്പതരു!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ