19 Jul 2012

എഴുത്തുകാരന്റെ ഡയറി



സി.പി.രാജശേഖരൻ 
PHO 9447814101
നന്ദി, ഈ കാഴ്ചകൾക്ക്‌
കാഴ്ചകൾ മാത്രമല്ല, കാഴ്ചയ്ക്കപ്പുറത്തുള്ളതിനും നന്ദി. അതേക്കാൾ ഏറെ,
ഇതെല്ലാം നമുക്ക്‌ കാണിച്ചു  തരുന്ന സാങ്കേതികവിദ്യയ്ക്കും
സൈബർസെല്ലിനും, ദൃശ്യമാധ്യമങ്ങൾക്കും അവയുടെ പ്രയോക്താക്കൾക്കും നന്ദി.
നമ്മുടെയൊക്കെ മുത്തച്ഛന്മാരോടും മുതുമുത്തച്ഛന്മാരോടും നമുക്ക്‌
സഹതപിക്കാം. കാരണം, ആ പാവങ്ങൾ ഇതൊന്നും കണ്ടിരുന്നില്ല; സത്യം പലതും
അറിഞ്ഞിരുന്നുമില്ല. ആരൊക്കെയോ പറഞ്ഞു നടന്ന പലനുണകളും വിശ്വസിച്ച്‌ അവർ
പലേ ആപത്തുകളിലും പെട്ടിട്ടുണ്ട്‌. അതൊന്നും അവരോ നമ്മളോ
അറിഞ്ഞിട്ടുമില്ല. ഒരു കണക്കിന്‌ നന്നായി. ദുഃഖങ്ങൾ ചിലതെങ്കിലും അവർ
അറിയാതിരുന്നല്ലോ...
        ഞാനിതാ ഒരു ഇരുപത്തിയഞ്ചു കൊല്ലം കൂടി മുന്നോട്ടുകണ്ട്‌, അന്ന്‌ നാട്ടിൽ
സംഭവിയ്ക്കാൻ പോകുന്നസകലതിനും നന്ദി പറയുകയാണ്‌. കാരണം ഇന്നത്തേക്കാൾ
കുറെക്കൂടി സുതാര്യതയും വ്യക്തത്തയും അന്ന്‌ എല്ലാകാര്യങ്ങൾക്കും
ഉണ്ടാകും. പറഞ്ഞത്‌ പറഞ്ഞില്ലായെന്നും ചെയ്തത്‌ ചെയ്തില്ല എന്നും,
പറയാത്തതും ചെയ്യാത്തതും പറഞ്ഞെന്നും ചെയ്തെന്നും വീമ്പിളക്കുന്ന സകല
നുണയന്മാരേയും കൊലയാളികളേയും നമുക്ക്‌ നമ്മുടെ കണ്ണുകൊണ്ട്‌ തന്നെ,
കണ്ട്‌ തിരിച്ചറിയാൻ അന്ന്‌ സാധിയ്ക്കും. ഇന്ന്‌ തന്നെ പല
'പൊളിപ്രസ്താവനകളും' പഴയതുപോലെ വിലപ്പോകുന്നില്ല എന്ന്‌ നേതാക്കൾക്ക്‌
ബോധ്യമായിത്തുടങ്ങിയിരിക്കുന്നു
. കാലം മാറുന്നുണ്ട്‌, കാര്യങ്ങളും.
"വ്യക്തിയുടെ സ്വകാര്യതയിലേയ്ക്ക്‌ കടന്നു കയറുന്നു" എന്ന ഒരാരോപണം ചിലർ
ചിലയിടത്ത്‌ പറയുന്നതു കേൾക്കാം. ശരിയാണ്‌, ഒരാളുടെ ബെഡ്ഡ്‌ർറൂമിലോ
ബാത്ത്‌ർറൂമിലോ അഥവാ അയാളുടെ വീട്ടിലേയ്ക്ക്‌ തന്നെയോ, അനാവശ്യമായി
മറ്റൊരാൾ സമ്മതം ചോദിയ്ക്കാതെ കടന്ന്‌ കയറുന്നത്‌ ശരിയല്ല, എന്നു പഴയ
മര്യാദാവചനം (അതിർവാക്ക്‌) നമുക്ക്‌ വേണമെങ്കിൽ ഇപ്പഴും സമ്മതിയ്ക്കുകയോ
ന്യായീകരിയ്ക്കുകയോ ചെയ്യാം. പക്ഷേ, ഈ വ്യക്തി വെറുമൊരു ഒറ്റപ്പെട്ട
വ്യക്തിയല്ലെന്നും, സമൂഹത്തിന്റെ ഭാഗമാണെന്നും
തിരിച്ചറിയേണ്ടിയിരിയ്ക്കുന്നു. ആ സ്ഥിതിയ്ക്ക്‌ അയാളുടെ
ബെഡ്ഡ്‌ർറൂമിലായാലും ബാത്ത്‌ർറൂമിലായാലും സമൂഹം സാധാരണഗതിയിൽ
അനുശാസിയ്ക്കുന്ന പ്രവൃത്തിയല്ല നടക്കുന്നതെന്ന്‌ തോന്നിയാൽ, ഒരു സാമൂഹ്യ
ഉത്തരവാദിത്വം എന്ന നിലയ്ക്ക്‌ ആ വീട്ടിൽ കയറ്റി ആർക്കും കാര്യം
അന്വേഷിയ്ക്കാവുന്നതാണ്‌. അത്‌ ഒറ്റപ്പെട്ട വ്യക്തിയുടെയാണെങ്കിൽപ്പോലും,
അയാളുടെ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള കടന്നുകയറ്റമാകില്ല. ആ
സ്ഥിതിയ്ക്ക്‌ ഒരു പൊതുപ്രവർത്തകന്‌ 'സ്വകാര്യത' എന്ന ഒന്ന്‌ ഇല്ലേയില്ല
എന്ന്‌ അയാളും നമ്മളും തിരിച്ചറിഞ്ഞേപറ്റൂ, തെറ്റ്‌ ചെയ്യുന്നില്ലെങ്കിൽ
ആരുകടന്നുകയറിയാലെന്താ!?
        പൊതുപ്രവർത്തകരുടെ എല്ലാ ചെയ്തികളും വാക്കുകളും 'ഓപ്പൺ അപ്പ്‌'
ചെയ്യപ്പെടേണ്ടതാണ്‌. അയാൾ പാർട്ടിയ്ക്കകത്ത്‌ സംസാരിയ്ക്കുന്നതും
പുറത്ത്‌ സംസാരിയ്ക്കുന്നതും രണ്ടാകാൻ പാടില്ല. അയാൾ പ്രസംഗമത്സരങ്ങളിൽ
പറയുന്നതുപോലെ തന്നെ പ്രവർത്തിയ്ക്കേണ്ടവനാണ്‌. രാഷ്ട്രീയക്കാരുടെ ഫോൺ
ചോർത്താനും, പെരുമാറ്റങ്ങൾ വീക്ഷിയ്ക്കാനും ജീവിതശൈലിവിലയിരുത്താനും
ജനാധിപത്യരാജ്യത്തെ ഓരോപൗരനും അവകാശം ഉണ്ടാകണം. എങ്കിൽ അഴിമതിയും
അക്രമവും സ്വജനപക്ഷപാതവും താനേ ഇന്ത്യയിൽ നിന്ന്‌ ഇല്ലാതായിക്കോളും.
        നമുക്കിപ്പോൾ മനസ്സിലായി നമ്മുടെ മാധ്യമങ്ങളും പോലീസും നീതിപീഠവും
ഒന്നുണർന്ന്‌ പ്രവർത്തിച്ചാൽ പലതും നേരെയാക്കാൻ പറ്റുമെന്ന്‌. പക്ഷേ,
ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വവും അതനുസരിച്ച്‌ തലകുനിച്ച്‌
നിന്നുകൊടുക്കണം. സത്യം ഒരിയ്ക്കലും വെളിവാക്കപ്പെടരുതെന്നും, ഞാനും
എന്റെ പാർട്ടിയും ചെയ്യുന്ന വൃത്തികേടുകൾ എന്തുവിലകൊടുത്തും തടയുമെന്നും
പറയുന്നത്‌. ഒരു നേതാവിനും ശരിയല്ല; യോഗ്യവുമല്ല.
        യഹോവ എപ്പോഴും നിന്നോടൊപ്പമുണ്ട്‌ എന്ന്‌ ബൈബിളിൽ പറയുന്നത്‌ എത്രസത്യം.
എല്ലാം കാണുന്ന ഒരു ഒളിക്യാമറയാണത്‌. നമ്മുടെ നാട്ടിലെ എല്ലാപാർട്ടി
ഓഫീസുകളിലും പാർട്ടിക്കാരുടെ വീട്ടിലും ആർക്കും എപ്പോഴും കയറി ചെല്ലാൻ
അവകാശമുണ്ടാകണം. പ്രത്യേകിച്ച്‌, മീഡീയാ ക്യാമറകൾക്ക്‌, കാരണം അവർ
പ്രഖ്യാപിയ്ക്കുന്നത്‌ 'താനും തന്റെ പാർട്ടിയും ഈ സമൂഹത്തേയും
രാജ്യത്തേയും നന്നാക്കാൻ പ്രവർത്തിയ്ക്കുന്നു എന്നാണ്‌. അങ്ങിനെയെങ്കിൽ
നമ്മുടെ പോലീസിനെ ഒരു കൂട്ടർ അഭിനന്ദിയ്ക്കുമ്പോൾ മറുകൂട്ടർ
ശപിയ്ക്കുന്നത്‌. ശരിയായ വഴിയല്ല. വൻമരങ്ങൾ ഓരോന്ന്‌ ഓരോന്ന്‌ തെറ്റിന്റെ
വഴിയിൽ കൂടുതൽ കൂടുതൽ പ്രബലരാകുന്നത്‌, സമൂഹത്തെ മൊത്തമായി തകർക്കും.


കഴിഞ്ഞ അമ്പതുവർഷക്കാലമായി ഒരു പാർട്ടി അനുവർത്തിയ്ക്കുകയും
ന്യായീകരിയ്ക്കുകയും തുടരുകയും ചെയ്യുന്ന അന്യായങ്ങളും അക്രമങ്ങളും
ഇപ്പോൾ പുറത്തായതിന്‌ പ്രധാനകാരണം ആ പാർട്ടിയിലെ തന്നെ അന്തഃച്ഛിദ്രം
മാത്രമല്ല; സത്യാന്വേഷകരായ മാധ്യമപ്രവർത്തകരുടെ മിടുക്ക്‌ കൂടിയാണ്‌.
പോലീസിന്റേയും സാങ്കേതികവിദ്യയുടേയും വളർച്ച ഈ ക്രൂരമുഖങ്ങളെ വേർതിരിച്ചു
കാണിയ്ക്കാൻ നമ്മെ സഹായിയ്ക്കുകയും ചെയ്തു എന്നതാണ്‌ സത്യം.
കുറ്റകൃത്യങ്ങൾ പിടിയ്ക്കപ്പെടരുത്‌ എന്ന ആഗ്രഹം ഒരു വ്യക്തിക്കും
നല്ലതല്ല. ഇവിടെ കഴിഞ്ഞ കുറെ വർഷങ്ങളായി ചർച്ചചെയ്യുന്ന സ്വകാര്യ
സമ്പാദ്യങ്ങളും അനധികൃതസ്വത്തുകളും രാഷ്ട്രീയകൊലപാതകങ്ങളും കുറയണമെങ്കിൽ
അഥവാ ഇല്ലാതാകണമെങ്കിൽ ഇന്ന്‌ നമുക്ക്‌ മുന്നിൽ തുറന്ന്‌
വച്ചിരിയ്ക്കുന്ന സാങ്കേതികവിദ്യ നാം നന്നായി ഉപയോഗിയ്ക്കണം. ഇനി ഒന്നും
ആർക്കും രഹസ്യമായിവയ്ക്കാനാവില്ല. ഓരോരുത്തരിലും പ്രവർത്തിയ്ക്കുന്ന
കമ്യൂണിക്കേഷൻ ചിപ്പുകളും നാഡികളും, സ്റ്റാന്റ്ബൈ ക്യാമറകൾ പരസ്പരം
കണക്ട്‌ ചെയ്യുന്നതുപോലെ, കണക്ട്‌ ചെയ്ത്‌ ഒരു മനുഷ്യനും മറ്റൊരു
മനുഷ്യനും തമ്മിലുള്ള കമ്യൂണിക്കേഷൻ, സാങ്കേതികമായിത്തന്നെ
ബന്ധിപ്പിയ്ക്കാൻ നമുക്ക്‌ കഴിയും; കഴിയണം. പാർട്ടികാര്യങ്ങൾ, ഇനി ഒരു
പാർട്ടിയുടെ മാത്രം കാര്യമല്ല, അത്‌ ഈ നാടിന്റെ മുഴുവൻ കാര്യമാണ്‌ എന്ന്‌
തിരിച്ചറിഞ്ഞ്‌ ഇടപെടുക തന്നെവേണം. നമ്മുടെ ക്യാമറകൾ സത്യം പറയും;
ക്യാമറക്കാരൻ തന്നെ, അതിനെ വികൃതമാക്കാതിരുന്നാൽ മതി. നമ്മുടെ നീതിപീഠം
സുശക്തമാണ്‌; നീതിയ്ക്കെന്നവ്യാജേന അനീതിയ്ക്കുവേണ്ടി വാദിയ്ക്കുന്നവരെ
അകറ്റിയാൽ മതി; പോലീസ്‌ സേന സുശക്തവും സമ്പന്നവുമാണ്‌; അവരെ നേരാംവണ്ണം
ജോലിചെയ്യാൻ അനുവദിച്ചാൽ മാത്രം മതി. മാധ്യമങ്ങൾ ഏറ്റെടുക്കുന്ന മിഷൻ
പൂർത്തിയാക്കണം; പകുതിവഴിയിൽ ഉപേക്ഷിയ്ക്കേണ്ടുന്ന സമ്മർദ്ദങ്ങൾ അവർക്ക്‌
സ്വന്തം ഉള്ളിൽ നിന്നോ, അന്യരിൽ നിന്നോ ഉണ്ടാകരുത്‌.
ഒളിമനസ്സുള്ളിടത്താണല്ലോ ഒളിക്യാമറകൾ പ്രവർത്തിയ്ക്കുന്നത്‌.
        മൊബെയിൽ ടവറുകൾക്കും, ദൃശ്യ-ശബ്ദങ്ങളുടെ പ്രസരണവ്യവസ്ഥിതിയ്ക്കും നന്ദി.
മനുഷ്യന്റെ  ഹുങ്കിനും അന്ധതയ്ക്കും കാപട്യത്തിനും മറയിടാൻ നമ്മുടെ
കമ്യൂണിക്കേഷൻ ശൃംഖലകൾ സമ്മതിയ്ക്കില്ല. പണ്ട്‌ നാം മനസ്സാക്ഷി എന്ന്‌
വിളിച്ചതു ഉള്ളിന്റെ ഉള്ളിൽ നാം അറിയാതെ നിക്ഷേപിച്ചിരിയ്ക്കുന്ന ഈ
ഇലക്ട്രോണിക്‌ ചിപ്പിനെയാണ്‌. സംഭവിയ്ക്കുന്നതും
സംഭവിയ്ക്കാനിരിയ്ക്കുന്നതുമെല്ലാം റെക്കോർഡ്‌ ചെയ്ത്‌ സൂക്ഷിയ്ക്കുകയും
ആവശ്യമുള്ളപ്പോൾ റീവൈന്റ്‌ ചെയ്തും പ്ലേബാക്ക്‌ ചെയ്തും തിരിച്ച്‌
കേൾപ്പിയ്ക്കാനും കാണിയ്ക്കാനും പറ്റുംവിധം ഡിവൈഡുകളുള്ള ഈ ആധുനിക
സിസ്റ്റം തന്നെയാണ്‌, പഴയ മനസ്സാക്ഷി, നമ്മുടെ ഋഷികൾ സ്വന്തം കണ്ണിലൂടെ
കണ്ടു എന്ന്‌ പറയുന്നത്‌ നമുക്കിനി വിശ്വസിക്കാം. നമ്മുടെ
കൊച്ചുമൊബെയിലിലെ, ഒരു ചെറിയ മെമ്മറി കാർഡിൽ എന്തെല്ലാമാണ്‌ നാം
ഒതുക്കിയിരിക്കുന്നത്‌. അതുപോലെ എല്ലാം ഒതുക്കിയെ മനുഷ്യമനഃസ്സിനെ
വായിച്ചെടുക്കാനുള്ള അതീവ നൂതനയന്ത്രം ഉടൻ മാർക്കറ്റിലെത്തും.
കൂടിപ്പോയാൽ 25 വർഷം. നുണപരിശോധനായന്ത്രവും, ബ്രെയിൻമാപ്പിങ്ങും, വന്നു
കഴിഞ്ഞില്ലേ? ഒന്നും ഒളിയ്ക്കാനാകാതെ എല്ലാം തുറന്നുകാട്ടുന്ന ഒരു
സ്ക്രീനിനുമുമ്പിലാകട്ടെ, ഇനിയുള്ള നാളുകൾ നമ്മുടെ നേതാക്കളുടെ കീചകവധവും
കല്യാണസൗഗന്ധികവും അരങ്ങേറുക.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...