Skip to main content

നാളികേര ഐസ്ക്രീം അമേരിക്കൻ വിപണി കയ്യടക്കുന്നു


മിനി മാത്യു
പബ്ലിസിറ്റി ആഫീസർ,
നാളികേര വികസന ബോർഡ്‌, കൊച്ചി-11


ഐസ്ക്രീം -മധുരപാനീയ നിർമ്മാണമേഖലയിൽ മാറ്റങ്ങളുടെ ചുവടുവെയ്പുകളുമായി
അമേരിക്കൻ വിപണി കൈയ്യടക്കിക്കൊണ്ടിരിക്കുന്ന ടർട്ടിൽ മൗണ്ടൻ എൽ.എൽ.സി.
കമ്പനിയുടെ പ്രസിഡന്റാണ്‌ ഭക്ഷ്യ ശാസ്ത്രജ്ഞനായ ജോൺ ടക്കർ. ഡയറി
ഉൽപന്നങ്ങളിൽ നിന്നുണ്ടാക്കുന്ന പതിവ്‌ ഐസ്ക്രീം, മധുരപാനീയങ്ങൾ
എന്നിവയ്ക്കുപകരം നാളികേരം, ആൽമണ്ട്‌, സോയ തുടങ്ങിയ എണ്ണക്കുരുക്കൾ
അരച്ചെടുക്കുന്ന സസ്യജന്യ പാൽ ഉപയോഗിച്ച്‌ മിൽക്ക്‌ ക്രീം, സൂപ്പർ ക്രീം,
ശീതീകരിച്ച പാലുൽപന്നങ്ങളായ ഗ്രീക്ക്‌ സ്റ്റൈൽ യോഗർട്ട്‌, സീസണൽ
ബിവറേജസ്‌ എന്നിവയുണ്ടാക്കി കമ്പനി അമേരിക്കയിൽ പുതിയ ഒരു 'ഹരിത-ധവള'
വിപ്ലവത്തിന്‌ തുടക്കം കുറിച്ചിരിക്കുകയാണ്‌.വാർഷിക വിൽപ്പന നടപ്പ്‌
സാമ്പത്തിക വർഷം 103 ബില്യൺ ഡോളറിലെത്തുമെന്ന്‌ ജോൺ ടക്കർ
പ്രതീക്ഷിക്കുന്നു. 'സോ ഡെലീഷ്യസ്‌ ഡയറി ഫ്രീ' എന്ന ബ്രാൻഡ്‌ നെയിമിലാണ്‌
കമ്പനി ഉൽപന്നങ്ങൾ പുറത്തിറക്കുന്നത്‌.

അമേരിക്കയിൽ ഓറിഗോൺ സംസ്ഥാനത്തെ സ്പ്രിംഗ്‌ ഫീൽഡിൽ സ്ഥിതി ചെയ്യുന്ന
കമ്പനിയെ പ്രതിനിധീകരിച്ച്‌ എപിസിസിയുടെ പ്രത്യേക ക്ഷണിതാവായി 45-​‍ാമത്‌
കൊക്കോടെക്ക്‌ സമ്മേളനത്തിൽ പ്രബന്ധമവതരിപ്പിക്കാൻ കൊച്ചിയിൽ
എത്തിയതാണദ്ദേഹം.
മൃഗജന്യപാലുൽപന്നങ്ങൾക്കു പകരം സസ്യജന്യപാലുൽപന്നങ്ങളുപയോഗിച്ചുണ്ടാക്
കിയ ഐസ്ക്രീം നിർമ്മിച്ച്‌ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള ലോകജനതയുടെ ആരോഗ്യമേഖലയിൽ ഏറെ ശ്രദ്ധ നൽകിക്കൊണ്ടാണ്‌ ടക്കറുടെ മുന്നേറ്റം.

വിപണിയിൽ ഏറെ ഡിമാന്റുള്ള ഉൽപന്നം നാളികേര ഐസ്ക്രീമും യോഗർട്ടുമാണെന്ന്‌
അദ്ദേഹം പറഞ്ഞു. "കമ്പനി നാളികേരാധിഷ്ഠിത ഉൽപന്നനിർമ്മാണമേഖലയിലേയ്ക്ക്‌
തിരിഞ്ഞിട്ട്‌ കേവലം അഞ്ചുവർഷം മാത്രമെ ആയിട്ടുള്ളൂ. നാളികേര പാലിൽ
നിന്നുണ്ടാക്കുന്ന കോക്കനട്ട്‌ മിൽക്ക്‌, ഐസ്ക്രീം, യോഗർട്ട്‌ എന്നിവ
2008ലാണ്‌ നിർമ്മിച്ചു തുടങ്ങിയത്‌. ഇക്കാലയളവിലാണ്‌ കമ്പനി ഏറെ ലാഭം
നേടിയത്‌" എന്നും ടക്കർ പറഞ്ഞു. പ്രത്യേകം തയ്യാറാക്കിയ ചാർട്ടിലൂടെ
അദ്ദേഹം ഇക്കാര്യം വിശദീകരിച്ചു.
 "ഉൽപന്നങ്ങളുടെ പ്രമുഖ വിപണി, യു.എസ്‌.എ, കാനഡ, എന്നിവിടങ്ങളിലാണ്‌.
ഇതോടൊപ്പം ദക്ഷിണ കൊറിയ, ആസ്ത്രേലിയ, ജമൈക്ക എന്നിവിടങ്ങളിലേക്കും
ഉൽപന്നങ്ങൾ കയറ്റി അയയ്ക്കുന്നു. ഒരു പെയ്ന്റ്‌ അഥവാ 1/8 ഗാലൺ
ഐസ്ക്രീമിന്റെ വില 499-599യു.എസ്‌. ഡോളറാണ്‌.  പ്രീമിയം വിലയാണിത്‌ ", അദ്ദേഹം പറയുന്നു. "കേരോൽപന്നങ്ങളെ സംബന്ധിച്ച അമേരിക്കൻ ജനതയുടെ ധാരണകളേറെ
മാറിയിരിക്കുന്നു." 80കളിൽ നാളികേരത്തിനും വെളിച്ചെണ്ണയ്ക്കുമെതിരെ ഏറെ
കുപ്രചരണങ്ങൾ നടത്തിയ ഏതാനും അമേരിക്കൻ ലോബികളുടെ ധാരണകളെ എപ്രകാരം
തിരുത്തിക്കുറിച്ചുവേന്ന ചോദ്യത്തിനുത്തരമായിരുന്നു ഇത്‌. അമേരിക്കൻ
ജനതയ്ക്കിടയിൽ ക്ഷീരോത്പന്നങ്ങളുപയോഗിക്കുന്
നവർക്കിടയിൽ പലർക്കും ഭക്ഷ്യ
അലർജി കണ്ടുവരുന്നു. "പശുവിൻ പാലിനുപകരം തേങ്ങാപ്പാൽ ഉപയോഗിച്ച്‌ ആരോഗ്യം
സംരക്ഷിക്കുന്നതിനോടൊപ്പം അസുഖത്തിൽനിന്ന്‌ മോചനവും നേടാം
", എന്ന പ്രമുഖ
അമേരിക്കൻ ഭിഷഗ്വരനായ ഡോ. ബ്രൂസ്‌ ഫിഫേയുടെ നിർദ്ദേശം അമേരിക്കൻ ജനതയെ
ഏറെ ആകർഷിച്ചിരിക്കുന്നു. 60 ശതമാനം ഭക്ഷ്യ അലർജിയും ഡയറി മിൽക്കിൽ
നിന്നും മറ്റ്‌ അണ്ടിപ്പരിപ്പുകളിൽ നിന്നുമാണെന്ന അദ്ദേഹത്തിന്റെ
ഗവേഷണങ്ങളും ക്ലിനിക്കൽ റിപ്പോർട്ടുകളും ഇതിന്‌ ഉപോദ്ബലകമായി.
നാളികേരത്തിന്റെ രോഗശമന കഴിവുകളെ കണ്ടെത്തിക്കൊണ്ട്‌ പുറത്തിറക്കിയ
ബ്രൂസ്‌ ഫിഫേയുടെ 'കോക്കനട്ട്‌ ക്യുവേഴ്സിൽ' (coconut cures)
ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. പോഷകഗുണങ്ങളേറെയുള്ളതും
ആരോഗ്യദായകവും പ്രകൃതിദത്തവും അമ്മയുടെ മുലപ്പാലിന്‌ തുല്യവുമായ ലോറിക്‌
ആസിഡ്‌ അടങ്ങിയ വെളിച്ചെണ്ണയുടെ മറ്റ്‌ ഗുണങ്ങൾ പ്രമുഖ
ന്യൂട്രീഷനിസ്റ്റായ മേരി എനിഗിന്റെ പഠന റിപ്പോർട്ടുകൾ
വെളിപ്പെടുത്തുന്നു.  ഇത്‌ ഏറെ മാറ്റങ്ങൾക്ക്‌ വഴിയൊരുക്കിയിട്ടുണ്ട്‌.
2007ലാണ്‌ ക്ഷീര വിമുക്ത ഉൽപന്നങ്ങളിലേക്ക്‌ 144 ജീവനക്കാരുള്ള, ടർട്ടിൽ
മൗണ്ടൻ എൽഎൽസി കമ്പനി പൂർണ്ണമായും തിരിഞ്ഞത്‌. തെറ്റിദ്ധാരണകളെ
തിരുത്തിക്കുറിച്ച്‌ സോ ഡെലീഷ്യസ്‌ ഡയറി ഫ്രീ പ്രോഡക്ട്സ്‌ അമേരിക്കൻ
ജനതയെ വശീകരിച്ചുകഴിഞ്ഞു. ബ്രാൻഡ്‌ ഇമേജ്‌ പിടിച്ചു നിർത്തുന്നതിന്‌
വിവിധ ബ്രാൻഡുകളെ ശുപാർശ ചെയ്തുകൊണ്ടുള്ള മോഡൽ (മർ​‍ീരമര്യ ‍ാമൃസലശ്ഴ
‍ാ​‍ീറലഹ) വിപണന തന്ത്രമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌.


വിപണന തന്ത്രങ്ങൾ (marketing stratagies)
അത്യാകർഷകമായ വിപണനതന്ത്രങ്ങളാണ്‌ ജോൺ ടക്കർ ആവിഷ്ക്കരിച്ചിട്ടുള്ളത്‌.
ഇതിലൂടെ വിപണിയിൽ വിശ്വാസ്യത  ആർജ്ജിച്ചുകഴിഞ്ഞു.
"അമേരിക്കയിലെ നാച്ചുറൽ ഫുഡ്‌ ചാനൽ, സൂപ്പർ മാർക്കറ്റ്‌ ചാനലുകൾ, ഇതര
ടിവി ചാനലുകൾ എന്നിവയിലൂടെ നടത്തുന്ന പരസ്യപ്രചരണങ്ങളേറെയും
ഉപഭോക്താക്കൾക്ക്‌ കേരോൽപന്നങ്ങളോട്‌ കൂടുതൽ അഭിനിവേശമുണ്ടാക്കുന്ന (
passion) വിധത്തിലാണ്‌ രൂപപ്പെടുത്തിയിട്ടുള്ളത്‌".
"നാച്ചുറൽ ഫുഡ്‌ ചാനലിലൂടെയാണ്‌ ഏറെ ബോധവത്ക്കരണം നടത്തുന്നത്‌." സൂപ്പർ
മാർക്കറ്റ്‌ ചാനലുകളും പ്രചരണം വ്യാപിപ്പിക്കുന്നതിൽ ഏറെ
ശ്രദ്ധാലുക്കളാണ്‌. ടി.വി, മാഗസിനുകൾ, ഫേയ്സ്‌ ബുക്ക്‌, റീട്ടെയിൽ
എക്സിബിഷൻ, സാമൂഹിക മാധ്യമങ്ങൾ, റോഡ്‌ ഷോകൾ തുടങ്ങിയവയിലൂടെ പ്രചരണങ്ങൾ
വിപുലപ്പെടുത്തുന്നു. പ്രമുഖ ഫുട്ബോൾ കളിക്കാരനായ ഡ്രൂ ആൻഡ്‌ ബ്രിട്ടാണി
ബ്രീസ്‌ ആണ്‌ ടർട്ടിൽ മൗണ്ട്‌ കമ്പനിയുടെ ബ്രാൻഡ്‌ അമ്പാസഡർ. 2005ൽ
നെസ്ലേ ഗ്രൂപ്പുമായി ഒപ്പുവച്ച കരാറിലൂടെ കൂടുതൽ മാർക്കറ്റ്‌
ചാനലുകളിലേക്ക്‌ പ്രവേശനം ലഭിച്ചു. ഈയൊരു കരാർ "ഏറെ രുചികരവും
ക്ഷീരവിമുക്തവുമായ" ഐസ്ക്രീം ഉൽപന്നങ്ങളുണ്ടാക്കുന്നതിലേക്കു
ള്ള
വഴിത്തിരിവുകൂടിയാണ്‌.

2011-2012 സാമ്പത്തിക വർഷത്തെ കമ്പനിയുടെ വിൽപനയിൽ മുൻ സാമ്പത്തിക
വർഷത്തേക്കാളും 30.4 ശതമാനം വർദ്ധനവാണുണ്ടായത്‌. 2012 ന്റെ തുടക്കത്തിൽ
മൊത്തം വിൽപന 88 മില്യൺ യു.എസ്‌. ഡോളറാണ്‌. 50.5% വർദ്ധനവാണ്‌ 2011ൽ
സസ്യജന്യ പാലുൽപന്നങ്ങളിൽ നിന്നും നേടിയത്‌. നാളികേര ഐസ്ക്രീം -
മധുരപാനീയങ്ങളുടെ വിൽപ്പന ഈ വളർച്ചാ നിരക്കിന്‌ കാരണമാണെന്ന്‌ ചാർട്ട്‌
വ്യക്തമാക്കുന്നു. ഈ വളർച്ച അഞ്ചു വർഷത്തേയ്ക്ക്‌ കൂടി
പ്രതീക്ഷിക്കുന്നു. വിൽപനയിലെ നേട്ടം 75 ശതമാനവും കേരോൽപന്നങ്ങൾക്കാണ്‌.
സസ്യജന്യപാലുൽപന്നങ്ങൾക്ക്‌ അമേരിക്കൻ കുടുംബങ്ങളിൽ 35 ശതമാനം
വർദ്ധനവാണ്‌ രേഖപ്പെടുത്തിയത്‌", അദ്ദേഹം പറഞ്ഞു.
"നമുക്കു വേണ്ടത്‌ നാളികേരത്തിനു ചുറ്റും ഒരു ആരോഗ്യവലയം (health halo)
സൃഷ്ടിക്കുകയാണ്‌." 'നാളികേരത്തിന്റെ നന്മ' അഥവാ 'സ്റ്റാറ്റസ്‌'
ഉയർത്തണം. പലയിടങ്ങളിലായി ഉരുത്തിരിഞ്ഞിട്ടുള്ള ഗവേഷണങ്ങളെ
ക്രോഡീകരിയ്ക്കണം. ഇതിനുവേണ്ടി ഏഷ്യൻ ആന്റ്‌ പസഫിക്‌ കമ്മ്യൂണിറ്റിയും
നാളികേര വികസന ബോർഡും ഒത്തൊരുമയോടെ ശ്രമിക്കണം. പൂരിതകൊഴുപ്പെന്ന
വിഭാഗത്തിൽ മുദ്രകുത്തി നാളികേരത്തെ  ഭക്ഷണചര്യയിൽ നിന്ന്‌ ഒഴിവാക്കി
നിർത്തിയിരുന്ന പ്രവണതയെ ഇനിയും ഖണ്ഡിയ്ക്കേണ്ടതുണ്ട്‌. ആഗോളതലത്തിൽ
കേരോൽപന്നങ്ങളുണ്ടാക്കുന്ന കൺസ്യൂമർ പായ്ക്കേജ്‌ ഇൻഡസ്ട്രികളും ഏഷ്യൻ
പസഫിക്‌ കോക്കനട്ട്‌ കമ്മ്യൂണിറ്റി (എപിസിസി)യും തമ്മിലൊരു നിരന്തര
ബന്ധമാണുണ്ടാകേണ്ടത്‌", ജോൺ ടക്കർ എടുത്തുപറഞ്ഞു.
"കാലിഫോർണിയയിൽ ആൽമണ്ട്‌ പ്രോത്സാഹിപ്പിയ്ക്കാൻ ആൽമണ്ട്‌ ബോർഡുണ്ട്‌.
ഇതൊരു കോർപ്പറേറ്റ്‌ യുഗമാണ്‌. വ്യക്തിഗത തീരുമാനങ്ങൾക്കിവിടെ
പ്രസക്തിയില്ല. അമേരിക്കൻ മരുന്നുവ്യവസായ രംഗത്തെ ഉന്നതാധികാര
അതോറിറ്റിയാണ്‌ ഫെഡറൽ ഡ്രഗ്‌ അഡ്മിനിസ്ട്രേഷൻ (FDA). ഈ ഉന്നതാധികാര
സമിതിയുടെ അംഗീകാരം നാളികേരത്തിനും നാളികേരോൽപന്നങ്ങൾക്കും ലഭിക്കാൻ
കൂട്ടായ യത്നം ആവശ്യമാണ്‌. ഈയൊരു ലക്ഷ്യത്തോടെയാണ്‌ കൊക്കോടെക്‌
സമ്മേളനത്തിൽ പ്രബന്ധമവതരിപ്പിക്കാൻ ഇവിടെയെത്തിയത്‌. ഏഷ്യൻ ആന്റ്‌
പസഫിക്‌ കോക്കനട്ട്‌ കമ്മ്യൂണിറ്റിയും, നാളികേര വികസന ബോർഡും
ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ അമേരിക്കൻ ഫെഡറൽ ഡ്രഗ്‌ അഡ്മിനിസ്ട്രേഷനെ
  കാര്യങ്ങൾ ധരിപ്പിക്കാൻ എളുപ്പമാകും", ടക്കർ വ്യക്തമാക്കി.
98 മുതൽ 2007 വരെ ഇന്റർനാഷണൽ ഐസ്ക്രീം കൺസോർഷ്യം എക്സിക്യൂട്ടീവ്‌
ഓഫീസറായി സേവനമനുഷ്ഠിച്ച ഈ ഭക്ഷ്യശാസ്ത്രജ്ഞൻ പ്രത്യേക രുചിക്കൂട്ടോടെ
വിവിധ ഫ്ലേവറുകളിലായി ഉപഭോക്താക്കളുടെ ആവശ്യപ്രകാരം നൂതന ഐസ്ക്രീം
വിഭവങ്ങളുണ്ടാക്കാൻ പ്രത്യേക താൽപര്യമെടുത്തു പ്രവർത്തിക്കുന്നു.
അദ്ദേഹത്തിന്റെ ഈ മേഖലയിലെ പ്രവർത്തനം കണക്കിലെടുത്ത്‌ നിരവധി
പേറ്റന്റുകളും വിലപ്പെട്ട പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട. ലോകോത്തര ഐസ്ക്രീം വാണിജ്യമേഖലയിലുള്ള ടക്കറുടെ ഈ ചുവടുവെയ്പുകൾ ഏറെ
മാറ്റങ്ങൾക്ക്‌ വഴി തെളിയ്ക്കും. അതോടൊപ്പം നാളികേര ഐസ്ക്രീമിന്റെ
ഭാവിയും ശോഭനമാകും.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…