കടന്നാക്രമണങ്ങൾക്കെതിരെ


എരൂർ ബിജു

പി. സുരേന്ദ്രന്റെ ചിത്രങ്ങളെക്കുറിച്ച്
കലയെ പ്രകൃതിയുമായി പശ്ചാത്യലോകവും പൗരസ്ത്യലോകവും
കൂട്ടിവായിച്ചിട്ടുണ്ട്‌. കലയുടെ ലാവണ്യശാസ്ത്ര ചർച്ചകളിൽ സന്യമായ
പ്രകൃതിയേയും അനുഭവങ്ങളേയും കലാകാരൻ തന്റെ ഉള്ളിലേക്ക്‌ , ആ അനുഭവങ്ങൾ
തന്റെ സ്വന്തം അനുഭവമാക്കി മാറ്റുന്നതോടൊപ്പം സാർവ്വത്രികമായ അനുഭവമാക്കി
കാണുകയെന്ന വിശാലചിന്ത ഉയർന്നുവരികയും ചെയ്യുന്നു.
പ്രകൃതിയെ ഉള്ളിലേക്ക്‌ ആവാഹിച്ച്‌ സർഗ്ഗ പ്രക്രിയക്ക്‌ വിധേയമാക്കി
പരിണാമ വിധേയമായ പുനഃസൃഷ്ടി നടത്തുകയാണ്‌ കലാകാരൻ എന്ന സിദ്ധാന്തത്തിന്‌
പരക്കെ അംഗീകാരം ലഭിച്ചിട്ടുണ്ട്‌. അത്തരം ബുദ്ധിജീവി ചർച്ചകൾക്കുള്ളിൽ
നിന്നും കലയുടെ അന്തരീക്ഷത്തിൽ സമകാലിക വിഷയങ്ങളെ സമീപിക്കുകയാണ്‌
പി.സുരേന്ദ്രൻ എന്ന ചിത്രകാരൻ.

സ്ത്രീയും പ്രകൃതിയും ഒന്നാണെന്ന തിരിച്ചറിവും എന്നും ചൂഷണത്തിന്‌
വിധേയമാകുന്നത്‌ സ്ത്രീയും പ്രകൃതിയും തന്നെയാണെന്ന വർത്തമാനകാല
അനുഭവങ്ങളും കലാകാരനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്‌. ദൈനംദിന ജീവിതത്തെ
മാറ്റി നിർത്താതെ തനിക്കു ചുറ്റും നടക്കുന്നത്‌ കണ്ടില്ലായെന്ന്‌
നടിക്കാതെ ആ വിഷയങ്ങളിലേക്ക്‌ നേരിട്ട്‌ ഇടപെടുകയാണ്‌ ഇവിടെ ചിത്രകാരൻ.
ഏതു കടന്നാക്രമണവും നിശബ്ദമായി സഹിക്കുന്ന പ്രകൃതിയും സ്ത്രീയും
എല്ലായിടത്തും ഒരുപോലെയാണ്‌ എന്നത്‌ മിക്കവാറും ചിത്രങ്ങളിലെ
മുഖ്യപ്രതിപാദ്യം ആസ്വാദകനിൽ ഒരു പ്രത്യേക അനുഭവം നിറയ്ക്കുന്ന ചിത്രങ്ങൾ
കൂടുതൽ വിശദീകരണങ്ങളില്ലാതെ തന്നെ ആസ്വാദിക്കാനാവുന്നുവേന്നതാണ്‌
ചിത്രകാരന്റെ വിജയം. അന്യംനിന്നുപോകുന്ന നാടും, നാട്ടറിവും വിഷയമാകുന്ന
ചിത്രങ്ങളിൽ ചില സൊ‍ാചകങ്ങളിലൂടെ വിഷയത്തിന്റെ ഗൗരവം. നേരിട്ട്‌
ആസ്വാദകന്‌ എത്തിച്ചു കൊടുക്കുവാനാകുന്നുവേന്നത്‌ ശ്രദ്ധേയമാണ്‌.
ചവുട്ടിമെതിക്കപ്പെട്ട സ്ത്രീജീവിതം കടന്നാക്രമണങ്ങൾക്ക്‌ വിധേയമാകുന്ന
പ്രകൃതിയുമായി ചേർന്ന്‌ വായിക്കുന്നതിന്‌ ഇവിടെ ഉപയോഗിച്ചിട്ടുള്ള
ചിത്രഭാഷ, ആധുനികതയുടെ അതിപ്രസരത്തിലും നൈസർഗ്ഗീകതയെ വിട്ടുപിരിയാൻ
കഴിയാതെ ഉഴലുന്ന ഗ്രാമീണ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു.
പ്രകൃതിയുടെ സന്തുലാവസ്ഥയ്ക്ക്‌ മേൽ കൈവയ്ക്കുമ്പോൾ നാം തകർക്കുന്നത്‌
പ്രകൃതിമാതാവിനെയാണ്‌ എന്നത്‌ കടുംവർണ്ണ പ്രയോഗങ്ങളിലൂടെയുള്ള ചിത്രീകരണം
നൽകുന്ന അപായസൊ‍ാചന ഒരു നിമിഷമെങ്കിലും ആസ്വാദകന്റെ മനസ്സിൽ ഒരങ്കലാപ്പ്‌
സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഊർവ്വതയും അനുഷ്ഠാനങ്ങളും
പ്രകൃതിമാതാവിനോടുള്ള കടപ്പാടുകൾ കൂടിയാണ്‌ എന്ന തിരിച്ചറിവും
അതിനുവരുന്ന വിഘാതവും ചിലപ്പോഴെങ്കിലും ചിത്രകാരന്റെ മനസ്സിൽകൂടി
കടന്നുപോയിട്ടുണ്ടാകാമെന്നത്‌   ചിലചിത്രങ്ങളെങ്കിലും സൂചിപ്പിക്കുന്നു.
സ്ത്രീകളോടും പ്രകൃതിയോടുമുള്ള കടന്നാക്രമണങ്ങൾക്കു നേരെ
കടുംവർണ്ണങ്ങളും, ഇളംവർണ്ണങ്ങളും, കൂട്ടിയിണക്കി വിരൽചൂണ്ടി മൗനമായി
പ്രതികരിയ്ക്കുന്ന ഈ ചിത്രങ്ങൾ സ്വന്തമായ ഒരു രചനാശൈലിയിലൂടെ
ആവിഷ്കരിച്ചിരിയ്ക്കുന്നത്‌ ശ്രദ്ധേയമാണ്‌.

കല വെറുമൊരു അനുകരണ പ്രക്രിയക്കാതെ ജീവിതഗന്ധിയായ വികാരങ്ങളുടെ കലാപരമായ
പരിണാമത്തിന്‌ വിധേയമായ പുനരാവിഷ്കരണമാണ്‌ ഇലപൊഴിയുന്ന മരങ്ങളിൽ
ചേക്കേറാൻ കൂട്ടാക്കാതെ മാറി നിൽക്കുന്ന പക്ഷികളും നൈസർഗ്ഗീകമായ കഴിവുകൾ
കൊണ്ട്‌ കൂടൊരുക്കി പ്രകൃതിയുടെ സന്തുലാവസ്ഥയ്ക്ക്‌ വേണ്ടിയന്തിക്കുന്ന
പക്ഷികളും മൃഗങ്ങളുമെല്ലാം പ്രകൃതിയുടെ നേരെ നടക്കുന്ന
കടന്നാക്രമണങ്ങൾക്ക്‌ നേരെ ചില സൊ‍ാചകങ്ങൾ മാനമാണ്‌. എറണാകുളം
നെറ്റിപ്പാടം റോഡിലുള്ള കേരള ആർട്ട്‌ ഗാലറിയിൽ പൂജപ്പുര സുകു ഉദ്ഘാടനം
ചെയ്ത ചിത്രപ്രദർശനം.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ