മഴയിലും മൌനം

 റെജി ഗ്രീൻലാൻഡ്

തോരാത്ത മഴയിലും
തളം കെട്ടി നില്‍ക്കും
നിന്‍ മൌനം എന്തെ
വിട ചൊല്ലാതെ വിതുമ്പുന്നു.
ചൊടിയിലെ തൈമാവിന്‍ചോട്ടില്‍
അടര്‍ന്നു വീണ കണ്ണിമാങ്ങ
പെറുക്കാന്‍
എന്തെ നീ ഓടുന്നില്ല .
പൊഴിയുന്ന മഴയില്‍
തത്തികളിക്കാന്‍
നനഞ്ജോന്നു കുതിരാന്‍
ഇനിയും എന്തെ നിനക്കകുന്നില്ല .
പോയവര്‍ഷം മിന്നല്‍പിണരുകളില്‍
മാഞ്ഞുപോയ
നിന്‍ കളികൂട്ടുകാരന്‍ ഓര്‍മ്മകള്‍
വീണ്ടും വെട്ടയാടുന്നുവോ
ഉരുള്‍ പൊട്ടി ആര്‍ത്തലച്ചു
പ്രകൃതി തന്‍ ക്ഷോഭത്തില്‍
ഉറ്റവര്‍ക്ക്‌ ഉയിര്പോയ
കാലത്തിന്‍ വിഷാദമോ നിന്നുള്ളില്‍
ബാല്യത്തില്‍ വിധിയുടെ
കനല്‍ ചൂളയില്‍ പിടയുന്ന
നിന്നിലെ മഴക്കാറ് മായുമോ
പെയ്തിറങ്ങും കണ്ണീര്‍ ചാലുകള്‍ വറ്റുമോ
പ്രകൃതി തന്‍ വിളയാട്ടം
വിരുന്നായി എത്തുമ്പോള്‍
നഷ്ടമാകുന്ന ബന്ധങ്ങള്‍
നിനക്കൊരു ബന്ധനം ആകുന്നുവോ
എങ്കിലും ഒന്നോര്‍ക്കുക നിന്‍
ജീവിതം ഇനി ബാക്കി
രെക്ഷിക്കാന്‍ കരങ്ങള്‍ ഏറെ
ആശ്രെയം ഏകാന്‍ ഈശ്വരനും

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?