ബോബൻ ജോസഫ്
സമൂഹത്തില്‍ വായു കോപം (ഗ്യാസ് ട്രബിള്‍) ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉണ്ടാകാത്ത മനുഷ്യര്‍ ചുരുക്കമാണ്. ഏതു കാര്യത്തിനും ഒരു പോസിടീവും ഒരു നെഗടീവും ഉണ്ടെന്ന കാര്യം ഇവിടെ പ്രസക്തമാണ്. ഇവയുടെ രണ്ടിന്റെയും മധ്യത്തില്‍ പോകുന്നവരാണ് എല്ലാ കാര്യത്തിലും വിജയിക്കുന്നത്. ഇവയുടെ രണ്ടിന്റെയും മധ്യത്തില്‍ ഏതു കാര്യത്തിലും moderate ആയി ജീവിക്കുന്നവര്‍ ആണ് ഈ ലോകത്തില്‍ ആയുസ്സും ആരോഗ്യവും കൂടുതല്‍ ഉള്ളവര്‍. ചിലര്‍ ഉണ്ട് എല്ലാ കാര്യത്തിലും വലിയ extreme രീതി കാണിക്കുന്നവര്‍. അവരുടെ ആരോഗ്യവും അതുപോലെ പെട്ടെന്ന് ഇല്ലാതാകും. അതുപോലെ തന്നെ ചിലര്‍ moderate ലെവെലിനു താഴെയായിരിക്കും. അതായത് എല്ലാത്തിലും തണുപ്പന്‍ മട്ട്. അവരുടെ ആരോഗ്യവും അതുപോലെ തന്നെ കുറവായിരിക്കും. അപ്പോള്‍ moderate ലെവല്‍ ആണ് നമുക്ക് നല്ലത്.
വായു കോപം അല്ലെങ്കില്‍ ആസിഡിറ്റി നമുക്ക് നമ്മുടെ നിയന്ത്രണത്തില്‍ നിര്‍ത്തണമെങ്കില്‍ നാം moderate ആയ ആഹാര സാധനങ്ങള്‍ കഴിക്കണം. കുറച്ചെങ്കിലും വ്യായാമമോ ജോലിയോ ചെയ്യണം. നാം നിത്യം കഴിക്കുന്ന ആഹാരത്തില്‍ സാധാരണ രണ്ടു തരം രസങ്ങള്‍ ആണുള്ളത്. അതായതു അമ്ലവും ക്ഷാരവും. മുകളില്‍ പറഞ്ഞത് പോലെ ഇവയുടെ സമതുലനാവസ്ഥ നില നിര്‍ത്തുകയും ചെയ്യുന്നതോടൊപ്പം അല്‍പസമയം വ്യായാമം കൂടി ചെയ്‌താല്‍ ഗ്യാസിന്റെ ഉപദ്രവത്തില്‍ നിന്നും നമുക്ക് രക്ഷ പെടാം. എന്നാല്‍ എങ്ങിനെയാണ് ഈ സമതുലനാവസ്ഥ നില നിര്‍ത്തേണ്ടത്? നാം കഴിക്കുന്ന ആഹാരത്തില്‍ അമ്ലം ക്ഷാരം എന്നീ രണ്ടു രസങ്ങള്‍ ഉണ്ട്. ഗ്യാസ് ഉടലെടുക്കുന്നത് അമ്ലം കൂടുതലുള്ള ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ ആണ്. അതിനാല്‍ നാം ക്ഷാരംശം ഉള്ള ഭക്ഷണം കൂടുതല്‍ കഴിക്കണം. അതായതു പഴവര്‍ഗങ്ങള്‍, പച്ചക്കറികളിലെ ചില ഐറ്റംസ്. ക്ഷാരം 75 % വും അമ്ലം 25 % വും എന്ന കണക്കിന് കഴിക്കണം. പൊതുവേ പഴങ്ങളും പച്ചക്കറികളും ഗുണമുള്ളവ ആണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. ഇതിനു രാസനാമത്തില്‍ ആല്‍ക്കലിയും ആസിഡും എന്ന് പറയുന്നു.
ഗ്യാസും ആസിഡിറ്റിയും എങ്ങിനെ ഉണ്ടാകുന്നു
ശരിയായ ദഹനം നടക്കാതെ വരിക, ദഹന രസങ്ങള്‍ കൂടുതല്‍ ഉണ്ടാകുക, അമ്ലരസം കൂടുതലുള്ള ഭക്ഷണം കഴിക്കുക, ആവശ്വത്തിനു വ്യായാമമോ ജോലിയോ ചെയ്യാതിരിക്കുക, ടെന്‍ഷനില്‍ കൂടുതല്‍ നേരം ഇരിക്കുക, ഇതൊക്കെ മതി ഗ്യാസ്/ നെഞ്ചെരിച്ചില്‍ ഉണ്ടാകാന്‍. താഴെക്കൊടിത്തിരിക്കുന്ന അമ്ലം ക്ഷാരം എന്നീ ഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ നോക്കുക.
ക്ഷാരാംശം ഉള്ള ഭക്ഷണങ്ങള്‍
ഏത്തപ്പഴം, മുന്തിരി, ചെറി, പപ്പായ, നാരങ്ങ, പൈനാപ്പിള്‍, തക്കാളി, ഏലയ്ക്ക, ഇഞ്ചി, തേങ്ങ, കടുക്, ഉള്ളി, വെള്ളുള്ളി, മത്തന്‍, വഴുതിന, കുമ്പളം, കാബേജ്, മുതലായ പച്ചക്കറികളും പഴങ്ങളും.
അമ്ലാംശം ഉള്ള ഭക്ഷണങ്ങള്‍
ഉരുളക്കിഴങ്ങ്, മുട്ട, ഗ്രീന്‍ പീസ്, സോയാബീന്‍സ്, ഓട്സ്, അരി, പഞ്ചസാര, പാല്‍, മാംസം, മത്സ്യം, എണ്ണകള്‍, ബ്രെഡ്, ചോളം മുതലായവ.
ഹാര്‍ട്ട് അറ്റാക്ക് ആണോ എന്ന് സംശയം
ഗ്യാസ് പലവിധ തെറ്റിധാരണകള്‍ക്കും കാരണമാക്കും. ഹാര്‍ട്ട് അറ്റാക്ക് ആണെന്ന് തെറ്റിദ്ധരിച്ചു ഡോക്ടറിന്റെ അടുത്ത് പോയെന്നു വരാം. ചിലര്‍ ശരിക്കും നെഞ്ചു വേദന വന്നാല്‍ ഗ്യാസ് ആണെന്ന് തെറ്റിദ്ധരിച്ചു ആശുപത്രിയില്‍ പോയില്ലെന്നു വരാം. അതും പ്രശ്നമാണ്. ഗ്യാസ് സാധാരണ, വയര്‍, നെഞ്ച്, തല ഇവിടങ്ങളിലൊക്കെ കയറാം.
ഗ്യാസും നെഞ്ചെരിച്ചിലും
അമ്ലരസമുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ഗ്യാസ് ഉണ്ടാകുന്നു. എന്നാല്‍ അത് നെഞ്ചെരിച്ചില്‍ ആയാല്‍ കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു. സാധാരണ ഗ്യാസ്, നെഞ്ചെരിച്ചില്‍ എന്നിവ സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനത്തു നില്‍ക്കുന്നവര്‍, ജീവിത സൌകര്യങ്ങള്‍ കൂടുതല്‍ ഉള്ളവര്‍, വണ്ണം കൂടുതല്‍ ഉള്ളവര്‍, കൊഴുപ്പ് കൂടുതല്‍ കഴിക്കുന്നവര്‍ ഇവര്‍ക്കൊക്കെ ആണ് കൂടുതല്‍ ഉണ്ടാകുക. ഇതെങ്ങിനെയെന്നു നോക്കാം, അന്നനാളത്തില്‍ നിന്നും ആഹാരം സാവധാനം ആമാശയത്തിലെത്തുന്നു. ആമാശയത്തില്‍ എത്തുന്ന ഭക്ഷണം നന്നായി ചവച്ചരച്ചാണെങ്കില്‍ ദഹനം നടക്കാന്‍ വലിയ പ്രശ്നം ഉണ്ടാകുന്നില്ല. ഏതായാലും ദഹനരസങ്ങള്‍ മൂലം ആഹാരം ദഹിക്കാന്‍ തുടങ്ങുന്നു. ആമാശയത്തിനും അന്നനാളത്തിനും ഇടയില്‍ ഒരു വാല്‍വ് ഉണ്ട്. ഇത് ആഹാരം അന്നനാളത്തില്‍ എത്തിയാല്‍ ഉടനെ അടയുന്നു എന്നതാണ് സ്വാഭാവികം. പക്ഷെ ചിലരില്‍ ചിലപ്പോള്‍ ഇത് അല്പം തുറന്നെന്ന് വരാം. ഇത് സള്‍ഫ്യൂരിക്ക് ആസിഡ്, പെപ്സിന്‍ എന്ന ദഹനരസം, പിത്താശയത്തില്‍ നിന്ന് വരുന്ന ബൈല്‍ എന്ന ആസിഡ് ഇവ അന്നനാളത്തില്‍ കടക്കാന്‍ കാരണം ആകുന്നു. ഇത് വലിയ നെഞ്ചെരിച്ചിലിനു കാരണമാകും.
ഗ്യാസ്/ ആസിഡിറ്റി = അള്‍സര്‍
ഗ്യാസിനെ/ ആസിഡിറ്റിയെ നാം വേണ്ട വിധത്തില്‍ നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ അത് കാലക്രെമേണ അള്‍സര്‍ ആയെന്നു വരാം. കാരണം ദഹനരസം ആഹാരത്തെ ദഹിപ്പിക്കുവാന്‍ ശക്തിയുള്ള ആസിഡുകള്‍ ആണ്. ആവശ്യത്തിനു ആസിഡ് കിടക്കുകയും ആവശ്യം അനുസരിച്ച് ശരീരം പ്രവര്‍ത്തിച്ചു കൊണ്ടെയിരിക്കുകയും, ആഹാരത്തെ ദഹിപ്പിച്ചു കൊണ്ടെയിരിക്കുകയും ചെയ്‌താല്‍. ആസിഡിറ്റി മാറുക മാത്രമല്ല ശരീരത്തിന് പൊതുവേ ആരോഗ്യവും ഉണ്ടാകും. അല്ലെങ്കില്‍ എന്താണുന്ടാകുക? കുടലിന്റെ സൈഡിലെ ശ്ലേഷ്മസ്ഥരത്തിനു ആസിഡിന്റെ ആധിക്യത്താല്‍ വിള്ളല്‍ ഉണ്ടാകുന്നു. ഈ ശ്ലേഷ്മ സ്തരം ആസിഡുകളുടെ പൊള്ളല്‍ താങ്ങാന്‍ ശക്തിയുള്ളതാണ്. എന്നാല്‍ സാധാരണ തൊലിക്ക് വലിയ പൊള്ളല്‍ ഉണ്ടാകും. ശ്ലെഷമ സ്തരം ഇങ്ങിനെ കേടായാല്‍ ഉള്ളിലുള്ള സാധാരണ ദശ പൊള്ളാന്‍ ഇട വരുന്നു. ഇത് കുടലില്‍ കുരുക്കള്‍ ഉണ്ടാകാന്‍ കാരണമാകും. അതാണ് അള്‍സര്‍. അതുകൊണ്ടാണ് ഒരു പ്രാവശ്യം വന്നു കഴിഞ്ഞാല്‍ എരിവും പുളിയും പോലുള്ള രൂക്ഷമായതൊന്നും കഴിക്കാന്‍ പറ്റാത്തത്. മൂന്നു തരം അള്‍സര്‍ ഉണ്ട് (1) Peptic Ulcer (2) Gastric Ulcer (3) Duodenal Ulcer . ഇതിന്റെ വിവരണം വിഷയത്തില്‍ നിന്നും വ്യതിചലിക്കും എന്നതിനാല്‍ ഇവിടെ വിവരിക്കുന്നില്ല.
ഗ്യാസ്/ ആസിഡിറ്റി എങ്ങിനെ കുറയ്ക്കാം
ക്ഷാരംശമുള്ള ആഹാരങ്ങള്‍ (പച്ചക്കറികളും പഴങ്ങളും) കഴിക്കുക. ദഹിക്കാന്‍ എളുപ്പമുള്ള ആഹാരങ്ങള്‍ കഴിക്കുക. എന്നാല്‍ thyroid ഉള്ളവര്‍ കാബേജ് അധികം കഴിക്കരുതെ. മൂത്രത്തില്‍ കല്ലുള്ളവര്‍ തക്കാളി പോലുള്ളവ അധികം കഴിക്കരുതെ. കഴിച്ചാല്‍ ഉടനെ ധാരാളം വെള്ളവും കുടിക്കുക. പൈല്‍സ് ഉള്ളവര്‍ ആപ്പിള്‍ അധികം കഴിക്കരുതെ. പിന്നെ ക്ഷാരാംശ ഭക്ഷണങ്ങള്‍ക്കൊപ്പം വ്യായാമം കൂടി ചെയ്യുക. cardio vascular / aerobic വ്യായാമ മുറകള്‍, നടത്തം, ഓട്ടം, നീന്തല്‍,സൈക്ലിംഗ് ഏതെങ്കിലും എന്നും ചെയ്യുക. ചില യോഗാസനങ്ങള്‍, പവനമുക്താസനം, പ്രാണായാമം, ജനുസിരാസനം, ഹല്സാസനം ഇങ്ങിനെയുള്ളത് ചെയ്യുക (ഇത് പക്ഷെ അറിയാവുന്ന ആളിന്റെ മേല്‍നോട്ടത്തില്‍ പഠിച്ചിട്ടേ ചെയ്യാവൂ). പക്ഷെ യോഗാസനങ്ങള്‍ ചില രോഗങ്ങള്‍ ഉണ്ടെങ്കില്‍, ഹെര്‍ണിയ, വയറിളക്കം, ഹൈപ്പെര്‍ തൈറോയിടിസം ഇവയുന്ടെങ്കില്‍ ചെയ്യരുതേ. പക്ഷെ എല്ലാവര്ക്കും ചെയ്യാവുന്നത് cardio vascular / aerobic വ്യായാമങ്ങളാണ്. ഇവ കൊണ്ടൊന്നും മാറിയില്ലെങ്കില്‍ ഡോക്ടറെ കണ്ടു ചെക്ക് ചെയ്തു ചികിത്സിക്കണം.
സാധാരണ ഗ്യാസ് പ്രശ്നം അന്ടാസിഡ് ഗുളിക കഴിച്ചാണ് ആള്‍ക്കാര്‍ കുറയ്ക്കുന്നത്. എന്നാല്‍ എന്നും അന്ടാസിഡ് ഗുളികകള്‍ കഴിക്കുന്നതിനു പകരം എല്ലാവര്ക്കും ചെയ്യാവുന്ന cardio vascular / aerobic വ്യായാമ മുറകള്‍ ചെയ്യ്തു കുറയ്ക്കുന്നതാണ് നല്ലത്. അല്പം ആഹാര കാര്യത്തിലും ശ്രദ്ധിക്കണം. രാത്രി ഭക്ഷണം വളരെക്കുറച്ചു മതി. കഴിച്ചാല്‍ ഉടനെ കിടക്കരുതെ. മൂന്നു മണിക്കൂര്‍ കഴിഞ്ഞേ ഗ്യാസ് പ്രശ്നം വലുതായുള്ളവര്‍ കിടക്കാവൂ. വല്ലപ്പോഴും ഗ്യാസ് പ്രശ്നം ഉള്ളവര്‍ ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞും. പ്രശ്നം ഇല്ലാത്തവരും ഭക്ഷണം കഴിച്ചു കുറച്ചു കഴിഞ്ഞു കിടക്കുക. ചെറിയ ഗ്യാസ് പ്രശ്നത്തിന് ഒരു ഡോക്ടറെ കാണേണ്ട കാര്യമില്ല. പക്ഷെ ഗ്യാസ് മൂലം വയറു വേദന, തൊണ്ട വേദന, നെഞ്ചു വേദന, ഇവ മാറാതിരിക്കുക, വിശപ്പില്ലാതിരിക്കുക, ഇങ്ങിനെയുള്ള കണ്ടിഷനില്‍ ഡോക്ടറെ കണ്ടു ചികിത്സിക്കണം.
നാം ചിട്ടയായ ഭക്ഷണവും, വ്യായാമവും ചെയ്യുകയും ഹിതമായ ഭക്ഷണങ്ങള്‍ കഴിക്കുകയും, മനസ്സിന് വലിയ ടെന്‍ഷന്‍ കൊടുക്കാതെയും, കാര്യങ്ങളെ വിവേകത്തോടു വേര്‍തിരിച്ചരിയുകയും ചെയ്‌താല്‍ ഒരുമാതിരിപ്പെട്ട രോഗങ്ങള്‍ ഒന്നും നമ്മെ ബാധിക്കില്ല.