19 Aug 2012

ചാറ്റ്


 കെ.ജയശങ്കർ

എന്റെ അടുത്ത പുരുഷ സുഹൃത്ത്‌...ഇന്നലെ പറഞ്ഞു...

'''ഒരു സ്ത്രീയെ propose ചെയ്യാന്‍ എനിക്ക് ഭയമില്ല...
അതെനിക്ക് വല്ലാത്ത ആനന്ദം തരും..
എന്നാല്‍ അവള്‍ അത് സ്വീകരിക്കുന്ന നിമിഷത്തെ ഞാന്‍ ഭയക്കുന്നു എന്ന്...
pw....പോലും ഭാര്യയില്‍ നിന്നും മറച്ചു വെയ്ക്കാത്ത ....പാവം.....ഭര്‍ത്താവു...!!!!
രണ്ടു പേര്‍ക്കും ഒരേ id..!!ഭാര്യ എന്ത് ഭാഗ്യവതി....!
എന്ന് ഞാന്‍ കരുതണം എന്ന് എനിക്കും ആഗ്രഹം ഉണ്ടായി...
താന്‍ ഒരു അച്ചി കോന്തന്‍ ആണെന്ന് പറഞ്ഞപ്പോള്‍....കുറച്ചു അസൂയ വരുത്താന്‍ പിന്നെയും ആഗ്രഹം ഉണ്ടായി..
ഭര്‍ത്താവില്‍ നിന്നും pw പൊതിയുന്ന സ്ത്രീകള്‍ക്ക് വേണ്ടി ഒരു ഒറ്റ മൂലി....പുള്ളി പറഞ്ഞു തന്നു...
ചുമ്മാ അങ്ങ് കൊടുത്തേക്കണം...ഉള്ള സ്വാതന്ത്ര്യം കളയേണ്ട...അങ്ങേരെ ചൊറിഞ്ഞു....!
off d റെക്കോര്‍ഡ്‌..ചാറ്റ് ചെയ്ത മതി...
ഞങ്ങള്‍ ആണുങ്ങള്‍ അങ്ങനെയാണ്....!!!!


ഇനി എന്റെ മറ്റൊരു സ്നേഹിത പറഞ്ഞ അനുഭവസാക്ഷ്യം

എന്റെ ഒരു സ്നേഹിതയും ഇന്നാള് പറഞ്ഞു ..
എനിക്കും അങ്ങേര്‍ക്കും ഒരേ ഐ ഡി ....ഒരേ പാസ്‌ വേര്‍ഡ്‌ ..
അങ്ങേരും പിള്ളാരും പോയി കഴിഞ്ഞാല്‍ എനിക്ക് ബോര്‍ അടിക്കും ....
അതിയാനറിയാതെ ഞാനും ഒരു ഐ ഡി ക്രിയേറ്റു ചെയ്തു ...
മറ്റൊരു പേരില്‍ ചാറ്റിങ്ങും തുടങ്ങി ....
പരിചയപെട്ടു ഒരു സുഹൃത്തിനെ ....
അങ്ങേര്ക്കില്ലാത്ത എല്ലാ ക്വാളിറ്റിയും ഉള്ള ഒരു ചാറ്റ് ഫ്രണ്ട് ...
സല്‍സ്വഭാവി , വല്ലപ്പോളും മദ്യപാനം , സിഗരട്ട് വലിക്കില്ല , അധികം ചാറ്റ് ഫ്രണ്ട് ഇല്ല
എന്തിനേറെ... സമയം പറയണം ചാറ്റ് ചെയ്യാന്‍ ...അപ്പോള്‍ മാത്രം ഓണ്‍ലൈന്‍ ...അല്ലെങ്കില്‍ തൊഴില്‍ മാത്രം ചിന്ത
ഭാര്യയെ അങ്ങേയറ്റം പ്രേമം , ഉപദ്രവിക്കില്ല , അടുക്കളയില്‍ സഹായം എപ്പോളും ......
മാസങ്ങളോളം ഞങ്ങള്‍ സംസാരിച്ചു .......
ഒരുനാള്‍ എന്നോട് ചോദിച്ചു ....നമുക്കൊന്ന് കണ്ടുകൂടെ ....ഒരു കോഫി ...
അല്പം മടിയോടെയെങ്കിലും സമ്മതിച്ചു ....
പരമാവധി ഒരുങ്ങി ഞാന്‍ യാത്രയായി ....
കോഫി ഷോപ്പിന്റെ മുന്നില്‍ കണ്ട കാഴ്ച .....
ഒരു കൂളിംഗ്‌ ഗ്ലാസും വെച്ച് , വൈറ്റ് വാഷ്‌ ചെയ്ത കണക്കെ പരമാവധി പൌഡര്‍ പൂശി
ചാറ്റ് ഫ്രണ്ട് നെ കാത്തു നില്‍ക്കുന്നു .... എന്റെ പിള്ളേരുടെ തന്ത
 ............... "ബ്ലഡി ചീറ്റ്".......................
.....
ഒരു സൈഡ് പിടിച്ചു അങ്ങേരു കാണാതെ ഞാന്‍ ഊരി......
കുറെ നേരം വെയിലുകൊണ്ട് അണ്ടി കളഞ്ഞ അണ്ണാനെ പോലെ വന്നു എന്റെ കണവന്‍ ....ആ കോന്തന്‍ ....
അന്ന് ഞാന്‍ നിര്‍ത്തി ശങ്കറെ ഈ ചാറ്റ് .........
 
കടപ്പാട്: കലാഷിബു

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...