രാജീവ് മുളക്കുഴ
വലിച്ചു വാരികെട്ടിയ തിടുക്കത്തിന്റെ ബാഗുമായി അവ്യക്തതയെ
ലക്ഷ്യമാക്കി നീങ്ങി. ചെയ്യ്തു ശീലമില്ലാത്ത ഒരു ജോലിയുടെ അപരിചിതത്വംപോലെ,
യാത്രാ ഒരുക്കത്തിന്റെ പല രംഗത്തും വെട്ടലും തിരുത്തലും കൊണ്ട്
അസ്വസ്ഥമാക്കി. പക്ഷെ ആദിര്‍ശ്യമേന്നൊക്കെ ഒത്തുതീര്‍പ്പില്‍ എത്താവുന്ന
ഒരു ശക്തി വേഗതയുടെ ഞരമ്പുകളില്‍ രക്തം നിറയൊഴിച്ചു.
റെയില്‍വേസ്റ്റേഷനിലെ വെത്യസ്
റെയില്‍വേസ്റ്റേഷനിലെ വെത്യസ്
തലയ്ക്കുമുകളില്‍ വാകപൂക്കളുടെ പുഞ്ചിരിക്കുന്ന ചുവന്നവെളിച്ചം. താഴെ കൊഴിഞ്ഞു വീണു മരിച്ച പൂക്കളുടെ സ്മശാനം. ചിരിക്കും കണ്ണിരിനുമിടയില്‍ ജീവിതവും പിടിച്ചു അനങ്ങാതെ നിന്നു. തിക്കും തിരക്കും അല്പനിമിഷമെങ്കിലും ചിട്ടപ്പെടുത്തുന്ന വശ്യമായ ഈണം ചേര്‍ത്ത് മിനുക്കിയ മുന്നറിപ്പുകളിലോന്നു ഉള്ളില്‍ കുറിച്ചെടുത്തു. ടിക്കറ്റില്‍ തെളിഞ്ഞും മങ്ങിയും കിടന്ന അക്ഷരങ്ങള്‍ വായിച്ചു വ്യക്തതയുടെ ബലം ഒന്നുകൂടി ഉറപ്പുവരുത്തി. നിശ്ചയ ധാര്‍ടിയത്തിന്റെ കരുത്തോടെ കുതിച്ചെത്തിയ തീവണ്ടിക്കുള്ളില്‍ വ്യവസ്ഥ ചെയ്യ്ത പ്രകാരം കൃത്യമായി ജനാലയ്ക്കരുകില്‍ ഇരുപ്പുറപ്പിച്ചു. ഇനി ഓര്‍മ്മകളും സ്വപ്നങ്ങളും തിന്നും കുടിച്ചും രണ്ടു നാള്‍! രണ്ടാം ദിനം അവസാനിക്കുന്ന ഇടത്ത് , കേട്ട് കേട്ട് പഴക്കം ചെന്ന ചിത്രവുമായി, മനം നിറയെ സിംഫണിയുമായി മന്ത്രസ്ഥായിയില്‍ ഒരാള്‍ ! ഇളകി നീങ്ങിയ തീവണ്ടിക്കൊപ്പം ഒന്ന് ഇളകിയിരുന്നു. ജീവചരിത്ര പുസ്തകത്തിന്റെ ഏടുകളില്‍ മഴവില്ലുകള്‍ വിരിയാന്‍ പോകുന്നു. ഹൃദയം തീവണ്ടിയുടെ താളത്തിനൊപ്പം മിടിക്കുന്നുണ്ടോ? ശബ്ദം കൊണ്ട് പരസ്പരം വരച്ചുചെര്‍ത്ത ചിത്രങ്ങള്‍ക്ക് യാഥാര്‍ത്യതിന്റെ നിറം പെയ്യാന്‍ പോകുന്നു. അതിവേഗം ദൂരങ്ങള്‍ കീഴടക്കി വിജയ ഭേരി മുഴക്കി നീങ്ങുന്ന തീവണ്ടിയുടെ മുന്നോട്ടുള്ള കുതുപ്പിനുള്ളില്‍ ഇരുന്നുകൊണ്ട് ഓര്‍മ്മ പുറകിലേക്ക് ഓടി...
വ്യാപ്തിയിലേക്ക് വഴുതി വീഴാവുന്ന ഉറിയ ഉറക്കത്തിന്റെ ഉര്‍വ്വരതയിലേക്ക്, ഒരു പരിച്ചയപെടുത്തലിന്റെ താളമായി ഒരാള്‍ !....
"അത്....പിന്നെ ....കവിതകള്‍ വായിച്ചു...നന്നായിരിക്കുന്നു..
...ഇഷ്ടമായി....."
ഒറ്റ ശ്വാസത്തിന്റെ നീളത്തില്‍ ഞെരുക്കിവേച്ച ശബ്ദത്തിന്റെ പതറിച്ച!! പേര്, നാട്, വീട്.... എല്ലാം പറഞ്ഞും കെട്ടും പരിച്ചയിച്ചും പോട്ടിചിരിയുടെയും നര്‍മ്മത്തിന്റെയും അലുക്കുകള്‍ തീര്‍ത്തു. അങ്ങനെ ഒറ്റപാളത്തില്‍ കയ്യുകള്‍ രണ്ടു വശത്തേക്കും ബാലന്‍സ് ചെയ്യ്തു നീങ്ങിയ ജീവിത അനശ്ചിതത്തില്‍ ഒരു വിരല്‍ താങ്ങായി....
ബാല്യം മുതല്‍ ഇങ്ങു ഈ വറുതി വരെ കിനാവും കണ്ണിരും എല്ലാം......ഉള്ളില്‍ കനച്ചു കിടന്ന മധുരവും കയ്യ്പും, ജീവിതത്തിന്റെ ഉപ്പു ചേര്‍ത്ത് പകര്‍ന്നുതന്ന എത്ര രാത്രികള്‍ പകലുകള്‍...ഇണക്കവും പിണക്കവും ഇഴചേര്‍ത്തു പിരിച്ചെടുത്ത ഭാവനയുടെ പുതപ്പിനുള്ളില്‍ ഞെരിഞ്ഞമര്‍ന്നു വിയര്‍പ്പിനുള്ളില്‍ ലയിച്ച നിമിഷങ്ങള്‍.....ഒടുവില്‍ ഭാവനയുടെ അനന്ത സാധ്യതയില്‍ തീര്‍ത്തെടുത്ത സ്വപ്നങ്ങളുടെ കാര്‍ബണ്‍ കൊപ്പികളെ യാഥാര്‍ത്ഥ്യത്തിന്റെ വെളിച്ചത്തില്‍ വിവസ്ത്രമാക്കാനുള്ള ത്വരയില്‍ വിരല്‍ ബലമായി പിടിച്ചു ഒപ്പുവേപ്പിച്ചപ്പോള്‍! അസാധ്യതയുടെ കൊള്ളിമീനുകള്‍ ജീവനുമേല്‍ പലതവണ പാഞ്ഞുവെങ്കിലും. മറിച്ച് എതിര്‍ക്കാന്‍ കയ്യിലൊന്നും ഇല്ലായിരുന്നതിനാല്‍, ഈ യാത്ര ഇന്ന് പുറപ്പെടുന്നതിനു എത്രയോ മുന്‍പേ തുടങ്ങിവെച്ചിരുന്നു. പിന്നീടുള്ള ഓരോ ദിവസവും യാത്രയ്ക്കുള്ള അരങ്ങു ഒരുങ്ങുകയായിരുന്നു.....അവിടെ സ്വീകരണത്തിനുള്ള മേയ്യോരുക്കത്തിന്റെ കൊടിയുയരുകയായിരുന്നു. ഇതിനിടയിലെപ്പോഴോ വെളുത്ത പേജിലെ കറുത്ത വരകള്‍ പോലെ ധാര്മ്മികതയുടെയും ശെരി തെറ്റുകളുടെയും ചൂരല്‍ ശ്വാസനകളെ സ്നേഹത്തിന്റെ പുത്തന്‍ ധാരണകള്‍ കൊണ്ട് ഒത്തുപിടിച്ചു മറികടന്നു. ആവശ്യം മാത്രമായി കനം വെച്ച മനസുകള്‍ പുറത്തേക്കുള്ള കേള്‍വിയുടെ വാതിലുകള്‍ കൊട്ടിയടച്ചു. നക്ഷത്രങ്ങള്‍ ചോദ്യങ്ങളായി ഉദിച്ചതും, കാറ്റ് മുഖം തിരിച്ചു പോയതും ഉള്ളില്‍ നിന്നും തുടച്ചുകളഞ്ഞത് ഒരു നിഴല്‍പോലും ബാക്കിവേക്കതെയാണ്. മൊബൈലിലെ ഒറ്റപ്രസ്സില്‍ നിന്ന് അക്കങ്ങള്‍ ബീജങ്ങള്‍ പോലെ പറന്നു അങ്ങ് ത്രസിച്ചു നില്‍ക്കുന്ന മൊബൈലിലെ പ്രാപിക്കുകയും ചെയ്യുന്ന സാങ്കേതിക തികവിനെ ഒരു ഇണചേരല്‍ പോലെ ജൈവികമാക്കിയ ഇക്കാലങ്ങളിലോക്കയും മറന്നു പോയത് ജീവിതാനുഭവത്തിന്റെ വരവ് ചിലവുകലെയാണ് , ഒറ്റനൂലില്‍ മുത്ത്‌കളായി കൊര്‍ക്കപെട്ട ബന്ധങ്ങളെയാണ് . മാതാപിതാക്കള്‍, സഹോദരങ്ങള്‍ ,ഭാര്യ, മക്കള്‍....ഗുക്കന്മാര്‍ സുഹൃത്തുക്കള്‍ ...എല്ലാം തെടിയെത്തിയതെന്നോ തെടിപിടിച്ചതെന്നോ ബോധപൂര്‍വം എടുത്തുപയോഗിക്കാവുന്ന അനുഭൂതികളുടെ അതിരിന്നപ്പുറത്തു ഒരു ഇടവേളയിലേക്ക് പറഞ്ഞു വെക്കുകയായിരുന്നു. നിവര്‍ന്നു നില്ല്ക്കാന്‍ ഒരിടം ഒഴിപ്പിക്കല്‍ ഭീഷണി ഒരു ഞരക്കംപോലെ തലയിണയ്ക്ടടിയില്‍ ഞുളയ്ക്കുന്നു. ഏതു പാതിരാവിലും ഒരുവിളിയും തെരുവിലെക്കൊരു കനത്ത ചൂണ്ടു വിരലും മുന്നിലേക്ക് ചാടി വീഴെഴ്ക്കാവുന്ന അവസ്ഥയില്‍ .....താലി കെട്ടി കരാര്‍ ഉറപ്പിക്കപെട്ടതും ബീജം നല്‍കി കുരുപ്പിച്ചടുത്തതുമായ കണ്ണുകള്‍, പൊടി പിടിച്ച ജന്മത്തിലേക്കു ഉറ്റു നോക്കുമ്പോള്‍.....ഒരു ഉത്തരത്തിനായി തിരയേണ്ടത് നിലാവ് നിലച്ച അന്ധകാരതിലെക്കാണ്. ഒന്നുകില്‍ എല്ലാം മറന്നു പോട്ടികരയാം, അല്ലങ്കില്‍ ചിരിക്കാം. രണ്ടിനും മനസും ശരീരവും നല്‍കുന്ന പ്രതിഭലം കണ്ണീരാവും. ഈ രണ്ടുതുള്ളി കണ്ണീരിനു വേണ്ടി എന്തിനു കരയണം ? അല്ലങ്കില്‍ ചിരിക്കണം ? ചിരിക്കും കണ്ണീരിനും ഇടയില്‍ ജീവിതം ചിന്നം വിളിക്കുന്നു.
തീവണ്ടി അപരിചിതമായ ഏതൊ സ്റ്റേഷനില്‍ വിശ്രമത്തിനായ് നിന്നു. പുറത്തേക്കു ഇറങ്ങി ഒരു കുപ്പി തണുത്ത വെള്ളത്തില്‍ മുഖം കഴുകി. കുറച്ചു കുടിച്ചു. ഉള്ളിലേക്ക് തണുപ്പ് മുനയുള്ള നൂലുപോലെ താഴ്ന്നിറങ്ങി. മൊബൈല്‍ കിളി കുഞ്ഞുങ്ങളെ പോലെ ചിലച്ചു. "...എവിടം വരെയായി " സ്റ്റേഷനിലെ ബോര്‍ഡില്‍നിന്നു സ്ഥലനാമം വായിച്ചു പറഞ്ഞുകൊടുത്തു.
" ദൂരം കുറഞ്ഞുകൊണ്ടെയിരിക്കുന്നു....
അല്ലെ ?...."
" അതെ ഇനി ഒരു സൂര്യോദയത്തിന്റെ അകലം മാത്രം" ഒരു നിശ്വാസത്തിന്റെ ചൂരോടെ ഫോണ്‍ കട്ടായി. തീവണ്ടി വീണ്ടും പ്രൌഡമായ കുതിപ്പോടെ മുന്നോട്ട്......
വായിക്കാന്‍ എടുത്തുവെച്ച കവിതാപുസ്തകത്തില്‍ കണ്ണുകള്‍ ഉടക്കി നില്‍ക്കുന്നില്ല. മടക്കിവെച്ചു വീണ്ടും ചിന്തകളിലേക്ക് കടന്നു. നേരം സന്ധ്യയിലെക്കും.
ദൂരെ സൂര്യന്‍ ഒരു രെക്തഗോളം പോലെ ആകാശത്തില്‍ പറ്റിനില്‍ക്കുന്നു. ചുവന്നവേളിച്ചം തീവണ്ടിയുടെ വേഗതയെ അതിജീവിച്ചു ജനാല കമ്പിയെ തട്ടി ഉള്ളിലേക്ക് പകര്‍ന്നു കിടക്കുന്നു. അല്പനെരത്തിന് ശേഷം പ്രപഞ്ചം ഇരുട്ടിലാകും. ചിലപ്പോള്‍ നിലാവ് കൂട്ടിനെത്തും. അപ്പോള്‍ ഭൂമിയ്ക്ക് ,തലയില്‍ വെള്ള സാരിപുതച്ച ഒരു വിധവയുടെ മൂക സൌന്ദര്യമായിരിക്കും. കണ്പീലികളില്‍ മഞ്ഞിന്റെ കണ്ണീര്‍ മുത്തുകളും....ഉള്ളില്‍ ചില വാക്കുകള്‍ വീണുടയും പോലെ. ബുക്കും പേനയുമെടുത്ത് കറുത്ത അക്ഷരങ്ങളില്‍ കയ്യ് കോര്‍ത്തു.
.....ഉടല്‍ ചൂട് മാത്രമേ
ഉള്ളിനിപങ്കിടാന്‍..
ഉടയാതെ സൂക്ഷിച്ച
മനമെന്നെ പകുത്തു നാം
..........................
ഉള്ളില്‍ പതഞ്ഞത് അത്രയും പെറുക്കാന്‍ കഴിയാത്തതില്‍ വെട്ടികള്ഞ്ഞു മാറ്റിവെച്ചു. പുറത്തെ ഇരുളിന്റെ ശാന്തത തീവണ്ടിക്കുള്ളിലും നിറഞ്ഞു. തിരക്കുകുറഞ്ഞ ബോഗിക്കുള്ളില്‍ പലരും ഉറക്കത്തിന്റെ ലോകത്തേക്ക് കടന്നു. പുറത്തു ദൂരെ അങ്ങിങ്ങായി വെളിച്ചത്തിന്റെ പൊട്ടുകള്‍. ഉറക്കം ചോദിച്ചു വാങ്ങാന്‍ താല്‍പ്പര്യം ഇല്ലാതെ പുറകിലേക്ക് ചാരിയിരുന്നു. ഓര്‍മ്മയില്‍ കയറിവന്നത് എല്ലാം ഒന്നുകൂടി തലോടി മിനുസപെടുത്തി.കണ്ണുകള്‍ മേല്ലെയടച്ചു. ഉള്ളിലെ കനലിനുമുകളില്‍ തണുത്ത ശ്വാസത്തിന്റെ പുതപ്പുവലിച്ചിട്ടു. കറങ്ങി നടന്ന ഒരു ചെറു മയക്കം അടഞ്ഞ കണ്പോലകള്‍ക്ക് മുകളില്‍ മെല്ലെ പറന്നിരുന്നു.
ഉണങ്ങിയ പുഴയ്ക്കുമെലെയുള്ള പാലത്തിലെക്കുകയറിയ തീവണ്ടിയുടെ ഒച്ച കനത്തു കേട്ടപ്പോള്‍ ആരോ തട്ടി ഉണര്‍ത്തിയപോലെ മെല്ലെ ഉണര്‍ന്നു.വറ്റിയ പുഴയ്ക്കുമീതെ പ്രഭാതത്തിന്റെ മഞ്ഞ വെളിച്ചം. കണ്ണുകള്‍ തിരുമി ആദ്യ വെളിച്ചത്തിന്റെ സ്നേഹവായ്പില്‍ത്തന്നെ പ്രകൃതിയെ നോക്കികണ്ടു. നോക്കെത്താദൂരത്തോളം പുഴ നാവുണക്കി കിടക്കുന്നു ഒരു തുള്ളി ജലവും കാത്തു ഈ പുഴ ഇനി എത്ര നാള്‍ ?. മൊബൈലില്‍ അന്നത്തെ ആദ്യ വിളി. ദൂരം വളരെ ചെറുതായിരിക്കുന്നു. വരണ്ട പുഴ കടന്നുവെന്ന് ഓര്‍മ്മപെടുത്തി. ആകുലതകള്‍ നിറഞ്ഞ സന്തോഷം പങ്കിട്ട് മൊബൈല്‍ കട്ടായി. ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം! ഇറങ്ങേണ്ട സ്റ്റേഷനില്‍ നെഞ്ചില്‍ കുറെ സ്നേഹവും പരിഭവവും ആശകളും ആശങ്കകളും കൊണ്ട് രണ്ടുപേര്‍.....വര്‍ഷങ്ങളോളം വാക്കുകളിലൂടെയും ശബ്ധങ്ങളിലൂടെയും മാത്രം സംവേദിക്കപെട്ട രണ്ടുപേര്‍ !
ഭീതി നിറഞ്ഞ ഒരു കോരിത്തരിപ്പ് വയറിനുള്ളില്‍ നിന്ന് മുകളിലേക്ക് വന്നു എങ്കിലും വിഴുങ്ങി കളഞ്ഞു. പുറത്തെ കാഴ്ചകള്‍ മാറി ....കേഴ്വികള്‍ മാറി.... ഗന്ധം മാറി....ഇരച്ചുനിന്ന തീവണ്ടിയില്‍നിന്നും പുറത്തെക്കിറങ്ങി. തിക്കും തിരക്കും നിറഞ്ഞ ഫ്ലാറ്ഫോമില്‍ എത്ര വിചാരിച്ചാലും മറ്റൊരാളെ സ്പര്‍ശിക്കാതെ നടക്കുക അസാധ്യം. ഇത്തിരി ഇടകിട്ടിയ ഇടത്തിലേക്ക് നീങ്ങിനിന്നു. കാള്‍ ചെയ്യ്തു....നില്‍ക്കുന്ന സ്ഥലം പറഞ്ഞുതന്നു. വളരെ അടുത്തെങ്കിലും ചന്ദ്രനിലെ ഒരു സ്ഥലം പറഞ്ഞതുപോലെ തോന്നി. തിരക്കിനുള്ളില്‍ ഇഴഞ്ഞും വലിഞ്ഞും നീങ്ങി. മൊബൈല്‍ തിരക്കിനിടയില്‍ വീണ്ടു ചിലച്ചു. പറഞ്ഞ വഴിയെ കുറുകിയും നിവര്‍ന്നും നടന്നിതാ....! മുന്നില്‍ കാതില്‍ നിന്നും ഊരിഎടുത്ത ഫോണുമായി....നിശബ്ദത, പിന്നെ എന്തൊക്കയോ.....പറഞ്ഞതിനൊക്കെ ഒരു അര്‍ഥവും ഇല്ലന്നുതോന്നി....അക്ഷരങ്ങള്‍ പോലും തെറ്റി ശബ്ദം കണ്ണീരുവീണു മുറിഞ്ഞു...................
അടുത്ത തീവണ്ടിയില്‍ ഒരുമണികൂര്‍ മുട്ടിയുരുമിയിരുന്ന്‍ നേരത്തെ പറഞ്ഞുറപ്പിച്ച മുറിയുടെ സ്വകാര്യതയുടെ പൂട്ടുതുറന്ന് ഉള്ളിലേക്ക്....ഞരമ്പില്‍ അഗ്നിവിതറിയ ആദ്യസ്പര്‍ശം.! അടര്‍ത്തിമാറ്റിയ ചുണ്ടില്‍ കെട്ടികിടന്ന കനച്ച മധുരം...! നഗ്നതയുടെ വെള്ളി വെളിച്ചം! ഒരേ നൂലില്‍ കോര്‍ത്ത രണ്ടു ശ്വാസങ്ങള്‍....!
പകല്‍ വാടിത്തുടങ്ങി കയ്കള്‍ കോര്‍ത്ത് പിടിച്ചു കിട്ടിയ സാധ്യതയില്‍ കഴിയുന്നത്ര മുട്ടിയുരുമി റോഡിലും ഭക്ഷണശാലകളിലും വാഹനങ്ങളിലും ഭീതിയും സന്തോഷവും കൂട്ടികലര്‍ത്തി നടന്നു...പറയാനുള്ളത് ഒരേകാര്യമായിരുന്നതിനാല്‍ ഒന്നും പറഞ്ഞില്ല. കണ്ണുകളിലേക്കു നോക്കി വിരല്‍ വിരലിനെ പുണര്‍ന്ന് അങ്ങനെ രണ്ടു നാള്‍ ഒരു നിമിഷത്തിലേക്ക് ചുരുങ്ങിയപോലെ....
മടക്കിയാത്രയുടെ കനം തൂങ്ങുന്ന മനസുമായ് അതെ പാതയില്‍ മറ്റൊരു തീവണ്ടിയില്‍ ചൂളം വിളിയുടെ ഇടനെരത്തില്‍ ഒന്നും പറയാതെ..... ഇമയടയ്ക്കാതെ.....തീവണ്ടിയിലും ഫ്ലാറ്ഫോമിലുമായി ......ദൂരം ദൂരത്തിലേക്ക് വളര്‍ന്നു....വെളിച്ചത്തിന്റെ ഒരു പൊട്ടായ്...പിന്നെ കണ്ണില്‍ ഒരു തുള്ളിയായ്......
പകലിന്റെ ഈ പകുതിയിലും കണ്ണില്‍ ഇരുട്ടിന്റെ പുക.....ഇടയ്ക്ക് എപ്പോഴോ ശബ്ദം നഷ്ടപെട്ട വിളികള്‍.....നിശ്വാസങ്ങള്‍ മാത്രം സംസാരിച്ച നിമിഷങ്ങള്‍.....
രാത്രിയും പകലും മാറിമാറി വന്നു...പുറം കാഴ്ചകള്‍ ഒന്നും കാണാതെ ഹൃദയതിലേക്കു നോക്കിയിരുന്നു. ഇനി ജീവിതത്തിന്റെ മറ്റൊരു പകല്‍ വെളിച്ചത്തിലേക്ക്.....
"ഇനിയെന്ന്...?"
"ജീവിച്ചിരിക്കുന്നവരുടെ സ്മശാനമായ ഏതെങ്കിലും ഒരു ശരണാലയത്തില്‍ ആര്‍ക്കും വേണ്ടാതെ ഒഴിഞ്ഞിരിക്കുംപോള്‍!.....അതു
വരെ നമുക്ക് ശബ്ദത്തിന്റെ വാക്കുകളുടെ ചോരയും നീരും കൊണ്ട് ജീവിതം ഊര്‍ജസ്വലമാക്കം."