സൗഹൃദം

ജോഷി കുര്യൻ

സൌഹൃദം,
അന്യോന്യമറിയുന്ന മനസ്സുകളെ
പരസ്പരം കോര്‍ക്കുന്ന ഒരു കാണാചരട്....
കൊടുക്കല്‍ വാങ്ങലുകളില്ലാതേ’
ലാഭനഷ്ട്ടങ്ങളില്ലാതെ’
ഹൃദയം ഹൃദയത്തെയറിയുന്ന നേര്‍...

സ്നേഹം ആത്മാവിന്റെ ഭാഷയാണ്,
ഇതിനോളം മാധുര്യമുള്ള മറ്റൊരു വികാരമില്ല....
നമ്മുടെ സൌഹൃദത്തിന്
ആത്മാവ് നഷ്ട്ടമാവുന്ന പോലെ...

പുതിയ സംസ്ക്കാരം നമുക്കു മുന്നില്‍
തുറന്നു വയ്ക്കുന്ന ചാറ്റ് ജാലകങ്ങളും
മെയിലുകളും ചേര്‍ന്ന്
സൌഹൃദത്തെ തീരെ
ചെറുതാക്കുന്നുവോ???

സൌഹൃദം വംശനാശത്തിന്റെ
വക്കിലെത്തി നില്‍ക്കുമ്പൊള്‍,
നമ്മുടെ ഹൃദയകോശങ്ങള്‍,
ഏകാന്തതയുടെ വേനലില്‍
വരളുമ്പൊള്‍,
ഇനിയും വരാനിരിക്കുന്ന സൌഹൃദത്തിന്റെ ഒരു നവ വസന്തത്തിനായി നമുക്ക് കാത്തിരിക്കാം 

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ