19 Jul 2012

യാത്ര

 ജോബിൻ ജോസ്

തുറന്നിട്ട ജനലഴികളില്‍ വിരലൂന്നി
പിന്നിട്ടൊരാ മണ്‍ വീഥിയിലൊട്ടാകെ മിഴി പായ്ചീടവേ
ഒരിളം കാറ്റെന്നെ തഴുകി കടന്നു പോയ്‌
അതിലൊരുപിടി ഓര്‍മകളും….
ആ പോയ്മറഞ്ഞ കാലത്തിന്‍ ചെപ്പു തുറക്കവേ
ഒരു ചെറു മന്ധഹാസമെന്നില്‍ നിറഞ്ഞു
പനീര്‍ പൂവിന്‍ സുഗന്ധമില്ലതിനൊരു
മാരിവില്ലിന്‍ നിറവുമില്ല…..
കണ്ണെത്താ ദൂരം നീളുമീ മണ്പാതയില്‍
ഏകനായ് മൂകം നടന്നു ഞാന്‍ ഒട്ടേറെ ….
കല്ലുകള്‍ നിറഞ്ഞോര ദുര്‍ഘട പാതയില്‍
തട്ടി മുറിഞ്ഞെന്റെ നഗ്നപാദങ്ങള്‍
ചുറ്റുമോടിചെന്‍ മിഴിനീര്‍ വറ്റി
നിണമൊഴുകും നീര്‍ത്തടങ്ങള്‍ ….
കിട്ടീല തെല്ലുമൊരു ആശ്വാസം എങ്ങു നിന്നും !
വന്നവരില്‍ ചിലര്‍ എന്നോടു ചോദിപതു
എന്തുണ്ട് ഭക്ഷിക്കാന്‍ പാനം ചെയ്യാന്‍
മറ്റവരാകട്ടെ കണ്ണെറിഞ്ഞതെന്‍ ഭാണ്ട്ടത്തിലും …..
കത്തുന്ന സൂര്യനെ സാക്ഷിയാക്കി
നീറുന്ന വേദന നെഞ്ജിലടക്കി
ലക്ഷ്യമറിയാതെ യാത്ര തുടരവേ
നടന്നു തീര്‍ത്ത വഴികളില്‍ നിന്നും
പെറുക്കിയെടുത്തു ചില വര്‍ണ ശിലകള്‍ …..
പകല്‍ മാറി ഇരുള്‍ വീണു
കൈയില്‍ എടുത്തു ഞാന്‍ കരുതിയതൊക്കെയും
കണ്ടറീഞ്ഞപ്പോള്‍ അതില്‍ ഒട്ടുമേ
ഒളിയില്ല പ്രഭയില്ല മുന്നോട്ടു നയിക്കുവാന്‍ ……..
കേവലം കല്ലുകള്‍ മാത്രമാണെന്ന സത്യം !!!!
മുന്നോട്ടു പോകണം യാത്ര തുടരേണം
തപ്പിത്തടഞ്ഞു ഞാന്‍ കൂരിരുട്ടില്‍
വറ്റി വരണ്ടൊരീ വിജന ഭൂവില്‍
ചുട്ടു പൊള്ളുമാ മരു യാത്രയില്‍
ഒരിറ്റു നീരിനായ്‌ കേണ് കൊണ്ട് ….
എത്ര കാതം താണ്ടിയെന്നോര്‍മ്മയില്ല
പെട്ടന്നൊരുമാത്ര നിലച്ചെന്‍ കാലുകള്‍
കണ്‍കളില്‍ ഒരുപൊന്‍ തിരി തിളങ്ങി !!!!
നിനക്കാത്ത നേരത്തു കണ്ടൊരാ വെട്ടത്തെ
മിഴികള്‍ ചിമ്മിയോരെത്തി നോട്ടം
മണ്ടി നടന്നോരാ പാദങ്ങളാക്ഷണം
ശര വേഗം കൈവന്നപോലെ ………..
കഷ്ടതകളൊക്കെയും താണ്ടി ഞാന്‍ വേഗനെ
കടും ചായം പൂശിയോരാ മണ്‍കുടില്‍
മുറ്റത്തു എത്തീടവെ
ആരവം കേട്ടു ഞാന്‍ ഉള്ളില്‍ കടന്നു
പരിഹാസങ്ങളും പരിവേതങ്ങളും …
പരിഷ്കൃത ഭാവങ്ങള്‍ ഏതുമേ ഇല്ലാത്തൊരീ
അപരിഷ്ക്രിതനെ ആര് നോക്കാന്‍ !!
പരിചിത ഭാവം നടിച്ചു ഞാന്‍
അക്കൂട്ടരോടോന്നായ് കുശലം ചോദിച്ചു
നിമിഷങ്ങള്‍ ഏറെ കഴിയും മുന്നേ ..
നേര്‍ത്തൊരു ശബ്ധമെന്‍ കാതില്‍ വന്നലച്ചു !!!
ഉടന്‍ തിരിഞ്ഞവിടെക്കു നോക്കി ഞാന്‍ …
ജന്മ ജന്മാന്തരങ്ങള്‍ ക്കപുറതെവിടെയോ
കേട്ടു മറന്നൊര നാദപ്പിറവി തേടി …
തോളില്‍ ഒരു പാട് മാറാപ്പുമേന്തി
ചുണ്ടില്‍ ഒരു ചിരി തേച്ചും പിടിപ്പിച്ചു
കരിനീല കടലുപോല്‍ തിളങ്ങുന്ന കണ്ണുമായ്
കുതിയിരിപ്പവള്‍ ആ സത്രത്തിന്‍ മൂലയില്‍ ….
തലയിലേറ്റി നടന്നോരാ വിഴുപ്പുകള്‍
ഓരോന്നിരക്കി വച്ചന്യോന്ന്യം
താങ്ങായ്‌ തണലായ്‌ ഒട്ടേറെ നേരം
അണയേണ്ട ലക്‌ഷ്യം അത് ഒന്നനെന്നവര്‍
തിരിച്ചറിഞ്ഞീടുന്ന നേരം ………
മുഷിഞ്ഞു നാറിയ കുപ്പായം വലിച്ചെറിഞ്ഞു
ഒരു ഒറ്റ പുതപ്പിതാ ഒന്നായ് പുതക്കുന്നു
ഉള്ളം തുറന്നവര്‍ പരസ്പരം കാട്ടവേ
തേടിയലഞ്ഞതും കിനാവുകള്‍ കണ്ടതുമീ
പുനര്‍ ജന്മ സംഗമം തന്നെയല്ലേ …
കൈകോര്‍ത്തു പിടിച്ചങ്ങനെ തോളോട് തോള്‍ ചേര്‍ന്നു
പൊരി വെയിലില്‍ തണലായ്‌ തമസില്‍ നിലാവായ്
വര്‍ഷവും വേനലും ഒന്നിച്ചു പങ്കിട്ടു
ഒന്നായ് ഒരു മെയ്യായ് ഒരു മനമോടെ
തുടരുന്നീ യാത്ര തന്‍ പൊരുള്‍ തേടി …….
ആരും നടക്കാത്ത വീഥികളിലൂടെ
അനന്തതയില്‍ എവിടെയോ നിലക്കുമീ യാത്ര
അവിടെ തുടരുമൊരു പുതു തുടക്കം ….
അന്നുമീ യാത്രിക കൂട്ടിനുണ്ടാവുമെന്‍
വഴി തെളിച്ചീടുവാന്‍ സായൂജ്യമണയുവാന്‍ ………………!!!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...